ലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും തിരക്കേറിയിട്ടും ഐഎഫ്എഫ്‌കെയിലെത്തുമെന്ന പതിവ് കീർത്തി സുരേഷ് തെറ്റിച്ചില്ല. ഒരിക്കൽ പോലും ഈ താരം മേള മുടക്കിയിട്ടില്ല.

'മത്സരത്തിനുള്ള എല്ലാ സിനിമകളും കാണണമെന്ന് താൽപര്യമുണ്ട്. ഇന്ത്യൻ സിനിമകളിലെ കുറേ സിനിമകൾ നല്ല പാക്കേജ് ആണ്. അതുപോലെ വേൾഡ് സിനിമ എഴുതിവച്ചിട്ടുണ്ട്. ഏതൊക്കെ കാണണമെന്ന്  ലിസ്റ്റ് വച്ചിട്ടുണ്ട്.'- കീർത്തി പറയുന്നു.

അവാർഡുകൾക്ക് ആർട് ഫിലിം എന്ന കാലഘട്ടം കഴിഞ്ഞു. കമേഴ്‌സ്യലായുള്ള ചിത്രങ്ങളിലും അവാർഡുകൾക്കുള്ള സ്‌കോപ്പുണ്ട്. ഇനിയും അത്തരത്തിലുള്ള സിനിമകൾ കൂടുതലായി എത്തുമെന്നാണു പ്രതീക്ഷയെന്നും കീർത്തി പറഞ്ഞു.

തമിഴിൽ കീർത്തിയുടെ ആദ്യ സിനിമ 'ഇതു എന്ന മായം' റിലീസായി. രണ്ടാം ചിത്രമായ രജനി മുരുകൻ ഡിസംബർ നാലിനു റിലീസ് ചെയ്യാനിരുന്നതാണ്. എന്നാൽ, പ്രളയക്കെടുതിയെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. കീർത്തിയുടെ ആദ്യ തെലുങ്ക് ചിത്രം ജനുവരി ആദ്യം റിലീസാകും.