- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും മികച്ച 50 നേതാക്കളിൽ കേജ്‌രിവാൾ മാത്രം; മോദി ഇടം പിടിക്കാത്ത ലിസ്റ്റിൽ കേജ്‌രിവാൾ കയറിയത് വ്യത്യസ്തമായ ഭരണ ശൈലിമൂലം
ന്യൂയോർക്ക്: അമേരിക്കയിലെ ഫോർച്യൂൺ മാഗസിൻ തയ്യാറാക്കിയ ലോകത്തിലെ മികച്ച 50 നേതാക്കളുടെ പട്ടികയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയിൽ നിന്ന് പുറത്തായി. പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം പിടിച്ചത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മാത്രം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയിൽ നിന്ന് പുറത്തായി. കേജ്‌രിവാളിന് നാൽപത്തിരണ്ടാം സ്ഥാനമാണുള്ളത്. മറ്റുള്ളവർക്ക് പ്രചോദനമായി മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന വ്യക്തികളാണ് പട്ടികയിൽ ഇടംപിടിക്കുന്നത്. ഡൽഹിയിലെ വായുമലിനീകരണം കുറയ്ക്കാനായി നടപ്പിലാക്കിയ ഒറ്റ ഇരട്ട അക്ക നമ്പർ വാഹന നിയന്ത്രണ നയമാണ് കേജ്‌രിവാളിനെ ലോകനേതാക്കളുടെ പട്ടികയിലെത്തിച്ചത്. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരമായി ലോകാരോഗ്യ സംഘടന വിലയിരുത്തിയ ഡൽഹിയിൽ പുതിയ പദ്ധതി മാറ്റം കൊണ്ടുവന്നെന്ന് ഫോർച്യൂൺ മാഗസിൻ വിലയിരുത്തി. ആമസോൺ സിഇഒ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. ജർമൻ ചാൻസലർ ആഞ്ജല മെർക്കലും മ്യാന്മർ നേതാവ് ആങ് സാൻ സു ചി എന്നിവർ
ന്യൂയോർക്ക്: അമേരിക്കയിലെ ഫോർച്യൂൺ മാഗസിൻ തയ്യാറാക്കിയ ലോകത്തിലെ മികച്ച 50 നേതാക്കളുടെ പട്ടികയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയിൽ നിന്ന് പുറത്തായി. പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം പിടിച്ചത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മാത്രം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയിൽ നിന്ന് പുറത്തായി. കേജ്‌രിവാളിന് നാൽപത്തിരണ്ടാം സ്ഥാനമാണുള്ളത്.
മറ്റുള്ളവർക്ക് പ്രചോദനമായി മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന വ്യക്തികളാണ് പട്ടികയിൽ ഇടംപിടിക്കുന്നത്. ഡൽഹിയിലെ വായുമലിനീകരണം കുറയ്ക്കാനായി നടപ്പിലാക്കിയ ഒറ്റ ഇരട്ട അക്ക നമ്പർ വാഹന നിയന്ത്രണ നയമാണ് കേജ്‌രിവാളിനെ ലോകനേതാക്കളുടെ പട്ടികയിലെത്തിച്ചത്. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള നഗരമായി ലോകാരോഗ്യ സംഘടന വിലയിരുത്തിയ ഡൽഹിയിൽ പുതിയ പദ്ധതി മാറ്റം കൊണ്ടുവന്നെന്ന് ഫോർച്യൂൺ മാഗസിൻ വിലയിരുത്തി.
ആമസോൺ സിഇഒ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്. ജർമൻ ചാൻസലർ ആഞ്ജല മെർക്കലും മ്യാന്മർ നേതാവ് ആങ് സാൻ സു ചി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ഫ്രാൻസിസ് മാർപാപ്പയും ആപ്പിൾ സിഇഒ ടിം കുക്കും നാലാം സ്ഥാനത്തുമാണ് പട്ടികയിൽ. സൗത്ത് കരോലിനയിലെ ഇന്തോഅമേരിക്കൻ ഗവർണർ നിക്കി ഹാലിയും ഇന്ത്യൻ വംശജ രേഷ്മ സൗജാനിയും പട്ടികയിൽ ഇടം പിടിച്ചു.



