കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങൾ ആയിരിക്കെ മരിച്ച കുടുംബത്തിനുള്ള സഹായം കൈമാറി.ജോഷി വടക്കൂട്ടിന്റെ കുടുംബത്തിനുള്ള സഹായം ആണ് വിതരണം ചെയ്തത്.

തൃശൂർ ജില്ലയിലെ പെരുമണ്ണ് കേച്ചരി പഞ്ചായത്ത് വടക്കൂട്ട് ഹൗസ് ജോഷിയുടെ കുടുംബത്തിനുള്ള 3 ലക്ഷം രൂപയുടെ സഹായം പരേതന്റെ സഹോദരൻ ജോസിന് ജമാഅത്ത് ഇസ്ലാമി ത്യശൂർ ജില്ലാ സെകട്ടറി കെ എ സുലൈമാൻ സാഹിബ്, പൊതുപ്രവർത്തകൻ ശിഹാബ് കേച്ചേരി എന്നിവർ ചേർന്ന്പണം കൈമാറി.