- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി കീർത്തി സുരേഷ്; തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ച ശേഷം താരസുന്ദരിയെത്തുക മോഹൻലാലിന്റെ കുഞ്ഞാലിമരക്കാറിൽ; പ്രണവും കീർത്തിയുമടക്കം ചിത്രത്തിൽ അണിനിരക്കുക വമ്പൻ താരനിര
പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ 'മരക്കാർ - അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലാണ് വമ്പൻ താരനിരകളെ കൊണ്ട് തന്നെ ശ്രദ്ധേയമാകുമെന്ന് സൂചന.മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ എത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ച കീർത്തി സുരേഷ് ചിത്രത്തിൽ അഭിനയിക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയുണ്ടാകുമെന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞതാാണ് റിപ്പോർട്ട് പുറ്ത്ത് വരുന്നത്. ചിത്രത്തിൽ തമിഴ് താരം അർജുനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. നേരത്തെ മമ്മൂട്ടി ചിത്രമായ വന്ദേമാതരത്തിൽ അഭിനയിച്ചിട്ടുള്ള അർജുൻ ആദ്യമായാണ് മോഹൻലാലിനൊപ്പം എത്തുന്നത്. മോഹൻലാൽ കുഞ്ഞാലിമരക്കാർ നാലാമന്റെ വേഷത്തിലെത്തുമ്പോൾ പ്രണവ് മോഹൻലാൽ ഈ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ചിത്രത്തിൽ മധു, നെടുമുടി വേണു, രൺജി പണിക്കർ, സിദ്ദിഖ് ബോളിവുഡ് താരം സുനിൽ ഷ
പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ 'മരക്കാർ - അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലാണ് വമ്പൻ താരനിരകളെ കൊണ്ട് തന്നെ ശ്രദ്ധേയമാകുമെന്ന് സൂചന.മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ എത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യയിൽ വിജയക്കൊടി പാറിച്ച കീർത്തി സുരേഷ് ചിത്രത്തിൽ അഭിനയിക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയുണ്ടാകുമെന്നാണ് സംവിധായകൻ പ്രിയദർശൻ പറഞ്ഞതാാണ് റിപ്പോർട്ട് പുറ്ത്ത് വരുന്നത്.
ചിത്രത്തിൽ തമിഴ് താരം അർജുനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. നേരത്തെ മമ്മൂട്ടി ചിത്രമായ വന്ദേമാതരത്തിൽ അഭിനയിച്ചിട്ടുള്ള അർജുൻ ആദ്യമായാണ് മോഹൻലാലിനൊപ്പം എത്തുന്നത്. മോഹൻലാൽ കുഞ്ഞാലിമരക്കാർ നാലാമന്റെ വേഷത്തിലെത്തുമ്പോൾ പ്രണവ് മോഹൻലാൽ ഈ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.
ചിത്രത്തിൽ മധു, നെടുമുടി വേണു, രൺജി പണിക്കർ, സിദ്ദിഖ് ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ് താരം പ്രഭു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും. ആശിർവാദ് സിനിമാസും കോൺഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം നൂറു കോടി മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നവംബരിൽ ആരംഭിക്കും.
സാബു സിറിലാണ് കലാസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിനായുള്ള കൂറ്റൻ സെറ്റുകൾ ഹൈദരാബാദിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. നേരത്തെ ചരിത്രവും ഇമാജിനേഷനും കൂടികലർന്നതായിരിക്കും ചിത്രമെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു.
കീർത്തി സുരേഷ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത് പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ 'ഗീതാഞ്ജലി' എന്ന ചിത്രത്തിലൂടെയാണ്.