- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകടനപത്രിക യാഥാർഥ്യമാക്കാൻ ഡൽഹി ഡയലോഗ് കമ്മീഷൻ; ജനങ്ങളുമായി സംവദിച്ച് ഭരണം സുതാര്യമാക്കാമെന്ന പ്രതീക്ഷയിൽ കെജ്രിവാൾ സർക്കാർ
ഡൽഹി: പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഒൻപതംഗ സമിതിയെ ഡൽഹി സർക്കാർ നിയോഗിച്ചു. നിലവിലെ പദ്ധതികൾ പുനപരിശോധിക്കാനും ഈ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡൽഹി ഡയലോഗ് കമ്മീഷൻ എന്നാണ് സമിതിയുടെ പേര്. ജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷം സമിതി റിപ്പോർട്ട് നൽകും. മുഖ്യമന്ത്രി അരവിന്ദ് കെജ്രവാൾ തന്നെയ

ഡൽഹി: പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഒൻപതംഗ സമിതിയെ ഡൽഹി സർക്കാർ നിയോഗിച്ചു. നിലവിലെ പദ്ധതികൾ പുനപരിശോധിക്കാനും ഈ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡൽഹി ഡയലോഗ് കമ്മീഷൻ എന്നാണ് സമിതിയുടെ പേര്.
ജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷം സമിതി റിപ്പോർട്ട് നൽകും. മുഖ്യമന്ത്രി അരവിന്ദ് കെജ്രവാൾ തന്നെയാണ് സമിതിയുടെ ചെയർമാൻ. ഈ സമിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനാണ് വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കാത്തത് എന്ന സൂചനയും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ബുദ്ധി കേന്ദ്രമായി ഈ സമിതി പ്രവർത്തിക്കും. വൈദ്യുതി, വെള്ളം, പരിസ്ഥിതി മലിനീകരണം, സ്ത്രീ സുരക്ഷ, യുമുനാ നദി പുനരുദ്ധാരണം തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായങ്ങളറിയിക്കാൻ സമിതി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളുമായി സംവദിച്ചാണ് പ്രകടന പത്രികയിലെ 70 ശതമാനം കാര്യങ്ങളും നിശ്ചയിച്ചത്. ഈ ചർച്ച തുടരുമെന്ന വാഗ്ദാനവും നൽകി. അതിനായാണ് പുതിയ സമിതിയെന്നാണ് ആംആദ്മി പാർട്ടിയുടെ വിശദീകരണം.
സർക്കാരും ജനങ്ങളും തമ്മിലെ അകലം കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിലൂടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനാകുമെന്നാണ് ആംആദ്മിയുടെ പ്രതീക്ഷ.

