- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഫാക് അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്റ് : പോരാട്ടങ്ങൾ കനക്കുന്നു
കുവൈത്ത് : മിഷിറഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫ്‌ളഡ്്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത് കെഫാക് അന്തർജില്ലാ ഫുട്‌ബോൾ ടൂർണമെന്റിൽ എറണാകുളവും, കാസർഗോഡും വിജയം കരസ്ഥമാക്കിയപ്പോൾ തൃശൂർ തിരുവനന്തപുരം, ബഹർ എഫ്.സി മലപ്പുറം കാലിക്കറ്റ് ബോയ്‌സ് , കോഴിക്കോട് (കെ.ഡി.എൻ.എ ) ഫ്രണ്ട് ലൈൻ മലപ്പുറം മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.

ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയ തൃശൂരും തിരുവനന്തപുരവും ഗോൾരഹിത സമനിലയിലാവുകയായിരുന്നു. രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പാലക്കാടിനെ എറണാകുളം പരാജയപ്പെടുത്തി. വിജയികൾക്ക് വേണ്ടി പ്രിൻസും, അബ്രഹാമും ഗോളുകൾ നേടി. തുടർന്ന് നടന്ന മത്സരത്തിൽ കാസർഗോഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വയനാടിനെ തകർത്തു.
കാസർഗോഡിന് വേണ്ടി റഹീം,ജഗദീഷ്, ഫവാസ് മഹമൂദ് എന്നീവർ ഗോളുകൾ നേടി. മലപ്പുറവും കാലിക്കറ്റ് ബോയ്‌സുമായി നടന്ന നാലാം മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആവേശകരമായ അവസാന മത്സരത്തിൽ കോഴിക്കോടും ഫ്രണ്ട് ലൈൻ മലപ്പുറവും ഓരോ ഗോളുകൾ അടിച്ചു സമനിലയിൽ പിരിയുകയായിരുന്നു.
വെള്ളിയാഴ്ച മൂന്നര മണിക്ക് മിശ്രിഫ് ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ ഫ്രണ്ട് ലൈൻ മലപ്പുറം തൃശൂരുമായും , കാലിക്കറ്റ് ബോയ്‌സ് കണ്ണൂരുമായും, കോഴിക്കോട് (കെ.ഡി.എൻ.എ ) വയനാടുമായും ,കാസർഗോഡ് തിരുവനന്തപുരമായും , ബഹർ എഫ്.സി മലപ്പുറം പാലക്കടുമായും ഏറ്റുമുട്ടും .കുവൈത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 99708812 , 97327238 എന്ന നമ്പറുകളിൽ ബന്ധപ്പെടാം