തിരുവനന്തപുരം: ക്രൈസ്തവസമൂഹത്തെ ആകമാനം അവഹേളിക്കുന്ന 'ആഗ്‌നസ് ഓഫ് ഗോഡ് ' എന്ന നാടകം രാജ്യത്ത് നിരോധിക്കണമെന്ന്  കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപത സമിതി ആവശ്യപ്പെട്ടു . കത്തോലിക്കാസഭയിലെ വൈദികരെയും സന്യസ്തരെയും പൊതുജനമധ്യത്തിൽ  മോശമായി  ചിത്രീകരിക്കുന്ന ഇത്തരം നാടകങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെ കേന്ദ്രആഭ്യന്തര മന്ത്രാലയം പ്രതികരിക്കണം.

 'ദൈവത്തിന്റെ കുഞ്ഞാട് ' എന്ന് അർഥം വരുന്ന 'ആഗ്‌നസ് ദേയി' എന്ന ലത്തീൻ പദത്തിൽ നിന്നും ഈ നാടകത്തിന്റെ പേര് പോലും സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയെ പോലൊരു മതേത്വരരാഷ്ട്രത്തിൽ ഒരു മതത്തിൽ വിശ്വസിക്കുന്നവരുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന ഇത്തരം ചെയ്തികൾ തകർക്കപ്പെടെണ്ടതാണ് . കത്തോലിക്കാസഭയിലെ കന്യാസ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ട്  ഭാരതത്തിലെ സാമൂഹികൈക്യം തകർക്കാനുള്ള ദുഷ്ടശക്തികളുടെ നീക്കങ്ങളെ മുളയിലെ നുള്ളികളയണം . ഭാരതത്തിലെ ന്യൂനപക്ഷങ്ങളായ െ്രെകസ്തവരുടെ മേൽ കടന്നുകയറാനുള്ള വർഗീയ ശക്തികളുടെ ഗൂഡശ്രമങ്ങളെ അതിശക്തമായി ചെറുക്കുമെന്ന്  കെ സി വൈ എം  തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് ബിനോജ് അലോഷ്യസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുന്നറിയിപ്പ് നൽകി. അതിരൂപത ഡയറക്ടർ ഫാ . ബിനു അലക്‌സ്, വിപിൻ വിക്റ്റർ, ഇമ്മാനുവേൽ, ഷൈജു റോബിൻ, സന്തോഷ്, ടോം എന്നിവർ  പ്രസംഗിച്ചു .