- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോക്‌സ് ലാറ്റിന 2020 ആഗോള കേരള ലത്തീൻ യുവജന സംഗമം ഉദ്ഘാടനം ചെയ്തു
കെ സി വൈ എം ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വോക്‌സ് ലാറ്റീന 2020 ഉദ്ഘാടന ചെയ്തു. കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ കെസിവൈഎം പ്രവർത്തകരുടെയും രൂപത ഡയറക്ടർ, സിസ്റ്റേഴ്‌സ് എന്നിവരുടെയും സാന്നിധ്യത്തിൽ വെബിനാറിലൂടെയാണ് സംഗമം നടന്നത്. കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് അജിത്ത് തങ്കച്ചൻ കാനപ്പിള്ളി അധ്യക്ഷതവഹിച്ചു.
വോക്‌സ് ലാറ്റീനയുടെ ഭാഗമായി യുവജനങ്ങളും : കരുതലും അതിജീവനവും എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ രാജ്യങ്ങളിൽ ഓഗസ്റ്റ് 26 മുതൽ വിവിധ സംഗമങ്ങൾ നടക്കും, കേരളത്തിലെ ലത്തീൻ രൂപതകളിൽ നിന്നും പഠന - ജോലി ആവശ്യങ്ങൾക്ക് അന്യ നാടുകളിലായിരിക്കുന്നവരെ ഒരുമിച്ച് ഒരു കൂട്ടായ്മയായി നിലനിർത്തുകയാണ് യുവജന സംഗമത്തിന്റെ പ്രഥമ ലക്ഷ്യം,
കെ ആർ എൽ സി ബി സി പ്രവാസികാര്യ കമ്മീഷന്റെയും ഐ സി വൈ എം നാഷണൽ സമിതിയുടെയും സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പികുന്നത് , മെത്രാന്മാർ , വൈദീകർ, സന്യസ്ഥർ, അല്മായ-യുവജന പ്രതിനിധികൾ എന്നിവർ സംഗമങ്ങളിൽ പങ്കെടുക്കും, ഐ സി വൈ എം ജനറൽ സെക്രട്ടറി ശ്രീ ആന്റെണി ജൂഡി , കെ സി വൈ എം ലാറ്റിൻ ജനറൽ സെക്രട്ടി ആന്റെണി ആൻസിൽ , യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ.പോൾ സണ്ണി, പ്രവാസികാര്യ കമ്മീഷൻ സെക്രട്ടറി ഫാ. മെട്രോ സേവ്യർ , മിജാർക്ക് പ്രതിനിധി കുമാരി ഡെലിൻ ഡേവിഡ്, ആനിമേറ്റർ സിസ്റ്റർ നോർബട്ട ,സംസ്ഥാന ഭാരവാഹികളായ ജിജോ ജോൺ , വിപിൻ ക്രിസ്റ്റി, സ്റ്റെഫി ചാൾസ് , രേവതി എസ് , ജോജി ഡെനിസൻ തുടങ്ങിയവർ സംസാരിച്ചു.