കുവൈത്തിലെ കാസറഗോഡുകാരുടെ കൂട്ടായ്മയായ കാസറഗോഡ് എക്‌സ്പാട്രിയേറ്‌സ് അസോസിയേഷൻ സംഘടിപിച്ച കാസറഗോഡ് ഉത്സവ് 2017 ഭാഗമായി പ്രശസ്ത നർത്തകി ദീപ സന്തോഷ് അവതരിപ്പിച്ച ഭാരതനാട്ട്യം ഏറെ പ്രശംസ പിടിച്ചു പറ്റി .

ആദ്യമായി വേദിയിൽ അവതരിപ്പിച്ചത് രാഗമാലിക ആദി താളം കൃഷ്ണനെ വർണിച്ചു കൊണ്ട് ചെയ്ത അഖിലം മധുരം , തുടർന്ന് അലൈപ്പായുതേ യേശുദാസ് പാടിയ ഗാനം ആദി താളത്തിൽ മൂന്നാമതായി ഒരു തുളസീദാസ് ഭജന ,തുമക് ചലത് (മിശ്ര കമച്ച രാഗ) താളത്തിൽ അമ്മയും മകനും തമ്മിലുള്ള സംഭാഷണം അങ്ങനെ മൂന്നു വ്യത്യസ്ത കഥകളാണ് ഭാരതനാട്ട്യത്തിലൂടെ ദീപ സന്തോഷ് അവതരിപ്പിച്ചത്.

കാസറഗോഡ് സ്വദേശിനിയായ ദീപ സന്തോഷ് നേരത്തെ കേരളത്തിലെയും , കർണാടക യിലെയും നിരവധി ഡാൻസ് ഫെസ്ടിവലുകളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.കാസറോഗോഡ് അസോസിയേഷൻ ആദ്യമായാണ് നാട്ടിൽ നിന്നും ഒരു കലാകാരിയെ കൊണ്ട് വന്നു നൃത്തം അവതരിപ്പിക്കുന്നത്.കാസറഗോഡ് അസോസിയേഷൻ രക്ഷാധികാരി സത്താർ കുന്നിൽ ദീപ സന്തോഷിനു മൊമെന്റോ നൽകി ആദരിച്ചു.

പ്രസിഡന്റ് അനിൽ കല്ലാർ, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി, പി പി നാരായണൻ, മുഖ്യാതിഥി ദി അബ്ദുൽ ലത്തീഫ് ഉപ്പള സഗീർ തൃക്കരിപ്പൂർ,എൻജിനീയർ അബൂബക്കർ , അപ്‌സര മഹ്മൂദ്, മുഹമ്മദ് കുഞ്ഞി, സലാമ് കളനാട്, നാസർ പി എ , ഹമീദ് മധൂർ, മുനീർ കുണിയ , രാമകൃഷ്ണൻ, സുധൻ ആവിക്കര,മുഹമ്മദ് ആറങ്ങാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.