ണ്ണൂർ എക്‌സ്പാറ്റേഴ്സ് അസോസിയേഷനും അബ്ബാസിയ റോയൽ സിറ്റി ക്ലിനിക് സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ 350 തിൽപരം ആളുകൾ പങ്കെടുക്കുകയും അവർക്കു വേണ്ട സൗജന്യ മെഡിക്കൽ ചെക്കപ്പും , മരുന്നുകളും, മറ്റ് പരിശോധനകളും നടത്തി.

കിയ പ്രസിഡന്റ് പുഷ്പരാജ് നേതൃത്വം കൊടുത്ത മെഡിക്കൽ ക്യാമ്പിൽ ജനറൽ സെക്രട്ടറി വിനയൻ കണ്ണൂർ, പ്രോഗ്രാം കൺവീനർ ഷാനു തലശ്ശേരി , വനിതാ വിങ് പ്രസിഡന്റ് സഹാറ എന്നിവരും ഹോസ്പിറ്റൽ പ്രതിനിധികളായ ഡയറക്ടട്രേസ് ഡോക്ടർ ഫിലിപ്പ്, മുഹമ്മദ് ആരിഫ് ഷെയ്ഖ് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ റിയാസുൽ ഹക്ക് , എന്നിവരുടെ സാന്നിധ്യത്തിൽ ഭംഗിയായി നടത്തപ്പെട്ടു.

ഈ ക്യാമ്പിന്റെ ആത്മാർത്ഥമായ പ്രവർത്തനം നടത്തി സഹായിച്ച എല്ലാ ഡോക്ടർസിനും സ്റ്റാഫിനും കണ്ണൂർ എക്‌സ്പാറ്റേഴ്സ് അസോസിയേഷന്റെ വക ഉപഹാരം സമർപ്പിക്കപ്പെട്ടു.