- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻജിനിയറിങ്ങിന് ഏതു കോളേജിലാകും അഡ്‌മിഷൻ? ആലോചിച്ച് തല പുണ്ണാക്കണ്ട; റാങ്കു നൽകിയാൽ കോളേജ് അറിയാനാകുന്ന കീം റാങ്ക് അനലൈസർ ആപ്ലിക്കേഷൻ റെഡി
കോഴിക്കോട്: എൻജിനിയറിങ്-മെഡിക്കൽ പ്രവേശനം ഏതു കോളേജിൽ ലഭിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽപ്പിന്നെ ആശങ്കയാണ് രക്ഷിതാക്കൾക്ക്. തങ്ങളുടെ മക്കൾക്ക് കേരളത്തിൽ തന്നെ അഡ്‌മിഷൻ കിട്ടുമോ അതോ മറ്റു സംസ്ഥാനങ്ങളിലെ കോളേജുകളിലേക്കു പോകേണ്ടി വരുമോ എന്ന ചിന്തയിൽ ഉഴലുന്ന പ
കോഴിക്കോട്: എൻജിനിയറിങ്-മെഡിക്കൽ പ്രവേശനം ഏതു കോളേജിൽ ലഭിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽപ്പിന്നെ ആശങ്കയാണ് രക്ഷിതാക്കൾക്ക്. തങ്ങളുടെ മക്കൾക്ക് കേരളത്തിൽ തന്നെ അഡ്‌മിഷൻ കിട്ടുമോ അതോ മറ്റു സംസ്ഥാനങ്ങളിലെ കോളേജുകളിലേക്കു പോകേണ്ടി വരുമോ എന്ന ചിന്തയിൽ ഉഴലുന്ന പല രക്ഷിതാക്കളുമുണ്ട്.
ഇവർക്ക് ഏറെ സഹായകമായിതാ ഒരു ആൻഡ്രോയിഡ് ആപ്ലിക്കേഷൻ. സോഫ്റ്റ് ഫ്രൂട്ട് സൊലൂഷ്യൻ എന്ന കമ്പനിയാണ് കീം റാങ്ക് അനലൈസർ (KEAM Rank Analyzer) എന്ന ആപ്ലിക്കേഷനുമായി രംഗത്തെത്തിയത്.
കേരള എഞ്ചിനീയറിങ്/മെഡിക്കൽ/ആർക്കിടെക്ച്ചർ പ്രവേശന പരീക്ഷാ റാങ്ക് പ്രകാരം വിദ്യാർത്ഥികൾക്ക് ഏതു കോളേജുകളിൽ ഏതു ബ്രാഞ്ചുകളിലേക്ക് പ്രവേശനം ലഭിക്കാൻ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കാനാണ് വ്യത്യസ്തമായ ഈ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ നിർമ്മിച്ചത്.
കഴിഞ്ഞ വർഷത്തെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. കേരളത്തിലെ എഞ്ചിനീയറിങ്/മെഡിക്കൽ/ആർക്കിടെക്ച്ചർ റാങ്കിന്റെയും റിസർവേഷൻ കാറ്റഗറിയുടെയും അടിസ്ഥാനത്തിൽ ഏതൊക്കെ കോളേജിൽ ഏതൊക്കെ ബ്രാഞ്ചുകളിൽ പ്രവേശനം ലഭിക്കും എന്നത് വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾക്കും വിലയിരുത്താൻ പറ്റുന്ന ആദ്യത്തെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണിത്.
വിദ്യാർത്ഥികൾക്ക് ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ താല്പര്യമുള്ള ബ്രാഞ്ചുകളിൽ ഏതൊക്കെ കോളേജിൽ പ്രവേശനം ലഭിക്കും എന്നറിയാനും ഓരോ കോളേജിലും ഏതൊക്കെ ബ്രാഞ്ചുകളുണ്ട്, കോളേജുകളുടെ മറ്റു വിവരങ്ങൾ എന്നിവയും വളരെ വേഗത്തിൽ അറിയാൻ സാധിക്കും. കോഴിക്കോട് സ്റ്റാർട്ട്അപ്പ് വില്ലേജിലെ ഐടി കമ്പനിയായ സോഫ്റ്റ് ഫ്രൂട്ട് സോലൂഷ്യനിലെ യുവ എഞ്ചിനീയർമാരാണ് ആപ്ലിക്കേഷനു പിന്നിൽ. നിഷാദ് കെ സലീം, ഒ എൻ അംജദ് അലി , ഷംനാസ് തട്ടൂർ, എം ഷക്കീബ് എന്നിവരാണ് വിദ്യാർത്ഥികളുടെ സൗകര്യാർഥം കീം റാങ്ക് അനലൈസർ (KEAM Rank Analyzer) എന്ന ആപ്ലിക്കേഷൻ രൂപകല്പന ചെയ്തത്. ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.
വിദ്യാർത്ഥികൾക്കു ലഭിച്ച റാങ്ക് നമ്പർ അടിച്ചുകൊടുക്കുകയാണ് ആദ്യംവേണ്ടത്. താത്പര്യമുള്ള ബ്രാഞ്ചുകളിൽ ഏതൊക്കെ കോളേജിൽ പ്രവേശനം ലഭിക്കുമെന്നറിയാം. ഓരോ കോളേജിലും ലഭ്യമായ വിവിധ ബ്രാഞ്ചുകളുടെ വിശദാംശങ്ങൾ, സീറ്റുകളുടെ എണ്ണം, മാനേജ്‌മെന്റ്/മെറിറ്റ് സീറ്റുകളുടെ എണ്ണം, കോളേജ് വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് എന്നിവ ലഭ്യമാകും. സംവരണത്തിനർഹരായ വിദ്യാർത്ഥികൾക്ക് അതടിസ്ഥാനമാക്കിയും പരിശോധിക്കാവുന്നതാണ്. 178 എൻജിനീയറിങ് കോളേജുകളിലായി പഠിപ്പിക്കുന്ന 29 ബ്രാഞ്ചുകളുടെയും 20 ആർക്കിടെക്ചർ കോളേജുകളുടെയും വിശദാംശങ്ങൾ ആപ്പിലുണ്ട്. സമാനമായി 76 മെഡിക്കൽ കോളേജുകളുടെ വിശദാംശങ്ങളും ലഭ്യമാണ്. സംസ്ഥാനത്ത് എൻജിനീയറിങ് കോളേജുകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോഴും സീറ്റുകിട്ടില്ലെന്ന ധാരണയിൽ വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒരുപരിധിവരെ തടയാൻ മൊബൈൽ ആപ്പ് സഹായിക്കുമെന്ന് സംരംഭകർ പറഞ്ഞു.