- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർത്ഥിപന്റെ മകൾ കീർത്തനയെ വരണമാല്യം ചാർത്തി യുവസംവിധായകൻ അക്ഷയ്; കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ബാലതാരമായി തിളങ്ങിയ നടിക്ക് ആശിർവാദം നല്കാൻ തമിഴ് സിനിമാ ലോകം ഒഴുകിയെത്തി
തെന്നിന്ത്യൻ താരങ്ങളായ പാർത്ഥിപന്റെയും സീതയുടെയും മകൾ കീർത്തന വിവാഹിതയായി.യുവസംവിധായകൻ അക്ഷയ് അകിനേനിയാണ് വരൻ. ചെന്നൈ ലീല പാലസിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ കമൽ ഹാസൻ, രജനികാന്ത്, സൂര്യ, ജ്യോതിക, വിവേക്, പ്രഭുദേവ, സംഗീത സംവിധായകൻ ഹാരിസ് ജയരാജ് തുടങ്ങിയ താര നിര എത്തിയിരുന്നു മയിൽപ്പീലി നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായി കീർത്തന എത്തിയപ്പോൾ സ്വർണ വർണത്തിലെ കുർത്തയായിരുന്നു അക്ഷയുടെ വേഷം. മണിരത്‌നം സംവിധാനം ചെയ്ത കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലൂടെയാണ് കീർത്തന അഭിനയ രംഗത്തെത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡും കീർത്തനയ്ക്ക് ലഭിച്ചിരുന്നു. 1992 ലാണ് പാർത്ഥിപനും സീതയ്ക്കും കീർത്തന ജനിക്കുന്നത്. 2001 ൽ ഇരുവരും വേർപിരിഞ്ഞു. കീർത്തനയടക്കം മൂന്ന് കുട്ടികളാണ് ഇരുവർക്കുമുള്ളത്.
തെന്നിന്ത്യൻ താരങ്ങളായ പാർത്ഥിപന്റെയും സീതയുടെയും മകൾ കീർത്തന വിവാഹിതയായി.യുവസംവിധായകൻ അക്ഷയ് അകിനേനിയാണ് വരൻ. ചെന്നൈ ലീല പാലസിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ കമൽ ഹാസൻ, രജനികാന്ത്, സൂര്യ, ജ്യോതിക, വിവേക്, പ്രഭുദേവ, സംഗീത സംവിധായകൻ ഹാരിസ് ജയരാജ് തുടങ്ങിയ താര നിര എത്തിയിരുന്നു
മയിൽപ്പീലി നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായി കീർത്തന എത്തിയപ്പോൾ സ്വർണ വർണത്തിലെ കുർത്തയായിരുന്നു അക്ഷയുടെ വേഷം. മണിരത്‌നം സംവിധാനം ചെയ്ത കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലൂടെയാണ് കീർത്തന അഭിനയ രംഗത്തെത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡും കീർത്തനയ്ക്ക് ലഭിച്ചിരുന്നു.
1992 ലാണ് പാർത്ഥിപനും സീതയ്ക്കും കീർത്തന ജനിക്കുന്നത്. 2001 ൽ ഇരുവരും വേർപിരിഞ്ഞു. കീർത്തനയടക്കം മൂന്ന് കുട്ടികളാണ് ഇരുവർക്കുമുള്ളത്.