- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേഫാക് ഗ്രാന്റ് ഹൈപ്പർ ലീഗ്: പോരാട്ടങ്ങൾ ആവേശത്തിലേക്ക്
കുവൈത്ത് : പ്രവാസി ലോകത്ത് കാൽപ്പന്ത് കളിയാരവത്തിന് പുതുമാനം നൽകിയ നാലാമത് കേഫാക് ഗ്രാന്റ് ഹൈപ്പർ ലീഗിലെ പ്രാഥമിക ഘട്ടങ്ങളിലെ പോരാട്ടങ്ങൾ ആവേശത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ സി.എഫ്.സി സാൽമിയ, സോക്കർ കേരള , മലപ്പുറം ബ്രദേർസ്, ബിഗ് ബോയ്‌സ് എന്നീ ടീമുകൾ വിജയിച്ചു. അത്യന്തം ആവേശകരമായ ആദ്യ മത്സരത്തിൽ സി.എഫ്.സി സാൽമിയ ഏകപക്ഷീ
കുവൈത്ത് : പ്രവാസി ലോകത്ത് കാൽപ്പന്ത് കളിയാരവത്തിന് പുതുമാനം നൽകിയ നാലാമത് കേഫാക് ഗ്രാന്റ് ഹൈപ്പർ ലീഗിലെ പ്രാഥമിക ഘട്ടങ്ങളിലെ പോരാട്ടങ്ങൾ ആവേശത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ സി.എഫ്.സി സാൽമിയ, സോക്കർ കേരള , മലപ്പുറം ബ്രദേർസ്, ബിഗ് ബോയ്‌സ് എന്നീ ടീമുകൾ വിജയിച്ചു.
അത്യന്തം ആവേശകരമായ ആദ്യ മത്സരത്തിൽ സി.എഫ്.സി സാൽമിയ ഏകപക്ഷീയമായ ഒരു ഗോളിന് മാക് കുവൈത്തിനെ പരാജയപ്പെടുത്തി . സി.എഫ്.സി സാൽമിയക്ക് വേണ്ടി ജോബി വിജയ ഗോൾ നേടി. രണ്ടാം മത്സരത്തിൽ പൊരുതി കളിച്ച കേരള ചാലഞ്ചേർസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സോക്കർ കേരള തറപ്പറ്റിച്ചു. ജിനീഷിന്റെ രണ്ട് ഗോളുകളാണ് സോക്കർ കേരളയുടെ വിജയമൊരുക്കിയത്. തുടർന്ന് നടന്ന മത്സരങ്ങളിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കെ.കെ.എസ് സുറയെ മലപ്പുറം ബ്രദേർസും , മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഫഹാഹീൽ ബ്രദേർസിനെ ബിഗ് ബോയ്‌സും പരാജയപ്പെടുത്തി.
എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ വൈകിട്ട് 4:00 മുതൽ രാത്രി 9:00 മണിവരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 66619649, 99534500, 99288672 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.