കുവൈറ്റ്:- kea കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 23/03 2018ന്അന്തലൂസ് പാർക്കിൽ പിക്നിക്കും, കായിക മീറ്റും നടത്തി കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 150ഓളം പേർ പങ്കെട്ടുത്ത പരിപാടിയിൽ പ്രോഗ്രാം കൺവീനർ പ്രദിപ് വേങ്ങാട് സ്വാഗതം പറഞ്ഞു.

എം ടി-പുഷ്പരാജൻ അധ്യക്ഷതയിൽ ആന്റോ ജോസഫ് കായിക മീറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു -തുടർന്ന് നടന്ന ആശംസ പ്രസംഗത്തിൽ മധുകുമാർ മാഹി, അജിത് കുമാർ, വനിതാ വേദി ചെയർപേഴ്‌സൺ നീതു സഞ്ജയ് ,വനിതാ കൺവീനർ സുബി രൂപേഷ് എന്നിവർ സംസാരിച്ചു. മത്സരശേഷം വിവിധ മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനദാനവും നിർവ്വഹിച്ചു തുടർന്ന് കെ.കെ.വിനയൻ നന്ദി പ്രകാശാപ്പിച്ചു.