കുവൈത്ത് സിറ്റി : രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കുവൈത്തിന്റെ മണ്ണിൽ വീണ്ടും ഫുട്‌ബോൾ ആരവം. കെഫാക് സീസൺ ആറ് സോക്കർ ലീഗ് - മാസ്റ്റേഴ്‌സ് ലീഗ് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം. കനത്ത ചൂടിനെ വകവെക്കാതെ മിശ്രിഫിലെ പബ്ലിക് യൂത്ത് സ്റ്റേഡിയത്തിൽ കളത്തിറങ്ങിയ ടീമുകൾ കെഫാക് സീസൺ ആറിന്റിനെ ആദ്യ ദിനം അവിസ്മരണീയമാക്കി. ആദ്യ ദിനത്തിൽ സോക്കർ കേരള, യങ് ഷൂട്ടേർസ്, സിൽവർ സ്റ്റാർസ്, സ്പാർക്‌സ് എന്നീ ടീമുകൾക്ക് ജയം.

ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സോക്കർ കേരള ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ശക്തരായ സി.എഫ്.സി .സാൽമിയയെ പരാജയപ്പെടുത്തി. നിധീഷ്, ഡൊമിനിക്, റംഷീദ് എന്നിവരാണ് സോക്കറിന് വേണ്ടി ഗോൾ നേടിയത്. വാശിയേറിയ രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് യങ് ഷൂട്ടേർസ് അബ്ബാസിയ ബിഗ്ബോയ്സിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിട്ടു നിന്ന യങ് ഷൂട്ടേർസ് ഷബീറിന്റെ ഹാട്രിക്കിന്റെ മികവിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.

ബിഗ്ബോയ്സിന് വേണ്ടി റഫീഖ്, ഷഫീക് എന്നിവരാണ് ഗോൾ നേടിയത്. മൂന്നാം മത്സരത്തിൽ സിൽവർ സ്റ്റാർസ് എഫ്.സി. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി സിൽവർ സ്റ്റാറിന് വേണ്ടി ദീപക് , റയീസ്, അഫ്താബ് നാലാം മത്സരത്തിൽ രണ്ടാം പകുതിയുടെ അവസാന മിനുട്ടിൽ ഷനീൻ ആണ് വിജയ ഗോൾ നേടിയത്. ഇന്ന് ഗ്രൂപ്പ് ബി യിലെ മത്സരങ്ങൾ നടക്കും