- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഭാഷക - മാദ്ധ്യമപ്രശ്നം വഷളായി നിൽക്കവേ അഭിഭാഷകന് പുരസ്‌ക്കാരം നൽകി ഏഷ്യാനെറ്റ്; ഏഷ്യാനെറ്റ് ന്യൂസിന്റെ പരിസ്ഥിതി വിഭാഗം കീർത്തിമുദ്ര പുരസ്‌ക്കാരം അഡ്വ. ഹരീഷ് വാസുദേവന്
തിരുവനന്തപുരം: കോടതികളിലുണ്ടായ അഭിഭാഷക- മാദ്ധ്യമപ്രവർത്തക സംഘർഷത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. എന്തായാലും ഒരുമിച്ചു പ്രവർത്തിക്കേണ്ട രണ്ട് വിഭാഗക്കാർ തന്നെയാണ് ഇരു കൂട്ടരും. മുഖ്യമന്ത്രി വിളിച്ച സമവായ ചർച്ചയ്‌ക്കൊടുവിലും രംഗം തണുത്തിട്ടില്ല. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്റെ പുരസ്‌ക്കാരം അഭിഭാഷകനായ ഹരീഷ് വാസുദേവന് നൽകി ചാനൽ മാതൃകയായി. പരിസ്ഥിതി വിഭാഗത്തിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് ഹരീഷ് വാസുദേവന് ചാനൽ കീർത്തിമുദ്ര പുരസ്‌കാരം സമ്മാനിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ 20ാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച യുവ പ്രതിഭകളെ ആദരിക്കുന്നതിനാണു കീർത്തിമുദ്ര പുരസ്‌കാരം നൽകുന്നത്. ബാൻ എൻഡോസൾഫാൻ, സേവ് മൂന്നാർ, സേവ് നെല്ലിയാമ്പതി, സേവ് വെറ്റ്‌ലാൻഡ് തുടങ്ങി സമീപകാലത്തുനടന്ന നിരവധി പരിസ്ഥിതി സമരങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചയാളാണ് അഡ്വ. ഹരീഷ് വാസുദേവൻ. പരിസ്ഥിതി പ്രവർത്തക ഡോ. ലത അനന്ത, ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. അജയകുമാർ
തിരുവനന്തപുരം: കോടതികളിലുണ്ടായ അഭിഭാഷക- മാദ്ധ്യമപ്രവർത്തക സംഘർഷത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. എന്തായാലും ഒരുമിച്ചു പ്രവർത്തിക്കേണ്ട രണ്ട് വിഭാഗക്കാർ തന്നെയാണ് ഇരു കൂട്ടരും. മുഖ്യമന്ത്രി വിളിച്ച സമവായ ചർച്ചയ്‌ക്കൊടുവിലും രംഗം തണുത്തിട്ടില്ല. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്റെ പുരസ്‌ക്കാരം അഭിഭാഷകനായ ഹരീഷ് വാസുദേവന് നൽകി ചാനൽ മാതൃകയായി. പരിസ്ഥിതി വിഭാഗത്തിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് ഹരീഷ് വാസുദേവന് ചാനൽ കീർത്തിമുദ്ര പുരസ്‌കാരം സമ്മാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ 20ാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച യുവ പ്രതിഭകളെ ആദരിക്കുന്നതിനാണു കീർത്തിമുദ്ര പുരസ്‌കാരം നൽകുന്നത്. ബാൻ എൻഡോസൾഫാൻ, സേവ് മൂന്നാർ, സേവ് നെല്ലിയാമ്പതി, സേവ് വെറ്റ്‌ലാൻഡ് തുടങ്ങി സമീപകാലത്തുനടന്ന നിരവധി പരിസ്ഥിതി സമരങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചയാളാണ് അഡ്വ. ഹരീഷ് വാസുദേവൻ.
പരിസ്ഥിതി പ്രവർത്തക ഡോ. ലത അനന്ത, ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. അജയകുമാർ വർമ, ഭൂമിക്കൊരു കൂട്ടായ്മ പരിപാടിയുടെ സാരഥി സി. ജയകുമാർ എന്നിവരടങ്ങുന്ന ജൂറിയും പ്രേക്ഷകരും ചേർന്നാണ് അഡ്വ. ഹരീഷ് വാസുദേവനെ കീർത്തിമുദ്ര പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്.
പരിസ്ഥിതിക്കു പുറമേ രാഷ്ട്രീയം, സാഹിത്യം, കായികം, സംഗീതം, കൃഷി എന്നീ മേഖലകളിലും പ്രതിഭകളെ കീർത്തിമുദ്ര പുരസ്‌കാരം നൽകി ആദരിക്കും. ഒരു ലക്ഷം രൂപയും ശിൽപ്പവുമാണു പുരസ്‌കാരം. പുരസ്‌ക്കാര ലബ്ദിക്ക് നന്ദി അറിയിക്കുന്നതായി ഹരീഷ് വാസുദേവൻ വ്യക്തമാക്കി.
ഭൂമിയിൽ ജീവന്റെ അനുസ്യൂത പ്രവാഹം നിലനിൽക്കണമെന്നും അതിൽ മനുഷ്യർ മെച്ചമായി ജീവിക്കണമെന്നും ആഗ്രഹിക്കുന്ന, അതിനായി പ്രവർത്തിക്കുന്ന അനേകം മനുഷ്യരുണ്ട്. അറിയപ്പെടാത്തവർ. ഇത് അവർക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.