- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെസിഎസ്‌സി ബേസൽ യൂറോപ്യൻ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 28ന്
സൂറിച്ച്: കെസിഎസ്‌സി ബേസൽ-ഏഷ്യാനെറ്റ് യുകെ ആൻഡ് ആനന്ദ് ടിവി സംയുക്തമായി സംഘടിപ്പിക്കുന്ന യൂറോപ്യൻ ബാഡ്മിന്റൺ ടൂർണമെന്റ് കെസിഎസ്‌സി ഓപ്പൺ 2016 മെയ് 28 ശനിയാഴ്ച വിറ്റീസ് സ്‌പോർട്ട്‌സ് സെന്റർ, ബേസലിൽ വച്ച് നടക്കുന്നു.സ്വിറ്റ്‌സർലണ്ടിലെ ബേസൽ കേന്ദ്രീകരിച്ച് തുടക്കം കുറിച്ച കേരള കൾച്ചറൽ ആൻഡ് സ്‌പോർട്ട്‌സ് ക്ലബ്ബിന്റെ മൂന്നാമത് യൂറോപ
സൂറിച്ച്: കെസിഎസ്‌സി ബേസൽ-ഏഷ്യാനെറ്റ് യുകെ ആൻഡ് ആനന്ദ് ടിവി സംയുക്തമായി സംഘടിപ്പിക്കുന്ന യൂറോപ്യൻ ബാഡ്മിന്റൺ ടൂർണമെന്റ് കെസിഎസ്‌സി ഓപ്പൺ 2016 മെയ് 28 ശനിയാഴ്ച വിറ്റീസ് സ്‌പോർട്ട്‌സ് സെന്റർ, ബേസലിൽ വച്ച് നടക്കുന്നു.
സ്വിറ്റ്‌സർലണ്ടിലെ ബേസൽ കേന്ദ്രീകരിച്ച് തുടക്കം കുറിച്ച കേരള കൾച്ചറൽ ആൻഡ് സ്‌പോർട്ട്‌സ് ക്ലബ്ബിന്റെ മൂന്നാമത് യൂറോപ്യൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏഷ്യാനെറ്റ് യുകെ ആൻഡ് ആനന്ദ് ടിവിയുടേയും സഹകരണത്തോടെ വിപുലമായ രീതിയിൽ നടത്തുന്നതായിരിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികളും ടൂർണമെന്റ് കോർഡിനേറ്റർമാരും അറിയിച്ചു.
കായിക വിനോദങ്ങളിൽ യുവജന പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും അതോടൊപ്പം യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി കെസിഎസ്‌സി ആരംഭിച്ച യൂത്ത് ഐകൺ അവാർഡ് ഇപ്രാവശ്യവും നൽകുന്നതായിരിക്കുമെന്ന് ടൂർണമെന്റ് കോർഡിനേറ്റർമാരായ മാത്യു കുരിക്കൽ, സുനിൽ തളിയത്ത്, തോമസ് ചിറ്റാട്ടിൽ, അനിൽ ചക്കാലക്കൽ എന്നിവർ അറിയിച്ചു. ടൂർണമെന്റ് മത്സരങ്ങൾ ആനന്ദ് ടിവിയിലൂടെ യൂറോപ്യൻ മലയാളികൾക്ക് വീക്ഷിക്കാവുന്നതാണ്.
2016 ജനുവരി 9 ന് നടക്കുന്ന ക്ലബ്ബിന്റെ ക്രിസ്മസ് ന്യൂഇയർ ഗെറ്റ് റ്റുഗതറിനുശേഷം ടൂർണമെന്റിന്റെ വിശദവിവരങ്ങൾ അറിയിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് സിബി തോട്ടുകടവിൽ, സെക്രട്ടറി ലാലു ചിറയ്ക്കൽ, ട്രഷറർ ബെന്നി മുട്ടാപ്പിള്ളിൽ എന്നിവർ അറിയിച്ചു.
എല്ലാ കായിക പ്രേമികളുടെയും സഹകരണവും പ്രോത്സാഹനവും ഭാരവാഹികൾ അഭ്യർത്ഥിക്കുകയുണ്ടായി.
www.kcscbasel.com, www.angelsbasel.com