- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മതതീവ്രതക്കും ഭികരതക്കുമെതിരെ'' കെഐജി ഫർവാനിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ''മതതീവ്രതക്കും ഭികരക്കുമെതിരെ'' എന്ന തലകെട്ടിൽ കെ ഐജി കുവൈത്ത് നടത്തിവരുന്ന കാമ്പൈയ്ന്റെ ഭാഗമായി ഫർവാനിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഭികരത ഇസ്ലാമോഫോബിയ എന്ന വിഷയത്തിൽ ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ് പ്രഭാഷണം നടത്തി. ഭികരരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ഇന്ന് എല്ലാ സമൂഹത്തിലും ഭിഷണി ആണെന്നും, എന്നാൽ ഭരണ കൂടങ്ങൾ തങ്ങൾക്ക് ഇഷ്ടമില്ലത്തവർക്ക് എതിരെ പ്രയോഗിക്കുന്ന ഒരു ആയുധമായി ഇത് മാറിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ആഗോളതലത്തിൽ സാമ്രാജ്യത്വത്തിന്റെ സ്പോൺസർഷിപ്പിൽ നടക്കുന്ന ഇസ്ലാം ഭീതിയുടെ പ്രചാരകരായി ഭരണകൂടങ്ങളും മിഡിയകളും മാറുന്നതായും അവർ പറഞ്ഞു. ആത്മീയ തീവ്രത എന്ന വിഷയത്തിൽ കെ ഐ ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പ്രഭാഷണം നടത്തി. ആത്മിയതയുടെ മറവിൽ ഖുർആനിനും സുന്നത്തിനും നിരക്കാത്ത രീതിയിൽ പ്രവർത്തങ്ങൾ നടത്തുന്നത് ആശാസ്യമല്ലന്നും, ഇങ്ങനെ ഇസ്ലാമിനെ സമുഹത്തിൽ തെറ്റായി പ്രതിനിധാനം ചെയ്യുന്നത് മുസ്ലിം സമൂഹത്തിന് വലിയ ദോഷം ചെയ്
കുവൈത്ത് സിറ്റി: ''മതതീവ്രതക്കും ഭികരക്കുമെതിരെ'' എന്ന തലകെട്ടിൽ കെ ഐജി കുവൈത്ത് നടത്തിവരുന്ന കാമ്പൈയ്ന്റെ ഭാഗമായി ഫർവാനിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഭികരത ഇസ്ലാമോഫോബിയ എന്ന വിഷയത്തിൽ ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ് പ്രഭാഷണം നടത്തി.
ഭികരരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം ഇന്ന് എല്ലാ സമൂഹത്തിലും ഭിഷണി ആണെന്നും, എന്നാൽ ഭരണ കൂടങ്ങൾ തങ്ങൾക്ക് ഇഷ്ടമില്ലത്തവർക്ക് എതിരെ പ്രയോഗിക്കുന്ന ഒരു ആയുധമായി ഇത് മാറിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ആഗോളതലത്തിൽ സാമ്രാജ്യത്വത്തിന്റെ സ്പോൺസർഷിപ്പിൽ നടക്കുന്ന ഇസ്ലാം ഭീതിയുടെ പ്രചാരകരായി ഭരണകൂടങ്ങളും മിഡിയകളും മാറുന്നതായും അവർ പറഞ്ഞു.
ആത്മീയ തീവ്രത എന്ന വിഷയത്തിൽ കെ ഐ ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പ്രഭാഷണം നടത്തി. ആത്മിയതയുടെ മറവിൽ ഖുർആനിനും സുന്നത്തിനും നിരക്കാത്ത രീതിയിൽ പ്രവർത്തങ്ങൾ നടത്തുന്നത് ആശാസ്യമല്ലന്നും, ഇങ്ങനെ ഇസ്ലാമിനെ സമുഹത്തിൽ തെറ്റായി പ്രതിനിധാനം ചെയ്യുന്നത് മുസ്ലിം സമൂഹത്തിന് വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കർമ്മശാസ്ത്ര തീവ്രത എന്ന വിഷത്തിൽ കെ ഐ ജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി പ്രഭാഷണം നടത്തി. മതവിഷത്തിൽ അതിര് കവിച്ചൽ ഇല്ലെന്ന് പ്രവാചക അദ്ധ്യാപനത്തെ മുൻ നിർത്തി അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് ടി എം ഹനീഫ അധ്യക്ഷത വഹിച്ചു. റയ്യാൻ ഖലീൽ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി റഫീക്ക് പയ്യന്നൂർ സ്വഗതവും യുനുസ് കെ പി നന്ദിയും പറഞ്ഞു