- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം അമ്മയെ കണ്ടത് 'വലിയ സംഭവമാക്കി' കൊട്ടിഘോഷിക്കുന്നത് അൽപത്തരം; രാവിലെ യോഗ ഒഴിവാക്കി അമ്മയെ കാണാൻപോയെന്ന മോദിയുടെ ട്വീറ്റിനെ പരിഹസിച്ച് കെജ്രിവാൾ; ഒരാൾ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ജീവിക്കണമെന്ന് വേദങ്ങൾ പറയുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി
ന്യൂഡൽഹി: സ്വന്തം അമ്മയെ കണ്ടവിവരം 'വലിയ സംഭവമാക്കി' മോദി കൊട്ടിഘോഷിക്കുന്നത് അൽപത്തരമാണെന്നും സ്വന്തം അമ്മയെപ്പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ്പ്രധാനമന്ത്രിയെന്നും കുറ്റപ്പെടുത്തി അരവിന്ദ് കെജ്രിവാൾ. ഇന്നു രാവിലെ യോഗ ഒഴിവാക്കി അമ്മയെ കാണാൻ പോയെന്ന മോദിയുടെ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് കേജ്!രിവാളിന്റെ വിമർശനം. താൻ തന്റെ അമ്മയെ എന്നു കാണാറുണ്ടെന്നും അത് പുറംലോകത്തോട് കൊട്ടിഘോഷിക്കാറില്ലെന്നും കേജ്രിവാൾ വ്യക്തമാക്കി. ഇപ്പോൾ ഗുജറാത്തിലാണ് മോദി ഇപ്പോഴുള്ളത്. അമ്മയെ കാണാൻ പോയതുമായി ബന്ധപ്പെട്ട് മോദിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു: 'ഇന്ന് യോഗ ഒഴിവാക്കി അമ്മയെ കാണാൻ പോയി. നേരം പുലരും മുൻപുതന്നെ അമ്മയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. അമ്മയ്‌ക്കൊപ്പമുള്ള നിമിഷങ്ങൾ സന്തോഷകരമായിരുന്നു.'- മോദി ട്വിറ്ററിൽ കുറിച്ചു. അതേസമയം, സ്വന്തം അമ്മയെ കണ്ട വിവരം വലിയ 'സംഭവമാക്കി' ആഘോഷിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കേജ്രിവാൾ ട്വിറ്ററിലൂടെത്തന്നെ പ്രതികരിക്കുകയായിരുന്നു.
ന്യൂഡൽഹി: സ്വന്തം അമ്മയെ കണ്ടവിവരം 'വലിയ സംഭവമാക്കി' മോദി കൊട്ടിഘോഷിക്കുന്നത് അൽപത്തരമാണെന്നും സ്വന്തം അമ്മയെപ്പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ്പ്രധാനമന്ത്രിയെന്നും കുറ്റപ്പെടുത്തി അരവിന്ദ് കെജ്രിവാൾ. ഇന്നു രാവിലെ യോഗ ഒഴിവാക്കി അമ്മയെ കാണാൻ പോയെന്ന മോദിയുടെ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് കേജ്!രിവാളിന്റെ വിമർശനം.
താൻ തന്റെ അമ്മയെ എന്നു കാണാറുണ്ടെന്നും അത് പുറംലോകത്തോട് കൊട്ടിഘോഷിക്കാറില്ലെന്നും കേജ്രിവാൾ വ്യക്തമാക്കി. ഇപ്പോൾ ഗുജറാത്തിലാണ് മോദി ഇപ്പോഴുള്ളത്. അമ്മയെ കാണാൻ പോയതുമായി ബന്ധപ്പെട്ട് മോദിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു: 'ഇന്ന് യോഗ ഒഴിവാക്കി അമ്മയെ കാണാൻ പോയി. നേരം പുലരും മുൻപുതന്നെ അമ്മയ്‌ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. അമ്മയ്‌ക്കൊപ്പമുള്ള നിമിഷങ്ങൾ സന്തോഷകരമായിരുന്നു.'- മോദി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, സ്വന്തം അമ്മയെ കണ്ട വിവരം വലിയ 'സംഭവമാക്കി' ആഘോഷിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കേജ്രിവാൾ ട്വിറ്ററിലൂടെത്തന്നെ പ്രതികരിക്കുകയായിരുന്നു. ഒരാൾ അവന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ജീവിക്കണമെന്നാണ് വേദങ്ങൾ പറയുന്നത്.
എന്റെ അമ്മ എനിക്കൊപ്പമുണ്ട്. എന്നും രാവിലെ ഞാൻ അമ്മയുടെ അനുഗ്രഹവും തേടാറുണ്ട്. പക്ഷേ, ഇക്കാര്യം ലോകത്തിനുമുന്നിൽ കൊട്ടിഘോഷിക്കാറില്ല. മോദിയുടെ താമസസ്ഥലം ബൃഹത്താണെങ്കിലും അദ്ദേഹത്തിന്റെ ഹൃദയവും അത്തരത്തിൽ വളരട്ടെയെന്നും ആശംസിച്ച കെജ്രിവാൾ സ്വന്തം അമ്മയെ രാഷ്ട്രീയ നേട്ടത്തിനായി വിനിയോഗിക്കുന്ന മോദിയുടെ നിലപാടിനെ വിമർശിക്കുകയായിരുന്നു.
നോട്ട് അസാധുവാക്കൽ നടപടി രാജ്യവ്യാപകമായി വിമർശന വിധേയമായപ്പോൾ 97 വയസ് പ്രായമുള്ള സ്വന്തം അമ്മയെ ഗാന്ധിനഗറിലെ ബാങ്കിനുമുന്നിൽ 'ക്യൂ' നിർത്തി മോദി രാഷ്ട്രീയനേട്ടത്തിന് ശ്രമിച്ചുവെന്ന് മുൻപും കേജ്‌രിവാൾ ആരോപിച്ചിരുന്നു.