- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കെ.സി.എസ്.എം.ഡബ്ല്യു വിമൻസ് ഫോറത്തിന്റെ സ്നേഹജാലകം പ്രൊജക്ട് പൂർത്തിയായി
വാഷിങ്ടൺ: കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റൻ വാഷിങ്ടൺ (KCSMW) വിമൻസ് ഫോറം നേതൃത്വം നൽകി ആലപ്പുഴയിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രാജേഷിനും കുടുംബത്തിനും വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ജൂൺ 24-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കേരളാ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് നിർവഹിച്ചു. സ്നേഹജാലകം പ്രവർത്തകരും, രാജേഷിന്റെ ബന്ധുക്കളും, അയൽവാസികളും തദവസരത്തിൽ സന്നിഹിതരായിരുന്നു. കെ.സി.എസ്.എം.ഡബ്ല്യുവിന്റെ ഇത്തരത്തിലുള്ള സംരംഭങ്ങൾ അത്യന്തം പ്രശംസനീയമാണെന്നു ധനകാര്യമന്ത്രി പ്രസ്താവിച്ചു. നിശ്ചിത സമയത്തുതന്നെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ലേഖാ നായരും, കെ.സി.എസ്.എം.ഡബ്ല്യു പ്രസിഡന്റ് സന്ദീപ് പണിക്കരും സംതൃപ്തി പ്രകടിപ്പിച്ചു. പ്രസ്തുത ഭവനനിർമ്മാണ പദ്ധതിക്കുവേണ്ടിയുള്ള ധനശേഖരണാർത്ഥം കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടൺ വനിതാ വിഭാഗം സംഘടിപ്പിച്ച ചാരിറ്റി ഇവന്റ് ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. കേരളാ കൾച്ചറൽ സൊസ
വാഷിങ്ടൺ: കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റൻ വാഷിങ്ടൺ (KCSMW) വിമൻസ് ഫോറം നേതൃത്വം നൽകി ആലപ്പുഴയിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രാജേഷിനും കുടുംബത്തിനും വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ജൂൺ 24-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കേരളാ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് നിർവഹിച്ചു. സ്നേഹജാലകം പ്രവർത്തകരും, രാജേഷിന്റെ ബന്ധുക്കളും, അയൽവാസികളും തദവസരത്തിൽ സന്നിഹിതരായിരുന്നു. കെ.സി.എസ്.എം.ഡബ്ല്യുവിന്റെ ഇത്തരത്തിലുള്ള സംരംഭങ്ങൾ അത്യന്തം പ്രശംസനീയമാണെന്നു ധനകാര്യമന്ത്രി പ്രസ്താവിച്ചു.
നിശ്ചിത സമയത്തുതന്നെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ലേഖാ നായരും, കെ.സി.എസ്.എം.ഡബ്ല്യു പ്രസിഡന്റ് സന്ദീപ് പണിക്കരും സംതൃപ്തി പ്രകടിപ്പിച്ചു.
പ്രസ്തുത ഭവനനിർമ്മാണ പദ്ധതിക്കുവേണ്ടിയുള്ള ധനശേഖരണാർത്ഥം കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടൺ വനിതാ വിഭാഗം സംഘടിപ്പിച്ച ചാരിറ്റി ഇവന്റ് ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടൺ വെബ്സൈറ്റ്: www.kcsmw.org