- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാരുടെ ശമ്പളവും ആനുകൂല്യവുമായി ഗുജറാത്ത് അടക്കം അനേകം സംസ്ഥാനങ്ങളിൽ പാർലമെന്ററി സെക്രട്ടറിമാർ; ആനുകൂല്യങ്ങൾ ഒന്നുമില്ലാതെ നിയമിച്ചിട്ടും എല്ലാവരും കൂടി കെജരീവാളിന്റെ നെഞ്ചിൽ കയറുന്നത് എന്തിന്?
പാർലമെന്ററി സെക്രട്ടറിമാർ എന്ന നിലയ്ക്ക് ഇരട്ട ആനുകൂല്യം നേരിടുന്നുവെന്ന പരാതിയിൽ അയോഗ്യത പോലും നേരിട്ടേക്കാവുന്ന അവസ്ഥയിലാണ് ഡൽഹിയിലെ 21 ആം ആദ്മി എംഎൽഎമാർ. എന്നാൽ പാർലമെന്ററി സെക്രട്ടറിമാർ എന്ന നിലയ്ക്ക് പ്രവർത്തിക്കുന്നത് തന്റെ എംഎൽഎമാർ മാത്രമല്ലെന്നും ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റി ഗുജറാതത് അടക്കമുള്ള സംസ്ഥാനങ്ങളിൽ അത്തരം എംഎൽഎമാർ ഉണ്ടെന്നും കെജരവാൾ തിരിച്ചടിക്കുന്നു. പാർലമെന്ററി സെക്രട്ടറിമാർ എന്ന തസ്തികയിൽ എംഎൽമാരെ നിയോഗിക്കുന്ന പതിവ് 1953 മുതൽക്കെയുണ്ടെന്നാണ് കെജരീവാളിന്റെ വാദം. കോൺഗ്രസ്സും ബിജെപിയും ഇതേ പതിവ് പിന്തുടർന്നിട്ടുണ്ട്. തന്റെ എംഎൽമാരെ മാത്രം ലക്ഷ്യമിടുന്നതിൽ കാര്യമില്ലെന്നാണ് ഡൽഹി മുഖ്യന്റെ വാദം. ഓഫീസ്-ഓഫ്-ദ പ്രോഫിറ്റ് നിയമത്തിൽനിന്ന് ഈ 21 എംഎൽഎമാരെ രക്ഷിച്ചെടുക്കുന്നതിന് ഡൽഹി സർക്കാർ കഴിഞ്ഞവർഷം കൊണ്ടുവന്ന ബിൽ പാസ്സാക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി വിസമ്മതിച്ചതോടെയാണ് ഈ സംഭവം വിവാദമാകുന്നത്. ഇതേത്തുടർന്ന് കെജരീവാളിനെതിരെ ഇത് ശക്തമായി ഉന്നയിക്കാൻ പ്രധാനമന്ത്രി മോദിക്കു
പാർലമെന്ററി സെക്രട്ടറിമാർ എന്ന നിലയ്ക്ക് ഇരട്ട ആനുകൂല്യം നേരിടുന്നുവെന്ന പരാതിയിൽ അയോഗ്യത പോലും നേരിട്ടേക്കാവുന്ന അവസ്ഥയിലാണ് ഡൽഹിയിലെ 21 ആം ആദ്മി എംഎൽഎമാർ. എന്നാൽ പാർലമെന്ററി സെക്രട്ടറിമാർ എന്ന നിലയ്ക്ക് പ്രവർത്തിക്കുന്നത് തന്റെ എംഎൽഎമാർ മാത്രമല്ലെന്നും ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റി ഗുജറാതത് അടക്കമുള്ള സംസ്ഥാനങ്ങളിൽ അത്തരം എംഎൽഎമാർ ഉണ്ടെന്നും കെജരവാൾ തിരിച്ചടിക്കുന്നു.
പാർലമെന്ററി സെക്രട്ടറിമാർ എന്ന തസ്തികയിൽ എംഎൽമാരെ നിയോഗിക്കുന്ന പതിവ് 1953 മുതൽക്കെയുണ്ടെന്നാണ് കെജരീവാളിന്റെ വാദം. കോൺഗ്രസ്സും ബിജെപിയും ഇതേ പതിവ് പിന്തുടർന്നിട്ടുണ്ട്. തന്റെ എംഎൽമാരെ മാത്രം ലക്ഷ്യമിടുന്നതിൽ കാര്യമില്ലെന്നാണ് ഡൽഹി മുഖ്യന്റെ വാദം.
ഓഫീസ്-ഓഫ്-ദ പ്രോഫിറ്റ് നിയമത്തിൽനിന്ന് ഈ 21 എംഎൽഎമാരെ രക്ഷിച്ചെടുക്കുന്നതിന് ഡൽഹി സർക്കാർ കഴിഞ്ഞവർഷം കൊണ്ടുവന്ന ബിൽ പാസ്സാക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി വിസമ്മതിച്ചതോടെയാണ് ഈ സംഭവം വിവാദമാകുന്നത്. ഇതേത്തുടർന്ന് കെജരീവാളിനെതിരെ ഇത് ശക്തമായി ഉന്നയിക്കാൻ പ്രധാനമന്ത്രി മോദിക്കും മറ്റുമായി.
എംഎൽമാരും ജനപ്രതിനിധികളും വേതനം പറ്റുന്ന മറ്റു തൊഴിലുകൾ ചെയ്യുന്നത് വിലക്കുന്ന നിയമമാണ് ഓഫീസ്-ഓഫ്-പ്രോഫിറ്റ് ലോ. ഇതിനെതിരെ പശ്ചിമബംഗാൾ സർക്കാർ നടത്തിയ നീക്കം കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞവർഷം ചെറുത്തിരുന്ു. ബംഗാൾ പാർലമെന്ററി സെക്രട്ടറിമാരുടെ നിയമനം അസാധുവാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. 26 പാർലമെന്ററി സെക്രട്ടറിമാരെയാണ് മമത ബാനർജി നിയമിച്ചിരുന്നത്.
കോൺഗ്രസ്സും ബിജെപിയും തനിക്കെതിരെ രാഷ്ട്രീയ ആയുധമാക്കി ഈ വിഷയം ഉപയോഗിക്കുകയാണെന്ന് കെജരീവാൾ ആരോപിക്കുന്നു. മുൻ ബിജെപി മുഖ്യമന്ത്രി സാഹിബ് സിങ് വർമ എംഎൽഎയായിരുന്ന നന്ദ് കിഷോർ ഗാർഗിനെ പാർലമെന്ററി സെക്രട്ടറിയായി നിയമിച്ചതും മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഷീല ദീക്ഷിത് ഇപ്പോഴത്തെ പ്രധാന വിമർശകൻ അജയ് മാക്കനെ പാർലമെന്ററി സെക്രട്ടറിയാക്കിയതും കെജരീവാൾ ചൂണ്ടിക്കാട്ടുന്നു.



