- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ നേതൃത്വം: ഷിജു ചെറിയത്തിൽ പ്രസിഡന്റ്
ഷിക്കാഗോ: അംഗസംഖ്യയിൽ ലോകത്തിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ യുടെ 2019 þ 2020 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷിജു ചെറിയത്തിലാണ് പുതിയ പ്രസിഡന്റ്. ജയിംസ് തിരുനെല്ലിപ്പറമ്പിൽ, വൈസ് പ്രസിഡന്റ്. റോയി ചേലമലയിൽ സെക്രട്ടറി, ടോമി എടത്തിൽ ജോയിന്റ് സെക്രട്ടറി, ജറിൻ പൂതക്കരി(ട്രഷറർ) എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ. കെസി.സി.എൻ.എ.യുടെ വനിതാ പ്രതിനിധിയായി ഡെന്നി പുല്ലാപ്പള്ളിൽ. യുവജന പ്രതിനിധിയായി മാത്യു പതിയിൽ എന്നിവരും സന്തോഷ് കളരിക്കപ്പറമ്പിൽ, ടോമി അബേനാട്ട്, ചാക്കോ മറ്റത്തിപറമ്പിൽ, സണ്ണി മുണ്ടപ്ലാക്കിൽ, അലക്സ് പായിക്കാട്ട് എന്നിവർ ജനറൽ വിഭാഗത്തിൽ നിന്നുള്ള നാഷ്ണൽ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. കെസിഎസ് ലെജിസ്ലേറ്റീവ് ബോർഡ് അംഗങ്ങളായി ജോജോ ഇടയവിയിൽ, ജോസഫ് പുതുശ്ശേരിയിൽ, ബിനോയി കിഴക്കിനടി, മാത്യു വട്ടക്കളം, ആജോ മോൻ പൂത്തുറയിൽ, ലേൂക്കോസ് ക്ലാക്കിയിൽ, റൊണാൾഡ് പൂക്കുമ്പേൽ, ജോബി തേക്കുനിൽക്കുന്നതിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ നേതൃത്വത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന
ഷിക്കാഗോ: അംഗസംഖ്യയിൽ ലോകത്തിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ യുടെ 2019 þ 2020 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷിജു ചെറിയത്തിലാണ് പുതിയ പ്രസിഡന്റ്. ജയിംസ് തിരുനെല്ലിപ്പറമ്പിൽ, വൈസ് പ്രസിഡന്റ്. റോയി ചേലമലയിൽ സെക്രട്ടറി, ടോമി എടത്തിൽ ജോയിന്റ് സെക്രട്ടറി, ജറിൻ പൂതക്കരി(ട്രഷറർ) എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
കെസി.സി.എൻ.എ.യുടെ വനിതാ പ്രതിനിധിയായി ഡെന്നി പുല്ലാപ്പള്ളിൽ. യുവജന പ്രതിനിധിയായി മാത്യു പതിയിൽ എന്നിവരും സന്തോഷ് കളരിക്കപ്പറമ്പിൽ, ടോമി അബേനാട്ട്, ചാക്കോ മറ്റത്തിപറമ്പിൽ, സണ്ണി മുണ്ടപ്ലാക്കിൽ, അലക്സ് പായിക്കാട്ട് എന്നിവർ ജനറൽ വിഭാഗത്തിൽ നിന്നുള്ള നാഷ്ണൽ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. കെസിഎസ് ലെജിസ്ലേറ്റീവ് ബോർഡ് അംഗങ്ങളായി ജോജോ ഇടയവിയിൽ, ജോസഫ് പുതുശ്ശേരിയിൽ, ബിനോയി കിഴക്കിനടി, മാത്യു വട്ടക്കളം, ആജോ മോൻ പൂത്തുറയിൽ, ലേൂക്കോസ് ക്ലാക്കിയിൽ, റൊണാൾഡ് പൂക്കുമ്പേൽ, ജോബി തേക്കുനിൽക്കുന്നതിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ നേതൃത്വത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി കെസിഎസ് സ്പിരിച്ചൽ ഡയറക്ടർ ഫാ.അബ്രാഹം മുത്തോലത്ത്, ക്നാനായ റീജിയൻ വികാരി ജനറാൾ മോൺ. തോമസ് മുളവനാൽ, അസി.വികാരി ബിൻസ് ചേത്തലിൽ എന്നിവർ അറിയിച്ചു. പുതിയ ഭാരവാഹികൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി സ്ഥാനമൊഴിയുന്ന ഭാരവാഹികളായ ബിനു പൂത്തുറയിൽ, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ള വീട്ടിൽ, ഡിബിൻ വിലങ്ങുകല്ലേൽ, ഷിബു മുളയാനിക്കൽ എന്നിവർ പ്രസ്താവിച്ചു.
ലോകത്തിലുള്ള എല്ലാ സംഘടനകൾക്കും മാതൃകയായി, നോർത്ത് അമേരിക്കയിലെ ക്നാനായക്കാരുടെ ഈറ്റില്ലമായ ഷിക്കാഗോയിലെ കെസിഎസിന്റെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് തുടർന്നും നടത്തുന്നതിലേക്ക് ഏവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നതായി പുതിയ ഭാരവാഹികൾക്കുവേണ്ടി പ്രസിഡന്റ് ഷിജു ചെറിയത്തിൽ അറിയിച്ചു.റോയി ചേലമലയിൽ (സെക്രട്ടറി കെസിഎസ്) അറിയിച്ചതാണിത്.