- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻ തുക ആവശ്യപ്പെട്ട കീർത്തി സുരേഷ് തമിഴ് ചിത്രത്തിൽനിന്നും ഔട്ട്; പകരം നറുക്കുവീണത് മലയാളിയായ കാതറിൻ ട്രീസയ്ക്ക്
മലയാളത്തിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷിനെ തമിഴിൽ കൈനിറയെ അവസരങ്ങളാണ്. മലയാളത്തിനെക്കാൾ കൂടുതൽ ചിത്രങ്ങളിൽ തമിഴിലും മറ്റ് അന്യഭാഷകളിലുമെല്ലാം അഭിനയിച്ച് ശ്രദ്ധ നേടിയ നടിമാരായ അസിനും നയൻതാരയ്ക്കും പിൻഗാമിയാവുകയാണ് കീർത്തി എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോളിവുഡിൽ നിന്നും കേ
മലയാളത്തിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷിനെ തമിഴിൽ കൈനിറയെ അവസരങ്ങളാണ്. മലയാളത്തിനെക്കാൾ കൂടുതൽ ചിത്രങ്ങളിൽ തമിഴിലും മറ്റ് അന്യഭാഷകളിലുമെല്ലാം അഭിനയിച്ച് ശ്രദ്ധ നേടിയ നടിമാരായ അസിനും നയൻതാരയ്ക്കും പിൻഗാമിയാവുകയാണ് കീർത്തി എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോളിവുഡിൽ നിന്നും കേൾക്കുന്ന വാർത്തകൾ അത്ര സുഖമുള്ളതല്ല.
പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന് വൻ തുക പ്രതിഫലമായി ആവശ്യപ്പെട്ടതിനെതുടർന്ന് കീർത്തിയെ ഒഴിവാക്കിയിരിക്കുകയാണത്രേ. പകരം നറുക്കുവീണതും മറ്റൊരു മലയാളിയായ കാതറിൻ ട്രീസയ്ക്കാണ്. വിശാലാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ കഥ ഇഷ്ടമായെന്നും ഉടൻ തന്നെ കാതറിൻ കരാർ ഒപ്പിടുമെന്നും നടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അഥർവ നായകനാവുന്ന കനിതൻ എന്ന സിനിമയിലാണ് കാതറിൻ ഇപ്പോൾ അഭിനയിച്ചു വരുന്നത്. ചിമ്പു നായകനാവുന്ന കാൻ, വിഷ്ണു വിശാൽ നായകനാവുന്ന വീരധീര ശൂരൻ എന്നീ സിനിമകളിലും കാതറിനാണ് നായിക. ഈ മാസം തന്നെ പാണ്ഡ്യരാജിന്റെ സിനിമയിൽ കാതറിൻ അഭിനയിച്ചു തുടങ്ങും എന്നാണ് അണിയറക്കാർ നൽകുന്ന സൂചന.
നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മേനകയുടെയും മകളാണ് കീർത്തി സുരേഷ്. ബാലതാരമായിട്ടാണ് കീർത്തി സിനിമയിലെത്തിയത്. പൈലറ്റ്‌സ്, കുബേരൻ, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായിട്ടഭിനയിച്ചിട്ടുണ്ട് കീർത്തി. പിന്നെ വർഷങ്ങൾ കഴിഞ്ഞാണ് 2013ൽ ഗീതാഞ്ജലിയിൽ കീർത്തി നായികയായത്. കഴിഞ്ഞ വർഷം ദിലീപിനൊപ്പം റിങ് മാസ്റ്ററിൽ അന്ധയായിട്ടഭിനയിച്ചത് കീർത്തിയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായിരുന്നു.