ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഏറ്റവും വലിയ കൂട്ടായ്മയായ ക്‌നാനായ നൈറ്റ് ഒക്‌ടോബർ 18-ാം തീയതി ശനിയാഴ്ച വർണ്ണശബളമായ പരിപാടികളോടെ നടത്തപ്പെട്ടു. പാർക്ക് റിഡ്ജിലുള്ള മെയിൻ ഈസ്റ്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് 7 മണിക്ക്  കെ.സി.എസ്. പ്രസിഡന്റ് ജോർജ് തോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം   കനാനായ റീജിയൺ ഡയറക്ടർ മോൺ. ഫാ. തോമസ് മുളവനാൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം  ചെയ്തു. സമ്മേളനത്തിൽ സേക്രട്ട് ഹാർട്ട്, സെന്റ് മേരീസ് ദേവാലയങ്ങളുടെ അസി. വികാർ ഫാ. സുനി പടിഞ്ഞാറേക്കര ആശംസാപ്രസംഗം നടത്തി. സജി മാലിത്തുരുത്തേലിന്റെ പ്രാർത്ഥനാ ഗാനത്തോടെ തുടങ്ങിയ സമ്മേളനത്തിൽ കെ.സി.എസ്. വൈസ് പ്രസിഡന്റ് ജെസ്‌മോൻ പുറമഠത്തിൽ സ്വാഗതവും, ജോ.യിന്റ് സെക്രട്ടറി ബാബു തൈപ്പറമ്പിൽ നന്ദിയും പറഞ്ഞു. സെക്രട്ടറി ജൂബി വെന്നലശ്ശേരി എം.സി.യായിരുന്നു.

കെ.സി.എസ്. ലയ്‌സൺബോർഡ് ചെയർമാൻ ജോസ് സൈമൺ മുണ്ടപ്ലാക്കൽ, ലെജിസ്ലേറ്ററ്റീവ് ബോർഡ് ചെയർമാൻ ജയ്‌മോൻ നന്ദികാട്ട്, വുമൻസ് ഫോറം പ്രസിഡന്റ് ചിന്നു തോട്ടം, കെ.സി.വൈ.എൻ.എൽ.എ. വൈസ് പ്രസിഡന്റ് ജെയ്ക്ക് നെടിയകാലാ, എന്റർടൈന്മെന്റ് ചെയർവുമൺ പ്രതിഭ തച്ചേട്ട് എവിവർ വേദിയിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ രണ്ടുവർഷക്കാലം പോഷകസംഘടനകൾക്ക് നേതൃത്വം നൽകിയവരെ വേദിയിൽ ആദരിക്കുകയുണ്ടായി. കെ.സി.എസ്. ഒളിമ്പിക്‌സിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ച കൈപ്പുഴ, ചുങ്കം, പടമുഖം ഫൊറോനകൾക്കുള്ള ബിജു തുരുത്തിയിൽ മെമോറിയൽ ട്രോഫി കോർഡിനേറ്റേഴ്‌സായ  മാത്യു തട്ടാമറ്റം, പുന്നൂസ് തച്ചേട്ട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് പോഷകസംഘടനകളുടെ നേതൃത്വത്തിൽ രണ്ടുമണിക്കൂർ നീണ്ട കലാസന്ധ്യയും നടത്തപ്പെട്ടു. കലാസന്ധ്യയ്ക്ക് പ്രതിഭ തച്ചേട്ട്, സന്തോഷ് കളരിക്കപ്പറമ്പിൽ, നൈജു മണക്കാട്ട്, ജോയൽ ഇലയ്ക്കാട്ട് എന്നിവർ നേതൃത്വം നൽകി. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്.