- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദുൽ ലത്തീഫ് ഉപ്പളയ്ക്ക് കാസറഗോഡ് എക്‌സ്പാട്രിയേറ്‌സ് അസോസിയേഷന്റെ ആദരവ്
ജീവ കാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി കാസറഗോഡ് ജില്ലക്കാരനായ അബ്ദുൽ ലത്തീഫ് ഉപ്പളയെ കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസറഗോഡ് എക്‌സ്പാട്രിയേറ്‌സ് അസോസിയേഷൻ ആദരിച്ചു. അബ്ബാസിയ ഇന്റർഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്ന കാസറഗോഡ് ഉത്സവ് 2017 വേദിയിൽ വച്ചാണ് അദ്ദേഹത്തെ ആദരിച്ചു. കെ ഇ എ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ പൊന്നാട അണിയിച്ചു , മുഖ്യ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ അതിഥിക്കുള്ള മൊമെന്റോ നൽകി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അബ്ദുൽ ലത്തീഫ് നടത്തി വരുന്നത്. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി പി നാരായണൻ , സത്താർ കുന്നിൽ, അനിൽ കല്ലാർ, മുഹമ്മദ് കുനഹി സി . എച്, മുനീർ കുണിയ, മുഹമ്മദ് ആറങ്ങാടി, നാസർ പി എ. , ബദർ അൽ സമ അസോസിയേറ്‌സ് ഇൻ കുവൈറ്റ് അഷറഫ് ആയൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. നാട്ടിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഡയാലിസിസ് സെന്റർ, ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സ്‌കൂൾ, വന്ദ്യമാതാവിന്റെ നാമധേയത്തിൽ പള്ളി. പാവപ്പെട്ടവർക്ക് നൂറു വീടുകളെന്ന അദ്ദേഹത്തിന്റെ ആശയത്തിലെ 16
ജീവ കാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി കാസറഗോഡ് ജില്ലക്കാരനായ അബ്ദുൽ ലത്തീഫ് ഉപ്പളയെ കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസറഗോഡ് എക്‌സ്പാട്രിയേറ്‌സ് അസോസിയേഷൻ ആദരിച്ചു. അബ്ബാസിയ ഇന്റർഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്ന കാസറഗോഡ് ഉത്സവ് 2017 വേദിയിൽ വച്ചാണ് അദ്ദേഹത്തെ ആദരിച്ചു.
കെ ഇ എ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ പൊന്നാട അണിയിച്ചു , മുഖ്യ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ അതിഥിക്കുള്ള മൊമെന്റോ നൽകി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അബ്ദുൽ ലത്തീഫ് നടത്തി വരുന്നത്. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി പി നാരായണൻ , സത്താർ കുന്നിൽ, അനിൽ കല്ലാർ, മുഹമ്മദ് കുനഹി സി . എച്, മുനീർ കുണിയ, മുഹമ്മദ് ആറങ്ങാടി, നാസർ പി എ. , ബദർ അൽ സമ അസോസിയേറ്‌സ് ഇൻ കുവൈറ്റ് അഷറഫ് ആയൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
നാട്ടിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഡയാലിസിസ് സെന്റർ, ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സ്‌കൂൾ, വന്ദ്യമാതാവിന്റെ നാമധേയത്തിൽ പള്ളി. പാവപ്പെട്ടവർക്ക് നൂറു വീടുകളെന്ന അദ്ദേഹത്തിന്റെ ആശയത്തിലെ 16 വീടുകളും പൂർത്തിയാക്കി താക്കോൽ കൈമാറിക്കഴിഞ്ഞു.മകളുടെ വിവാഹത്തോടൊപ്പം മുഴുവൻ ചിലവോടെയും 11 നിർദ്ധന ജോഡികളുടെ വിവാഹം നടത്തിയ ഇദ്ദേഹം, മകന്റെ വിവാഹത്തിന് 25 യുവതികളുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലാണ്.
എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സഹായ പദ്ധതി തുടങി നിരവധി സഹായ പദ്ധതികളാണ് അദ്ദേഹം നടത്തി വരുന്നത്. ഈ പ്രവർത്തങ്ങൾ മുൻ നിർത്തിയാണ് കെ ഇ എ കാസറഗോഡ് ഉത്സവ് 2017 വേദിയിൽ വെച്ച് അദ്ദേഹത്തെ ആദരിച്ചത്. കുവൈത്തിൽ ബദർ അൽ സമ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ആയ അദ്ദേഹത്തിന് നാട്ടിലും കുവൈത്തിലും ജി.സി.സി. രാജ്യങ്ങളിലുമായി പതിനാല് ആശുപത്രികളുണ്ട്
കെ ഇ എ പ്രഖ്യാപിച്ച കാസറഗോഡ് ജില്ലയിലെ ആശുപത്രി മോർച്ചറികളിൽ മൊബൈൽ ഫ്രീസർ പദ്ധതിയുടെ മുഴുവൻ ചിലവുകളും വഹിക്കുനന്തു അബ്ദുൽ ലത്തീഫാണ്. ഭാര്യ ആയിഷത്ത് ശഫിയ്യ, മക്കൾ ഡോ. ആയിഷത്ത് ഷക്കീല, മൊഹിയുദ്ധീൻ ബിലാൽ, സൽമ ഷഹ്ന.. ഡോ. ഫവാസ് മരുമകൻ.