കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) വെസ്റ്റ് മേഖല ഹുബ്ബുറസൂൽ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. നവംബർ23 നു വെള്ളിയാഴ്ച വൈകീട്ട് 5.30 മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തും. കെ.ഐ.ജി വെസ്റ്റ് മേഖല പ്രസിഡന്റ് പി.ടി ശരീഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് സക്കീർ ഹുസൈൻ തൂവ്വൂർ ഉദ്ഘാടനം ചെയ്യും.

കേരളത്തിൽ നിന്നുമുള്ള പ്രശസ്ത ഖവാലി ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ ടീം പ്രവാചക ഗാനങ്ങളെ കോർത്തിണക്കി അവതരിപ്പിക്കുന്ന മനോഹരമായ ഖവ്വാലി ഗാനങ്ങളും ഉണ്ടാവും.

പരിപാടിയുടെ വിജയത്തിനായി മുനീർ മഠത്തിൽ ജനറൽ കൺവീനർ ആയി സ്വാഗത സംഘം രൂപീകരിച്ചു. മറ്റ് വകുപ്പ് ഭാരവാഹികൾ ആയി (പ്രചരണം) നൈസാം ,(റിസിപ്ഷൻ) ഡോക്ടർ അബ്ദുൾ ഫത്താഹ്,(ഗസ്റ്റ്) മുഹമ്മദ്ഷാഫി. പി.ടി,(ഫിനാൻസ്) ഫൈസൽ കെ.വി സി.പി, (വെന്യു) ഹമീദ് കോക്കൂർ, (സോവനീർ) അൻവർ സഈദ്, (വളണ്ടിയേർസ്) അഷ്‌കർ, എന്നിവരെയും തെരഞ്ഞെടുത്തു. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരത്തിനു 97345634 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.