ഷാർജ: യുവദീപ്തി കെ.സി .വൈ.എം  യു.എ.ഇ ചാപ്റ്ററിന്റെ ഓണഘോഷവും  സ്റ്റഡി സർക്കിൾ  ഉദ്ഘാടനവും സെനറ്റ് സമ്മേളനവും ഷാർജ  മുബാറക് സന്റെറിൽ വച്ച് നടന്നു. യുവദീപ്തി പ്രസിഡന്റ്  ജിനോ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ  സമ്മേളനത്തിൽ പ്രശസ്ത ഫാമിലി കൗൺസിലർ ഗ്രേസ് ലാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഐപ്പ് വള്ളിക്കാടൻ, റോയ് റാഫേൽ, ബിജു ഡൊമിനിക്ക്, ജോ കാവാലം, സ്മിതോഷ് തോമസ്, ജോമോൻ ഉൾപ്രക്കാട്ട്, ബെന്നി ഡൊമിനിക്, സിജോ ജോസഫ്, ഷിജൻ വർഗീസ്  എന്നിവർ  സംസാരിച്ചു.

അംഗങ്ങളുടെ കലാപരിപാടികളും, ഓണക്കളികളും, ഓണസദ്യയും ആഘോഷത്തിനു മറ്റു കൂട്ടി. പരിപാടികൾക്ക്
ജെമി സെബാസ്റ്റ്യൻ, പ്രഷിയസ് നെല്ലിക്കൻ, ജെറിൻ വർക്കി,ജോഷി പുളിന്തറ, അലക്‌സ് കുര്യൻ, ക്രിസ്റ്റിൻ ജോസഫ്, ദീപു മാത്യു, ജോസ് ചാക്കോ, സുനിൽ ആന്റണി എന്നിവർ നേതൃത്വം നല്കി.