- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്ക് ഡയലോഗുകൾ പറയാൻ പെടാപാടുപെട്ട് കീർത്തി; ദുൽഖറിന് പിന്നാലെ സാവിത്രിക്കായി തെലുങ്ക് ഭാഷ പഠിക്കുന്ന നടിയുടെ ഡബ്ബിങ് വീഡിയോയും വൈറലാകുന്നു
തെലുങ്കിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് മഹാനടി. കീർത്തി സുരേഷും ദുൽഖർ സൽമാനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ജെമിനി ഗണേശൻ, സാവിത്രി എന്നിവരുടെ പ്രണയ ജീവിതമാണ് ചിത്രം പറയുന്നത്. മുമ്പ് തെലുങ്ക് ഭാഷ ഡബ്ലിങിനായി പഠിക്കുന്ന ദുൽഖറിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയിൽ വൈറലായിരുന്നു. ഇപ്പോളിതാ സിനിമയ്ക്കായി കീർത്തി ഡബ്ബ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളവും തമിഴും അനായാസേന പറയുന്ന കീർത്തി തെലുങ്ക് ഡയലോഗ് പറയാൻ ബുദ്ധിമുട്ടിയിരുന്നു. നിരവധി ടേക്കുകളെടുത്താണ് ചിത്രത്തിലെ സംഭാഷങ്ങൾ കീർത്തി മികവുറ്റതാക്കിയിരുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിലായി 260 ലേറെ സിനിമകളിൽ സാവിത്രി അഭിനയിച്ചിട്ടുണ്ട്. കീർത്തി സുരേഷ് സാവിത്രിയുടെ വേഷത്തിലും ദുൽഖർ സൽമാൻ ജമിനി ഗണേശന്റെ വേഷത്തിലുമാണ് അഭിനയിക്കുന്നത്. വൈജയന്തി മൂവീസ് നിർമ്മിച്ച ഈ ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിനാണ്. തെലുഗു തമിഴ് ഭാഷകളിലായി ഒരുക്കിയ
തെലുങ്കിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് മഹാനടി. കീർത്തി സുരേഷും ദുൽഖർ സൽമാനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ജെമിനി ഗണേശൻ, സാവിത്രി എന്നിവരുടെ പ്രണയ ജീവിതമാണ് ചിത്രം പറയുന്നത്.
മുമ്പ് തെലുങ്ക് ഭാഷ ഡബ്ലിങിനായി പഠിക്കുന്ന ദുൽഖറിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയിൽ വൈറലായിരുന്നു. ഇപ്പോളിതാ സിനിമയ്ക്കായി കീർത്തി ഡബ്ബ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളവും തമിഴും അനായാസേന പറയുന്ന കീർത്തി തെലുങ്ക് ഡയലോഗ് പറയാൻ ബുദ്ധിമുട്ടിയിരുന്നു. നിരവധി ടേക്കുകളെടുത്താണ് ചിത്രത്തിലെ സംഭാഷങ്ങൾ കീർത്തി മികവുറ്റതാക്കിയിരുന്നത്.
തെലുങ്ക്, തമിഴ് ഭാഷകളിലായി 260 ലേറെ സിനിമകളിൽ സാവിത്രി അഭിനയിച്ചിട്ടുണ്ട്. കീർത്തി സുരേഷ് സാവിത്രിയുടെ വേഷത്തിലും ദുൽഖർ സൽമാൻ ജമിനി ഗണേശന്റെ വേഷത്തിലുമാണ് അഭിനയിക്കുന്നത്. വൈജയന്തി മൂവീസ് നിർമ്മിച്ച ഈ ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിനാണ്.
തെലുഗു തമിഴ് ഭാഷകളിലായി ഒരുക്കിയ ഈ ചിത്രത്തിന്റെ മലയാളം ഡബ്ബും പുറത്തുവന്നിട്ടുണ്ട്. സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡേ, പ്രകാശ് രാജ് എന്നിവരും മഹാനടിയിൽ പ്രധാനവേഷങ്ങളിലെത്തുന്നു.