- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദാനം സ്വീകരിക്കുന്നവരുടെ മാനം നഷ്ടപ്പെടുത്തുന്നത് ദൈവീക പ്രമാണങ്ങളുടെ ലംഘനം: വെരി. പൗലോസ് പാറേക്കൽ കോർ എപ്പിസ്ക്കോപ്പ
ഡാളസ്: ചാരിറ്റി പ്രവർത്തനങ്ങൾ വ്യക്തികളോ, സാമൂഹ്യ സാംസ്കാരിക സംഘടനകളോ, പള്ളികളോ നടത്തുന്നതു തികച്ചും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും, മറ്റൊരു പോംവഴിയുമില്ലാതെ ദാനധർമ്മങ്ങൾ സ്വീകരിക്കുവാൻ കൈനീട്ടുന്നവർ നമ്മെപോലെ തന്നെ മനുഷ്യരാണെന്നും, അവരുടെ മാനം നഷ്ടപ്പെടുത്തും വിധം പ്രചരണങ്ങളും, സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതു ദൈവീക പ്രമാണങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകനും, വചന പണ്ഡിതനുമായ വെരി. പൗലോസ് പാറേക്കൽ കോർ എപ്പിസ്‌ക്കോപ്പാ അഭിപ്രായപ്പെട്ടു. നൂറുഡോളർ സംഭാവന നൽകുന്നതിന് അഞ്ഞൂറും, ആയിരവും ചിലവഴിച്ചു പ്രചരണങ്ങളും, സമ്മേളനങ്ങളും സംഘടിപ്പിക്കുവാൻ വ്യഗ്രത കാണിക്കുന്നവർ വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുതെന്ന ദൈവീക കല്പന ലംഘിക്കുകയും, അതിലൂടെ ശിക്ഷാവിധിക്കു യോഗ്യരായി തീരുകയും ചെയ്യുന്നു എന്ന യാഥാർത്ഥ്യം വിസ്മരിക്കരുതെന്നും കോർ എപ്പിസ്‌ക്കോപ്പാ ഓർമ്മപ്പെടുത്തി. ഡാളസ്സിലെ ഇരുപത്തി ഒന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ
ഡാളസ്: ചാരിറ്റി പ്രവർത്തനങ്ങൾ വ്യക്തികളോ, സാമൂഹ്യ സാംസ്കാരിക സംഘടനകളോ, പള്ളികളോ നടത്തുന്നതു തികച്ചും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും, മറ്റൊരു പോംവഴിയുമില്ലാതെ ദാനധർമ്മങ്ങൾ സ്വീകരിക്കുവാൻ കൈനീട്ടുന്നവർ നമ്മെപോലെ തന്നെ മനുഷ്യരാണെന്നും, അവരുടെ മാനം നഷ്ടപ്പെടുത്തും വിധം പ്രചരണങ്ങളും, സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതു ദൈവീക പ്രമാണങ്ങളുടെ നഗ്നമായ
ലംഘനമാണെന്നും സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകനും, വചന പണ്ഡിതനുമായ വെരി. പൗലോസ് പാറേക്കൽ കോർ എപ്പിസ്‌ക്കോപ്പാ അഭിപ്രായപ്പെട്ടു. നൂറുഡോളർ സംഭാവന നൽകുന്നതിന് അഞ്ഞൂറും, ആയിരവും ചിലവഴിച്ചു പ്രചരണങ്ങളും, സമ്മേളനങ്ങളും സംഘടിപ്പിക്കുവാൻ വ്യഗ്രത കാണിക്കുന്നവർ വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുതെന്ന ദൈവീക കല്പന ലംഘിക്കുകയും, അതിലൂടെ ശിക്ഷാവിധിക്കു യോഗ്യരായി തീരുകയും ചെയ്യുന്നു എന്ന യാഥാർത്ഥ്യം വിസ്മരിക്കരുതെന്നും കോർ എപ്പിസ്‌ക്കോപ്പാ ഓർമ്മപ്പെടുത്തി.
ഡാളസ്സിലെ ഇരുപത്തി ഒന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കൊപ്പേൽ സെന്റ് അൽഫോൻസാ ചർച്ച് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 4, 5, 6 തീയ്യതികളിലായി നടന്നു വന്നിരുന്ന സുവിശേഷ കൺവൻഷന്റെ ഞായറാഴ്ച കടശ്ശി യോഗത്തിൽ കോർ എപ്പിസ്‌ക്കോപ്പാ ധ്യാന പ്രസംഗം നടത്തി. ജോഷ്വാവയുടെ പുസ്തകം ഇരുപതാം അദ്ധ്യായത്തെ അധികരിച്ച് പാപം ചെയ്തവർ ദൈവകോപത്തിൽ നിന്നും രക്ഷപ്പെടുവാൻ ഓടി പോകേണ്ട ആറു സങ്കേത നഗരങ്ങളെകുറിച്ചു' നടത്തിയ പ്രസംഗം കേൾവിക്കാരുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു.
ഓഗസ്റ്റ് 4ന് കൺവൻഷന്റെ ഉൽഘാടനം കോർ എപ്പിസ്‌ക്കോപ്പാ തിരികൊളുത്തി നിർവഹിച്ചു. ഇരുപത്തി ഒന്ന് ഇടവകകളിൽ നിന്നും തിരഞ്ഞെടുത്ത ഗായകസംഘം ആലപിച്ച ഗാനങ്ങൾ കൺവൻഷന്റെ ആത്മീയ ചൈതന്യം വർദ്ധിപ്പിച്ചു. കെ.ഇ.സി.എഫ് പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചു.