- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസറഗോഡ് ഉത്സവ് 2017 ഒക്ടോബർ 6 ന്; പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി : കുവൈറ്റ് കാസറഗോഡ് ഉത്സവ് 2017 ഓണം ഈദ് ആഘോഷം ഈ വരുന്ന ഒക്ടോബര് 6-ന് വെള്ളിയാഴ്ച രാവിലെ മുതൽ ഇന്റഗ്രേറ്റഡ് സ്‌കൂൾ അബ്ബാസിയയിൽ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കെ ഇ എ (കാസറഗോഡ് എക്‌സ്പാറ്റ്സ് അസോസിയേഷൻ) അറിയിച്ചു. കാസറഗോഡ് ഉത്സവ് പോസ്റ്റർ പ്രകാശനം കെ ഇ എ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ ബദർ അൽ സമ മെഡിക്കൽ സെന്റർ അസോസിയേറ്റ്‌സ് ഇൻ കുവൈറ്റ് അഷ്റഫ് അയ്യൂരിന് നൽകി നിർവ്വഹിച്ചു. കെ.ഇ.എ പ്രസിഡന്റ് അനിൽ കള്ളാർ, ജനറൽ സെക്രട്ടറി മുഹമ്മദ് കുൻഹി, ആഘോഷകമ്മിറ്റി ചെയർമാൻ സത്താർ കുന്നിൽ, കൺവീനർ നാസർ പി എ, മറ്റു സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്, ബാഹുബലി ഫെയിം നയന നായർ എന്നിവർ നയിക്കുന്ന സംഗീത സന്ധ്യ, പ്രശസ്ത കലാകാരി ദീപ സന്തോഷ് മംഗളൂർ അവതരിപ്പിക്കുന്ന ഭരതനാട്യം, കെ ഇ എ ബാൻഡിലെ കലാകാരന്മാർ ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിരക്കളി, ഒപ്പന, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന കലാ പരിപാടികൾ, നാട്ടിലെയും കുവൈറ്റിലെയും പ
കുവൈറ്റ് സിറ്റി : കുവൈറ്റ് കാസറഗോഡ് ഉത്സവ് 2017 ഓണം ഈദ് ആഘോഷം ഈ വരുന്ന ഒക്ടോബര് 6-ന് വെള്ളിയാഴ്ച രാവിലെ മുതൽ ഇന്റഗ്രേറ്റഡ് സ്‌കൂൾ അബ്ബാസിയയിൽ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കെ ഇ എ (കാസറഗോഡ് എക്‌സ്പാറ്റ്സ് അസോസിയേഷൻ) അറിയിച്ചു. കാസറഗോഡ് ഉത്സവ് പോസ്റ്റർ പ്രകാശനം കെ ഇ എ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ ബദർ അൽ സമ മെഡിക്കൽ സെന്റർ അസോസിയേറ്റ്‌സ് ഇൻ കുവൈറ്റ് അഷ്റഫ് അയ്യൂരിന് നൽകി നിർവ്വഹിച്ചു.
കെ.ഇ.എ പ്രസിഡന്റ് അനിൽ കള്ളാർ, ജനറൽ സെക്രട്ടറി മുഹമ്മദ് കുൻഹി, ആഘോഷകമ്മിറ്റി ചെയർമാൻ സത്താർ കുന്നിൽ, കൺവീനർ നാസർ പി എ, മറ്റു സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അൻവർ സാദത്, ബാഹുബലി ഫെയിം നയന നായർ എന്നിവർ നയിക്കുന്ന സംഗീത സന്ധ്യ, പ്രശസ്ത കലാകാരി ദീപ സന്തോഷ് മംഗളൂർ അവതരിപ്പിക്കുന്ന ഭരതനാട്യം, കെ ഇ എ ബാൻഡിലെ കലാകാരന്മാർ ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിരക്കളി, ഒപ്പന, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വൈവിധ്യമാർന്ന കലാ പരിപാടികൾ, നാട്ടിലെയും കുവൈറ്റിലെയും പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം, പൂക്കള മത്സരം, സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ മത്സരം, പായസ മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ആഘോഷകമ്മിറ്റി ചെയർമാൻ സത്താർ കുന്നിൽ വാർത്താകുറിപ്പിൽ അറിയിച്ചു.