- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി ഗ്രാമത്തിലെ ഹൈവേ വികസനം സിപിഎമ്മിന് പുലിവാലാകുന്നു; നെൽവയൽ നികത്താനുള്ള തീരുമാനത്തിനെതിരെ പാർട്ടി അംഗങ്ങൾ തെരുവിൽ ഇറങ്ങിയതോടെ രാഷ്ട്രീയ മുതലെടുപ്പിന് സിപിഐയും ബിജെപിയും; സമരത്തിന് പിൻതുണയുമായി ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും: പിന്നോട്ടില്ലെന്ന് തീരുമാനിച്ച് സർക്കാറും
കണ്ണൂർ: തളിപ്പറമ്പ കീഴാറ്റൂരിലെ വയൽ നികത്തി ദേശീയ പാത നിർമ്മിക്കുന്നത് സിപിഐ.ക്കും ബിജെപി.ക്കും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി. സിപിഐ.(എം.) പാർട്ടി ഗ്രാമത്തിൽ ഹൈവേ വികസനത്തിനായി നെൽവയൽ ഏറ്റെടുക്കുന്നതിനെതിരെ പാർട്ടി അംഗങ്ങൾ ഉൾപ്പെടെ രംഗത്തിറങ്ങിയതോടെയാണ് കലക്കു വെള്ളത്തിൽ മീൻ പിടിക്കാമെന്ന മോഹവുമായി സിപിഐ.(എം.) ഉം ബിജെപി.യും സമരക്കാർക്ക് പിൻതുണയുമായി രംഗത്ത് വന്നത്. പൂർണ്ണമായും സിപിഐ.(എം.) പാർട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കപ്പെട്ട കീഴാററൂരിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ കിട്ടിയ അവസരം മുതലെടുക്കാമെന്ന വ്യാമോഹത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ സമരക്കാർക്കുള്ള പിൻതുണയുമായി എത്തുന്നത് പതിവായി. വയൽക്കിളി എന്ന പേരിൽ മുൻ സിപിഐ.(എം.) അനുഭാവിയായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണ് ഹൈവേ വിരുദ്ധ സമരം ആരംഭിച്ചത്. ചുടലയിൽ നിന്നും കുറ്റിക്കോൽ വരെയുള്ള ദേശീയ പാതാ ബൈപാസിൽ കീഴാറ്റൂരിലെ നെൽവയൽ നികത്തുന്നതിനെതിരെയാണ് സമരം ആരംഭിച്ചത്. ആദ്യം സിപ
കണ്ണൂർ: തളിപ്പറമ്പ കീഴാറ്റൂരിലെ വയൽ നികത്തി ദേശീയ പാത നിർമ്മിക്കുന്നത് സിപിഐ.ക്കും ബിജെപി.ക്കും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി. സിപിഐ.(എം.) പാർട്ടി ഗ്രാമത്തിൽ ഹൈവേ വികസനത്തിനായി നെൽവയൽ ഏറ്റെടുക്കുന്നതിനെതിരെ പാർട്ടി അംഗങ്ങൾ ഉൾപ്പെടെ രംഗത്തിറങ്ങിയതോടെയാണ് കലക്കു വെള്ളത്തിൽ മീൻ പിടിക്കാമെന്ന മോഹവുമായി സിപിഐ.(എം.) ഉം ബിജെപി.യും സമരക്കാർക്ക് പിൻതുണയുമായി രംഗത്ത് വന്നത്. പൂർണ്ണമായും സിപിഐ.(എം.) പാർട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കപ്പെട്ട കീഴാററൂരിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ കിട്ടിയ അവസരം മുതലെടുക്കാമെന്ന വ്യാമോഹത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ സമരക്കാർക്കുള്ള പിൻതുണയുമായി എത്തുന്നത് പതിവായി.
വയൽക്കിളി എന്ന പേരിൽ മുൻ സിപിഐ.(എം.) അനുഭാവിയായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണ് ഹൈവേ വിരുദ്ധ സമരം ആരംഭിച്ചത്. ചുടലയിൽ നിന്നും കുറ്റിക്കോൽ വരെയുള്ള ദേശീയ പാതാ ബൈപാസിൽ കീഴാറ്റൂരിലെ നെൽവയൽ നികത്തുന്നതിനെതിരെയാണ് സമരം ആരംഭിച്ചത്. ആദ്യം സിപിഐ.(എം )നോർത്ത് ലോക്കൽ കമ്മിറ്റി രണ്ട് തട്ടിലായിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ ഇടപെടലോടെ സമരത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ 12 ഓളം പാർട്ടി മെമ്പർമാർ ഇപ്പോഴും വയൽ നികത്തൽ വിരുദ്ധ സമരത്തിന് അണിചേരുകയും ഈ പ്രദേശത്തെ പാർട്ടി അനുഭാവികളിൽ ഭൂരിഭാഗവും സമരത്തിൽ പങ്കാളികളാവുകയുമാണ്. ഇത് സിപിഐ.(എം.) നെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ടെങ്കിലും ഹൈവേ വികസനത്തെ എതിർക്കുകയില്ല എന്ന നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുകയാണ്.
ദേശീയ പാതാവികസനത്തിൽ പിറകോട്ട് പോകാൻ സിപിഐ.(എം.) നേതൃത്വത്തിനാവില്ല. കാരണം ഹൈവേ വികസനം ഉത്തര കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ള ചുവടുവെപ്പാണ്. നേരത്തെ പൂക്കോത്ത് തെരുവ് വഴി ബൈപ്പാസ് നിർമ്മിക്കണമെന്നായിരുന്നു പദ്ധതി. എന്നാൽ അതു വഴി പോകുമ്പോൾ നിരവധി വീടുകൾ പൊളിച്ചു മാറ്റേണ്ടി വരും. അതിനാൽ അലൈന്മെന്റ് മാറ്റി കീളഴാറ്റൂർ വയലിലൂടെയായപ്പോഴാണ് കർമ്മസമിതി സമരവുമായി രംഗത്ത് വന്നത്.
ഇന്നേക്ക് 11 ദിവസമായി സമരം ആരംഭിച്ചിട്ട്. അതിനിടെ സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് ആർ.എസ്. എസ്. നേതാവ് വത്സൻ തില്ലങ്കേരിയും ബിജെപി. വടക്കൻ മേഖലാ വൈസ് പ്രസിഡണ്ട് എംപി. ഗംഗാധരനും സമരപ്പന്തൽ സന്ദർശിച്ച് പിൻതുണ പ്രഖ്യാപിച്ചിരുന്നു. അതോടെയാണ് മറ്റു രാഷ്ട്രീയ പാർട്ടികൾക്കും കീഴാറ്റൂർ പ്രശ്നത്തിൽ ഇടപെടാൻ മോഹമുണ്ടായത്.
സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം സിപിഐ ജില്ലാ നേതാക്കൾ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സമര പന്തലിലെത്തി. ആയിരക്കണക്കിന് ആളുകളുടെ കുടിവെള്ളമില്ലാതാക്കി തലമുറകളെ നശിപ്പിക്കുന്ന റോഡ് വേണ്ട എന്നു തന്നെയാണ് സിപിഐ. യുടെ അഭിപ്രായമെന്നും അവർ വ്യക്തമാക്കി. എന്നാൽ സിപിഐ. സമരത്തിന് പിൻതുണ നൽകുമ്പോൾ അവരുടെ മന്ത്രി കൈയാളുന്ന റവന്യൂ വകുപ്പ് ഭൂമിയേറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോവുകയാണ്. ബൈപ്പാസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ഒക്ടോബർ 30 ന് മുമ്പ് ഭൂമിയേറ്റെടുക്കാനും തീരമാനമായിട്ടുണ്ട്. നിലവിലുള്ള റിപ്പോർട്ട് പ്രകാരം കീഴാററൂർ വയൽ വഴി തന്നെയാണ് ബൈപ്പാസ് കടന്നു പോവുക. ഉടൻ തന്നെ ഭൂമി ഏറെറടുത്തതായി വിഞ്ജാപനം പുറപ്പെടുവിക്കുകയും ചെയ്യും.