- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനാജി: കോൺഗ്രസും ബിജെപിയും തമ്മിൽ ഭാര്യാ-ഭർതൃ ബന്ധമാണുള്ളതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഗോവയിലെ പനാജിയിൽ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് ഇരുപാർട്ടികൾക്കുമെതിരെ അദ്ദേഹം പരാമർശം നടത്തിയത്. വീടിനുള്ളിൽ ഭാര്യയും ഭർത്താവും അടികൂടുന്നപോലെ ബിജെപിയും കോൺഗ്രസും പ്രവർത്തിക്കുന്നു. കോൺഗ്രസിന്റെ രഹസ്യങ്ങൾ ബിജെപിക്കും ബിജെപിയുടെ രഹസ്യങ്ങൾ കോൺഗ്രസിനും പരസ്പരം വ്യക്തമായി അറിയാം. പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന്റെ കൈയിൽ കോൺഗ്രസ് നേതാക്കളുടെ നിരവധി രേഖകളുണ്ട്. എന്നാൽ അദ്ദേഹം ഒരിക്കലും നടപടി സ്വീകരിക്കില്ല. കോൺഗ്രസിനെ നിലയ്ക്കുനിർത്താനും ബ്ലാക്‌മെയിൽ ചെയ്യാനും ബിജെപി ഈ ഫയലുകൾ ഉപയോഗിക്കുകയാണ്. രണ്ടു പാർട്ടികളും ഒത്തുകളിച്ച് ജനങ്ങളെ വിഡ്ഢികളാക്കി കൊള്ളയടിക്കുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു.

Next Story