- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ന്യൂയോർക്കിലെ കെ. സി. എൻ. എ സെന്റററിൽ മീറ്റ് ദി ക്യാൻഡിഡേറ്റ്‌സ് ഈവ്
മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ ക്യുൻസിലുള്ള ബ്രഡ്ഡോക്ക് അവന്യൂവിലെ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (കെ സി. എൻ. എ) സെന്റററിൽ വെച്ച് ഒക്ടോബർ 13- ആം തീയതി ശനിയാഴ്ച മീറ്റ് ദി ക്യാൻഡിഡേറ്റ്‌സ് ഈവ് നടത്തുകയുണ്ടായി. അനേകം മലയാളി പ്രോഗ്രാമുകളുടെ കോ ഓർഡിനൈറ്റർ ആയി പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള Mrs. ഷെറിൻ എബ്രഹാം ആണ് ഈ നവ ഉദ്യമത്തിനും ചുക്കാൻ പിടിച്ചത്. മലയാളികളുടെ ഇടയിൽ നിന്നും ആദ്യം ആയി ന്യൂയോർക്ക് സെനറ്റിലേക്ക് മത്സരിക്കുവാൻ അവസരം ലഭിച്ച Mr. കെവിൻ തോമസിന് മലയാളി പ്രസ്ഥാനങ്ങളുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കുവാൻ വേണ്ടി ഒത്തു ചേർന്ന ഈ സ്വീകരണ സൽക്കാര വേളയിൽ ന്യൂയോർക് സെനറ്റ് District.6 ക്യാൻഡിഡേറ്റ് ശ്രീ കെവിൻ തോമസിനെ കൂടാതെ District.7 ക്യാൻഡിഡേറ്റ് Mrs. അന്ന കാപ്ലാൻ, District.5 ക്യാൻഡിഡേറ്റ് Mr. ജെയിംസ് ഗൗഗ്രൻ എന്നിവരും ഈ മീറ്റിംഗിൽ സന്നിഹിതരായിരുന്നു. മലയാളി കമ്മ്യൂണിറ്റിയുടെ തികച്ചും ശ്ലാഖനീയമായ ഈ ശ്രമത്തിനെ നന്ദിയോടെ സ്വീകരിച്ചു കൊണ്ട് എല്ലാ സ്ഥാനാർത്ഥികളും മീറ്റി
മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ ക്യുൻസിലുള്ള ബ്രഡ്ഡോക്ക് അവന്യൂവിലെ കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (കെ സി. എൻ. എ) സെന്റററിൽ വെച്ച് ഒക്ടോബർ 13- ആം തീയതി ശനിയാഴ്ച മീറ്റ് ദി ക്യാൻഡിഡേറ്റ്‌സ് ഈവ് നടത്തുകയുണ്ടായി. അനേകം മലയാളി പ്രോഗ്രാമുകളുടെ കോ ഓർഡിനൈറ്റർ ആയി പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള Mrs. ഷെറിൻ എബ്രഹാം ആണ് ഈ നവ ഉദ്യമത്തിനും ചുക്കാൻ പിടിച്ചത്.
മലയാളികളുടെ ഇടയിൽ നിന്നും ആദ്യം ആയി ന്യൂയോർക്ക് സെനറ്റിലേക്ക് മത്സരിക്കുവാൻ അവസരം ലഭിച്ച Mr. കെവിൻ തോമസിന് മലയാളി പ്രസ്ഥാനങ്ങളുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കുവാൻ വേണ്ടി ഒത്തു ചേർന്ന ഈ സ്വീകരണ സൽക്കാര വേളയിൽ ന്യൂയോർക് സെനറ്റ് District.6 ക്യാൻഡിഡേറ്റ് ശ്രീ കെവിൻ തോമസിനെ കൂടാതെ District.7 ക്യാൻഡിഡേറ്റ് Mrs. അന്ന കാപ്ലാൻ, District.5 ക്യാൻഡിഡേറ്റ് Mr. ജെയിംസ് ഗൗഗ്രൻ എന്നിവരും ഈ മീറ്റിംഗിൽ സന്നിഹിതരായിരുന്നു.
മലയാളി കമ്മ്യൂണിറ്റിയുടെ തികച്ചും ശ്ലാഖനീയമായ ഈ ശ്രമത്തിനെ നന്ദിയോടെ സ്വീകരിച്ചു കൊണ്ട് എല്ലാ സ്ഥാനാർത്ഥികളും മീറ്റിംഗിൽ പങ്കെടുത്ത വിശിഷ്ട അതിഥികളുടെ ചോദ്യങ്ങൾക്കു ഉത്തരങ്ങൾ നൽകി.
ഡെമോക്രാറ്റിക് പാർട്ടിയ്യുടെ നോർത്ത് ഹെംസ്റ്റഡ് വൈസ് ചെയർ, നോർത്ത് ഹെംസ്റ്റെഡ് ഇന്ത്യൻ മലയാളി അസോസിയേഷൻ (നഹിമ )ചെയര്മാന് ,
മുൻ നാസാവ് കൗണ്ടി ഹ്യൂമൻ റൈറ്‌സ് കമ്മീഷണറും ആയിരുന്ന കളത്തിൽ വറുഗീസ്, നഹിമ പ്രസിഡന്റ് ഡിൻസിൽ ജോർജ് , കലാവേദി ചെയർമാൻ സിബി ഡേവിഡ് , കേരളൈറ്റ്‌സ് ഓഫ് ഈസ്റ്റ് മെഡോ അസോസിയേഷൻ പ്രസിഡന്റ് സാക് മത്തായി , വേൾഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് കോശി ഉമ്മൻ, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് അജിതുകൊച്ചുകുടിയിൽ എന്നിവർ പ്രസംഗിച്ചു.
നായർ ബെനെവോലന്റ അസോസിയേഷൻ (എൻ . ബി . എ), മഹിമ , കെ . സി. എൻ. എ, കേരള സമാജം, കലാവേദി, വേൾഡ് മലയാളി അസോസിയേഷൻ, കേരളൈറ്റ്‌സ് ഓഫ് ഈസ്റ്റ് മെഡോ , നഹിമ തുടങ്ങി നിരവധി പ്രമുഖ മലയാളി പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ യോഗത്തിൽ .പങ്കെടുത്തു.
നവംബർ 6- ആം തീയതി നടക്കുന്ന ഇലെക്ഷനിൽ വോട്ടവകാശം ഉള്ള എല്ലാ മലയാളികളും അവരവരുടെ സമ്മതി ദാനവകാശം ഉപയോഗിക്കണം എന്ന് എല്ലാവരും ഒരേ പോലെ ആഹ്വാനം ചെയ്തു. ഒരു കമ്മ്യൂണിറ്റിയുടെ ശബ്ദം വോട്ടിങ്ങിലൂടെ മാത്രമേ മുഴങ്ങുകയുള്ളു എന്നും മീറ്റിങ് സാക്ഷ്യപ്പെടുത്തി.
ടേസ്റ്റ് ഓഫ് കൊച്ചിൻ റെസ്റ്റാറ്റാന്റിന്റെ വകയായി അരികുപുറത്തു ചെറിയാൻ (മഹാരാജ Group) മീറ്റിംഗിന് വന്നവർക്കു വേണ്ടി സ്വാദിഷ്ട വിഭവങ്ങൾ സ്‌പോൺസർ ചെയ്തു.