- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നത്തിൽ മുത്തമിട്ടാലിലൂടെ അത്ഭുതപ്പെടുത്തിയ ബാലതാരം കതിർമണ്ഡപത്തിലേക്ക്; പാർത്ഥിപന്റേയും സീതയുടേയും മകളുടെ വിവാഹം അടുത്ത മാസം എട്ടിന്; കീർത്തനയെ സ്വന്തമാക്കുന്നത് യുവസംവിധായകൻ അക്ഷയ് അകിനേനി
ചെന്നൈ: പ്രശസ്ത തമിഴ് നടൻ പാർത്ഥിപന്റെയും നടി സീതയുടെയും മകൾ കീർത്തനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രമുഖ എഡിറ്റർ ശ്രീകർ പ്രസാദിന്റെ മകനും യുവസംവിധായകനുമായ അക്ഷയ് അകിനേനിയെയാണ് വരൻ. മാർച്ച് എട്ടിന് ചെന്നൈ ലീല പാലസിലാണ് വിവാഹം. മണിരത്നം സംവിധാനം ചെയ്ത കന്നത്തിൽ മുത്തമിട്ടാൽ (2002) എന്ന ചിത്രത്തിൽ ബാലതാരമായി കീർത്തന അഭിനയിച്ചിരുന്നു. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കീർത്തന ചിത്രത്തിൽ കാഴ്ച വച്ചത്. ആ വർഷത്തെ ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം മറ്റനവധി അംഗീകാരങ്ങൾ കീർത്തന സ്വന്തമാക്കി. 1992 ലാണ് പാർത്ഥിപനും സീതയ്ക്കും കീർത്തന ജനിക്കുന്നത്. 2001 ൽ ഇരുവരും വേർപിരിഞ്ഞു. കീർത്തനയടക്കം മൂന്ന് കുട്ടികളാണ് ഇരുവർക്കുമുള്ളത്.
ചെന്നൈ: പ്രശസ്ത തമിഴ് നടൻ പാർത്ഥിപന്റെയും നടി സീതയുടെയും മകൾ കീർത്തനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രമുഖ എഡിറ്റർ ശ്രീകർ പ്രസാദിന്റെ മകനും യുവസംവിധായകനുമായ അക്ഷയ് അകിനേനിയെയാണ് വരൻ. മാർച്ച് എട്ടിന് ചെന്നൈ ലീല പാലസിലാണ് വിവാഹം.
മണിരത്നം സംവിധാനം ചെയ്ത കന്നത്തിൽ മുത്തമിട്ടാൽ (2002) എന്ന ചിത്രത്തിൽ ബാലതാരമായി കീർത്തന അഭിനയിച്ചിരുന്നു. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കീർത്തന ചിത്രത്തിൽ കാഴ്ച വച്ചത്. ആ വർഷത്തെ ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം മറ്റനവധി അംഗീകാരങ്ങൾ കീർത്തന സ്വന്തമാക്കി.
1992 ലാണ് പാർത്ഥിപനും സീതയ്ക്കും കീർത്തന ജനിക്കുന്നത്. 2001 ൽ ഇരുവരും വേർപിരിഞ്ഞു. കീർത്തനയടക്കം മൂന്ന് കുട്ടികളാണ് ഇരുവർക്കുമുള്ളത്.
Next Story