കോവിഡ്‌കെടുതി കെട്ടിയേൽപ്പിച്ച മുഷിപ്പും മുരടിപ്പും വിരസതയും മറികടക്കാനും കളഞ്ഞുപോയ കരുത്തും കഴിവും വീണ്ടെടുക്കാനുമുള്ള പ്രയഗ്‌നത്തിൽ നിങ്ങൾക്ക് ഉത്തേജനവും ഉന്മേഷവും ഉണർവും പകരുവാൻ കെ. സി.ആർ. എം നോർത്ത് അമേരിക്ക ഒരുക്കിയ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുമെന്ന് ആശിക്കുന്നു.

18 വയസ്സ് പൂർത്തിയായ ഏവർക്കും ജാതി, മത, ലിംഗ, ദേശ ഭേദമെന്യേ മത്സരത്തിൽ പങ്കെടുക്കാം!

മലയാളത്തിൽ ടൈപ്പ് ചെയ്ത രചന അഞ്ചു (5) പേജിൽ കവിയരുത്!

2021 നവംബർ 15- നു മുൻപ് കിട്ടത്തക്കവണ്ണം gthaila2@gmail.com എന്ന വിലാസത്തിൽ ഉപന്യാസം അയച്ചുതരേണ്ടതാണ്.

ഏറ്റവും മികച്ച രണ്ട് (2) ഉപന്യാസങ്ങൾക്ക് ഇരുനൂറ് (200.00) അമേരിക്കൻ ഡോളർ വീതം അല്ലെങ്കിൽ പതിനയ്യായിരം (15,000.00) ഇന്ത്യൻ രൂപാ വീതം സമ്മാനം നൽകുന്നതാണ്.

ഈടുറ്റ ഉപന്യാസത്തിന്റ്റെ ഉടമകളാകാൻ എല്ലാ മത്സരാർത്ഥികൾക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.

ജോർജ് നെടുവേലിൽ

ട്രഷറാർ, കെ. സി.ആർഎം.എൻ.എ