- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിനെ കുറിച്ചുള്ള ഡോക്യുമെന്റി പ്രദർശിപ്പിക്കണമെങ്കിൽ മോദിയുടേയും ഷീലാ ദീക്ഷിത്തിന്റേയും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് സെൻസർ ബോർഡ്; ആവശ്യം റദ്ദാക്കി പ്രദർശനാനുമതി നൽകി അപ്പലേറ്റ് ട്രിബ്യൂണൽ; ഇനി ഡൽഹി മുഖ്യമന്ത്രിയുടെ ജീവിത കഥ കാണാം
മുംബൈ: ആം ആദ്മി പാർട്ടിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും വളർച്ചയുടെ കഥപറയുന്ന 'ആൻ ഇൻസിഗ്‌നിഫന്റ് മാൻ' എന്ന ഡോക്യുമെന്ററി സിനിമയ്ക്ക് പ്രദർശനാനുമതി. ഫിലിം സർട്ടിഫിക്കേഷൻ അപ്പലറ്റ് ട്രിബ്യൂണലാണ് പ്രദർശനാനുമതി നൽകിയത്. സെൻസർ ബോർഡിന്റെ വിലക്കിനെത്തുടർന്നാണ് സിനിമയുടെ നിർമ്മാതാക്കൾ അപ്പീൽ നൽകിയത്. ന്യൂഡൽഹിയിലെ അഴിമതിവിരുദ്ധ സമരത്തിൽ തുടങ്ങി ആം ആദ്മി പാർട്ടി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതുവരെയുള്ള സംഭവവികാസങ്ങളാണ് ഡോക്യുമെന്ററിയുടെ വിഷയം. ഇതിന് പ്രദർശനാനുമതി ലഭിക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നും മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിൽനിന്നും അരവിന്ദ് കെജ്രിവാളിൽനിന്നും എതിർപ്പില്ലാരേഖ ഹാജരാക്കണമെന്നായിരുന്നു സെൻസർ ബോർഡിന്റെ നിർദ്ദേശം. ഇതിനെതിരേയാണ് നിർമ്മാതാക്കൾ അപ്പീൽ നൽകിയത്. ഡോക്യുമെന്ററിക്ക് അനുമതി ലഭിക്കണമെങ്കിൽ രാഷ്ട്രീയക്കാരുടെ എൻ.ഒ.സി. വാങ്ങണമെന്ന നിർദ്ദേശം അനുചിതമാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. രംഗങ്ങളൊന്നും മുറിച്ചുമാറ്റാതെയും സംഭാഷണങ്ങൾ ഒഴിവാക്കാതെയുമാണ് പ്രദർശനാ
മുംബൈ: ആം ആദ്മി പാർട്ടിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും വളർച്ചയുടെ കഥപറയുന്ന 'ആൻ ഇൻസിഗ്‌നിഫന്റ് മാൻ' എന്ന ഡോക്യുമെന്ററി സിനിമയ്ക്ക് പ്രദർശനാനുമതി. ഫിലിം സർട്ടിഫിക്കേഷൻ അപ്പലറ്റ് ട്രിബ്യൂണലാണ് പ്രദർശനാനുമതി നൽകിയത്. സെൻസർ ബോർഡിന്റെ വിലക്കിനെത്തുടർന്നാണ് സിനിമയുടെ നിർമ്മാതാക്കൾ അപ്പീൽ നൽകിയത്.
ന്യൂഡൽഹിയിലെ അഴിമതിവിരുദ്ധ സമരത്തിൽ തുടങ്ങി ആം ആദ്മി പാർട്ടി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതുവരെയുള്ള സംഭവവികാസങ്ങളാണ് ഡോക്യുമെന്ററിയുടെ വിഷയം. ഇതിന് പ്രദർശനാനുമതി ലഭിക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നും മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിൽനിന്നും അരവിന്ദ് കെജ്രിവാളിൽനിന്നും എതിർപ്പില്ലാരേഖ ഹാജരാക്കണമെന്നായിരുന്നു സെൻസർ ബോർഡിന്റെ നിർദ്ദേശം. ഇതിനെതിരേയാണ് നിർമ്മാതാക്കൾ അപ്പീൽ നൽകിയത്.
ഡോക്യുമെന്ററിക്ക് അനുമതി ലഭിക്കണമെങ്കിൽ രാഷ്ട്രീയക്കാരുടെ എൻ.ഒ.സി. വാങ്ങണമെന്ന നിർദ്ദേശം അനുചിതമാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. രംഗങ്ങളൊന്നും മുറിച്ചുമാറ്റാതെയും സംഭാഷണങ്ങൾ ഒഴിവാക്കാതെയുമാണ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്.