ദുബായ്: കെ സി വൈ എം യുവദീപ്തി യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും സെനറ്റ് സമ്മേളനവും സംഘടിപ്പിക്കുന്നു. പത്തിന് രാവിലെ ഷാർജ  മുബാരക്ക് സെന്ററിലെ ഏഷ്യ പാലസ് റെസ്‌റ്റോറന്റിൽ വച്ച് നടത്തപ്പെടുന്ന  പരിപാടികളിൽ മാദ്ധ്യമ പ്രവർത്തകനായ എൽവിസ് ചുമ്മാർ മുഖ്യാതിഥിയായിരിക്കും. യുവദീപ്തി പ്രസിഡന്റ് ജിനോ ജോസഫിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതു സമ്മേളനത്തിൽ പ്രശസ്ത ഫാമിലി കൗൺസിലർ ഗ്രേസ് ലാൽ മുഖ്യ പ്രഭാഷണം നടത്തും. ജേക്കബ് ജോസഫ് കുഞ്ഞ്, കെ.കെ. ബേബി, ഐപ്പ് വള്ളിക്കാടൻ, റോയ് റാഫേൽ, ജോസഫ് ചാക്കോ, ബിജു മട്ടാഞ്ചേരി, ബിജു ഡൊമിനിക്ക്, സ്മിതോഷ് തോമസ്, ബെന്നി ഇടയാടി, ജോമോൻ ഉൾപ്രക്കാട്ട് എന്നിവർ  ആശംസകൾ നേരും.

അംഗങ്ങളുടെ കലാപരിപാടികളും, ഓണക്കളികളും, ഓണസദ്യയും അടങ്ങിയ പരിപാടികൾക്ക് ബെന്നി ഡോമിനിക്, സിജോ, ജെമി സെബാസ്റ്റ്യൻ, പ്രഷിയസ് നെല്ലിക്കൻ എന്നിവർ  നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സിജോ ജോസഫ് (0553218007).