- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നത് രാമജന്മഭൂമിയിൽ; ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന പ്രഖ്യാപനവും മതത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള തന്ത്രം; സൈനികരെ ആദരിച്ച് ദേശീയതയും ചർച്ചയാക്കും; ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിക്കാൻ ആംആദ്മി; ബിജെപിയെ തകർക്കാൻ ബുദ്ധിമാനായ കെജ്രിവാൾ സജീവമാകുമ്പോൾ
ന്യൂഡൽഹി: ഇന്ത്യ പിടിക്കുകായണ് ആം ആദ്മിയുടെ ലക്ഷ്യം. ഡൽഹിക്ക് പുറത്തേക്ക് വളരുക. പഞ്ചാബിലും ഗോവയിലും കരുത്ത് കാട്ടാനാണഅ നീക്കം. പഞ്ചാബിൽ സർവേ ഫലങ്ങൾ ആം ആദ്മിക്ക് അനുകൂലമാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ തിരഞ്ഞെടുപ്പുകളിലും എഎപി ജനവിധി തേടും. വിജയമുറപ്പിക്കാൻ തന്ത്രപരമായി നീങ്ങുകയാണ് അരവിന്ദ് കെജ്രിവാൾ. ദേശീയതയാകും പ്രധാന പ്രചരണായുധം. മതത്തേയും മറക്കില്ല. ബിജെപിയുടെ അതേ തന്ത്രത്തിൽ അവരെ അവരുടെ മടയിൽ നേരിടാനാണ് കെജ്രിവാളിന്റെ നീക്കം. ഇത് ഫലം കണ്ടാൽ രാജ്യഭരണം കെജ്രിവാളിന് സ്വന്തമാകും.
തുടർച്ചയായി ഡൽഹിയിൽ അധികാരത്തിലേറിയിട്ടും ആം ആദ്മി പാർട്ടിക്കുള്ള പോരായ്മയായി വിമർശകർ ഉന്നയിക്കുന്നത് ആശയപരമായ പിന്നോക്കാവസ്ഥയാണ്. അരവിന്ദ് കേജ്‌രിവാളെന്ന രാഷ്ട്രീയ നേതാവ് മാത്രമാണ് ആം ആദ്മിയുടെ കരുത്ത്. ആശയ അടിത്തറ ശക്തമാക്കി പാർട്ടിയെ വളർത്താനാണ് കെജ്രിവാളിന്റെ തീരുമാനം. പ്രധാനമന്ത്രി പദം തന്നെയാണ് ലക്ഷ്യം. ഇതിന് ഹിന്ദുത്വത്തിലൂന്നിയ രാഷ്ട്രീയം അനിവാര്യതയാണെന്ന് കെജ്രിവാൾ തിരിച്ചറിയുന്നു. ആം ആദ്മി ഡൽഹിക്കു പുറത്തേക്കും വ്യാപിക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റും.
ആശയങ്ങളിൽ വലതു ചായ്‌വു പ്രകടിപ്പിക്കും. ദേശീയതയും മതാധിഷ്ഠിതമായ നയങ്ങളും ചർച്ചയാക്കും. ദേശീയതയ്ക്കൊപ്പം ഭക്തിയും മതകേന്ദ്രീകൃതമായ നയങ്ങളും ആം ആദ്മി ഇനി മുന്നോട്ട് വയ്ക്കും. ഭൂരിപക്ഷ സമുദായത്തിനൊപ്പം നിൽക്കുന്ന പാർട്ടിയെന്ന് വരുത്താനാകും ശ്രമം. ഇതിനൊപ്പം മതനിരപേക്ഷത തുടർന്ന് ന്യൂനപക്ഷത്തേയും ചേർത്ത് നിർത്തും. പഞ്ചാബിന് പുറമേ യുപിയിലും ആംആദ്മിക്ക് കണ്ണുണ്ട്.
ഉത്തർപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിക്കും. യുപിയിൽ രാജ്യസഭാംഗം സഞ്ജയ് സിങ്ങാണു എഎപിക്കു നേതൃത്വം നൽകുന്നത്. സെപ്റ്റംബർ 14ന് പാർട്ടിയുടെ 'തിരംഗ സങ്കൽപ് യാത്ര' നടക്കുന്നതിനുള്ള വേദിയായി തിരഞ്ഞെടുത്തത് അയോധ്യയാണ്. ഇതും വ്യക്തമായ പദ്ധതിയോടെയാണ്. അദ്വാനിയുടെ അയോധ്യയിലേക്കുള്ള രഥയാത്രയാണ് കെജ്രിവാളിന്റെ മനസ്സിൽ. രാമജന്മഭൂമിക്ക് അനുകൂല നിലപാടാകും ആം ആദ്മിയും എടുക്കുക.
രാമജന്മഭൂമി സ്ഥിതി ചെയ്യുന്ന അയോധ്യയെതന്നെ യാത്രയ്ക്കായി തിരഞ്ഞെടുത്തതിലൂടെ എഎപിയുടെ ലക്ഷ്യങ്ങൾ വ്യക്തം. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആം ആദ്മി യാത്രകൾ സംഘടിപ്പിക്കുന്നത്. നോയിഡയിലും ആഗ്രയിലും യാത്രകൾ നേരത്തേ നടന്നിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണു യാത്ര നയിച്ചത്.
അയോധ്യയിലെ യാത്ര ദേശീയതയും മത താൽപര്യങ്ങളും കൂടിച്ചേരുന്നതാകുമെന്നാണു റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ, സൈനികനായിരുന്ന അജയ് കൊത്ത്യാലാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഡെറാഡൂണിൽ നടന്ന 'ദേവ്ഭൂമി സങ്കൽപ് യാത്ര' നയിച്ചതു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ്. എഎപി ഭരണത്തിലെത്തിയാൽ ഹിന്ദുക്കളുടെ ആത്മീയ കേന്ദ്രമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്നു യാത്രയിൽ പ്രഖ്യാപിച്ചിരുന്നു.
ഡൽഹിയിലെ സ്‌കൂളുകളിൽ എഎപി സർക്കാർ ദേശഭക്തി കരിക്കുലം നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ദീപാവലിക്ക്, കേജ്‌രിവാളും മന്ത്രിമാരും കുടുംബസമേതം ലക്ഷ്മിപൂജാ ആഘോഷങ്ങളിൽ പങ്കെടുത്തു. ഈ വർഷം ഗണേശ ചതുർഥി ആഘോഷങ്ങൾ നടത്തും. ഭൂരിപക്ഷ സമുദായങ്ങളുടെ പരിപാടികളുടെ ഭാഗമാകുന്നതിലൂടെ വോട്ട് ബാങ്ക് വിപുലപ്പെടുത്താനാണ് നീക്കം.
തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ഹനുമാൻ ചാലിസ ചൊല്ലിയതിന് കേജ്‌രിവാൾ നേരത്തേ വിവാദത്തിൽപ്പെട്ടിട്ടുണ്ട്. താനൊരു ഹനുമാൻ ഭക്തനാണെന്നും കേജ്‌രിവാൾ അവകാശപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ