- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെ.സി.എസ്. ഏകദിന വിനോദയാത്ര സെപ്റ്റംബർ ഒന്നിന്
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഒന്നാം തീയതി തിങ്കളാഴ്ച ലേബർ ഡേയിലാണ് വിനോദയാത്ര നടത്തപ്പെടുക. അന്നേ ദിവസം രാവിലെ 8 മണിക്ക് കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററിൽ നിന്ന് പ്രത്യേക ബസ്മാർഗം യൂട്ടിക്കോ വിനോദസഞ്ചാര കേന്ദ്രത്തിലേക്കാണ് വിനോദയാത്ര നടത്തുന്ന
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഒന്നാം തീയതി തിങ്കളാഴ്ച ലേബർ ഡേയിലാണ് വിനോദയാത്ര നടത്തപ്പെടുക. അന്നേ ദിവസം രാവിലെ 8 മണിക്ക് കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററിൽ നിന്ന് പ്രത്യേക ബസ്മാർഗം യൂട്ടിക്കോ വിനോദസഞ്ചാര കേന്ദ്രത്തിലേക്കാണ് വിനോദയാത്ര നടത്തുന്നത്. വിനോദയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോഡിനേറ്റേഴ്‌സായ വൈസ് പ്രസിഡന്റ് ജെസ്‌മോൻ പുറമഠത്തിൽ, ട്രഷറർ ജെസ്റ്റിൻ തെങ്ങനാട്ട് എന്നിവരെ വിളിച്ച് പേര് കൊടുത്ത് രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് കെ.സി.എസ് പ്രസിഡന്റ് അറിയിച്ചു.
വിനോദയാത്രയ്ക്ക് സെക്രട്ടറി ജൂബി വെന്നലശേരി, ജോയിന്റ് സെക്രട്ടറി ബാബു തൈപ്പറമ്പിൽ, ഔട്ട്‌ഡോർ കമ്മറ്റി ചെയർമാൻ ജയിംസ് കോലടി, അംഗങ്ങളായ കുഞ്ഞുമോൻ കല്ലിടുക്കി, ജേക്കബ് മണ്ണാർക്കാട്ടിൽ, എബി തെക്കേമ്യാലിൽ, സുനിൽ കോയിത്തറ എന്നിവർ നേതൃത്വം നൽകും. ജൂബി വെന്നലശേരി അറിയിച്ചതാണിത്.



