- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ജൂലായ് 24-ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശന പരീക്ഷ (കീം) മാറ്റിവെച്ചു. ജൂലായ് അവസാന വാരം മുതൽ ജെ.ഇ.ഇ. മെയിൻ പരീക്ഷ നടത്താൻ നിശ്ചയിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരവും തൽക്കാലത്തേക്ക് നിർത്തിവെച്ചു. ഇതിനുള്ള സൗകര്യം പിന്നീട് ഒരുക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Next Story