- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി പിടിച്ച കെജ്രിവാളിന്റെ അടുത്ത ലക്ഷ്യം പഞ്ചാബും ഗോവയും ഹരിയാനയും; ദേശീയ പാർട്ടി പദവി നഷ്ടമാകുമെന്ന് ഭയന്ന് സിപിഐ(എം) കഴിയുമ്പോൾ ആപ്പ് ഉയരുന്നത് ദേശീയ പാർട്ടിയായി മാറാൻ; ഗോവയിൽ ഭരണം ആപ്പ് പിടിക്കുമെന്ന് റിപ്പോർട്ടുകൾ
പനജി: ഡൽഹിയിലെ വെറുമൊരു പ്രാദേശിക പാർട്ടിയായി ആം ആദ്മി പാർട്ടിയെ ഒതുക്കുകയല്ല അരവിന്ദ് കെജ്രിവാളിന്റെ ലക്ഷ്യം. ഡൽഹിക്കും പഞ്ചാബിനും ശേഷം ആംആദ്മി പാർട്ടിയുടെ അടുത്ത ലക്ഷ്യം ഗോവയാണ്. ഡൽഹിയിൽ അധികാരത്തിലെത്തുകയും പഞ്ചാബിൽ പാർട്ടിയുടെ അടിത്തറ ശക്തമായി കെട്ടിപ്പെടുക്കുകയുമാണ് എഎപി. ഇപ്പോൾ ഗോവയാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഗോവയിൽ അധികാരം പിടിച്ചെടുക്കാനാണ് നീക്കം. ഹരിയാനയിലും അൽഭുതം കാട്ടാനുള്ള കരുത്ത് ആംആദ്മി നേടുകയാണ്. ഇതിലൂടെ ദേശീയ പാർട്ടി സ്ഥാനമാണ് കെജ്രിവാളിന്റെ മനസ്സിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ എഎപി നാല് സീറ്റ് നേടിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നിർണായക ശക്തിയാകാനാണ് എഎപിയുടെ ശ്രമം. അതോടൊപ്പം ഗോവയിലും ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. ഗോവയിൽ സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലും മൽസരിക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച പ്രഖ്യാപനം പനജിയിലെ റാലിയിൽ അരവിന്ദ് കേജ്‌രിവാൾ നടത്തി. ഒരു സീറ്റു പോലും പിടിക്കില്ലെന്നു പറഞ്ഞ് മറ്റു പാർട്ടികൾ കളിയാക്കിയ എഎപി ഡൽഹി തൂത്ത
പനജി: ഡൽഹിയിലെ വെറുമൊരു പ്രാദേശിക പാർട്ടിയായി ആം ആദ്മി പാർട്ടിയെ ഒതുക്കുകയല്ല അരവിന്ദ് കെജ്രിവാളിന്റെ ലക്ഷ്യം. ഡൽഹിക്കും പഞ്ചാബിനും ശേഷം ആംആദ്മി പാർട്ടിയുടെ അടുത്ത ലക്ഷ്യം ഗോവയാണ്. ഡൽഹിയിൽ അധികാരത്തിലെത്തുകയും പഞ്ചാബിൽ പാർട്ടിയുടെ അടിത്തറ ശക്തമായി കെട്ടിപ്പെടുക്കുകയുമാണ് എഎപി. ഇപ്പോൾ ഗോവയാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഗോവയിൽ അധികാരം പിടിച്ചെടുക്കാനാണ് നീക്കം. ഹരിയാനയിലും അൽഭുതം കാട്ടാനുള്ള കരുത്ത് ആംആദ്മി നേടുകയാണ്. ഇതിലൂടെ ദേശീയ പാർട്ടി സ്ഥാനമാണ് കെജ്രിവാളിന്റെ മനസ്സിൽ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ എഎപി നാല് സീറ്റ് നേടിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നിർണായക ശക്തിയാകാനാണ് എഎപിയുടെ ശ്രമം. അതോടൊപ്പം ഗോവയിലും ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. ഗോവയിൽ സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലും മൽസരിക്കാനാണ് പദ്ധതി. ഇതുസംബന്ധിച്ച പ്രഖ്യാപനം പനജിയിലെ റാലിയിൽ അരവിന്ദ് കേജ്‌രിവാൾ നടത്തി. ഒരു സീറ്റു പോലും പിടിക്കില്ലെന്നു പറഞ്ഞ് മറ്റു പാർട്ടികൾ കളിയാക്കിയ എഎപി ഡൽഹി തൂത്തുവാരിയെന്ന് കേജ്‌രിവാൾ പറഞ്ഞു. എഎപിക്ക് പണമില്ല. പക്ഷേ, ഡൽഹി മുഴുവൻ ഞങ്ങൾക്കു വേണ്ടി പ്രചാരണത്തിനിറങ്ങി. ഗോവ രാഷ്ട്രീയപരമായ മാറ്റത്തിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകൾ സംസ്ഥാനത്തുടനീളം പ്രത്യക്ഷപ്പെട്ടിരുന്നു. അഴിമതി സർക്കാരുകളെ മടുത്തിട്ടാണ് ജനങ്ങൾ എഎപിക്ക് രൂപം നൽകിയതെന്ന് കേജ്‌രിവാൾ പറഞ്ഞു.
ബിജെപിയെ കടന്നാക്രമിച്ചാണ് ഗോവയിൽ നിലയുറപ്പിക്കാൻ കെജ്രിവാളിന്റെ ശ്രമം. ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ച് ഗോവയിൽ അൽഭുതം കാട്ടാമെന്നാണ് പ്രതീക്ഷ. നരേന്ദ്ര മോദി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നശിപ്പിച്ചു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് സർവകലാശാല, ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) തുടങ്ങിയ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേജ്‌രിവാളിന്റെ പ്രസംഗം. ജെഎൻയുവിലെ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുടെ വിഷയത്തിനു പിന്നിൽ ബിജെപിയാണെന്ന സൂചനയും അദ്ദേഹം നൽകി. അഞ്ച് പേർ ദേശദ്രോഹ മുദ്രാവാക്യങ്ങൾ വിളിച്ചിട്ട് ഓടിപ്പോയി. മോദി സർക്കാർ അവരെ പിടികൂടിയില്ല. എന്നാൽ ജെഎൻയുവിനെ അടച്ചിടാനാണ് അവർ ശ്രമിച്ചതെന്ന വിഷയമാണ് ഗോവയിൽ ആദ്യ ഘട്ടത്തിൽ ആപ് ചർച്ചയാക്കുന്നത്.
അതിനിടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി ഭീഷണിയിലുമാണ്. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കാതെ പോയതാണ് സിപിഎമ്മിന് തിരിച്ചടിയായിരിക്കുന്നത്. സീറ്റൊന്നും ലഭിക്കാതെ വന്നതോടെ സിപിഎമ്മിന് തമിഴ്‌നാട്ടിലെ സംസ്ഥാന പാർട്ടി പദവി നഷ്ടമാകും. ഏഴ് സീറ്റുകളെങ്കിലും വേണമെന്നതാണ് തമിഴ്‌നാട്ടിൽ സംസ്ഥാന പാർട്ടി പദവി ലഭിക്കാനുള്ള യോഗ്യത. നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി എന്ന നിബന്ധനയിലാണ് സിപിഐ(എം) ഇപ്പോൾ ദേശീയ പാർട്ടി ആയിരിക്കുന്നത്. തമിഴ്‌നാട്ടിൽ പദവി നഷ്ടമായാൽ സംസ്ഥാന പാർട്ടി പദവി കേരളം, ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ മാത്രമായൊതുങ്ങും.
മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് ലോകസഭയിലേക്ക് 11 സീറ്റ് (രണ്ട് ശതമാനം), നാലു സംസ്ഥാനങ്ങളിൽ ലോക്‌സഭ അല്ലെങ്കിൽ നിയസഭയിൽ ആറു ശതമാനം വോട്ടുവിഹിതം എന്നീ നിബന്ധനകളിൽ ഏതെങ്കിലുമൊന്ന് പൂർത്തിയാക്കുക എന്നതാണ് ദേശീയ പാർട്ടിയാകാനുള്ള മാനദണ്ഡം. ലോക്‌സഭയിൽ 9 അംഗങ്ങൾ മാത്രമാണ് സിപിഎമ്മിനുള്ളത്. കേരളം, ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ മാത്രം ആറ് ശതമാനമോ അതിൽ കൂടുതലോ വോട്ടുവിഹിതമുള്ള പാർട്ടിക്ക് അടുത്ത നിബന്ധനയും പാലിക്കാനാവില്ല. സിപിഎമ്മിന് പദവി നഷ്ടമായാൽ പിന്നീട് ദേശീയ പാർട്ടി പദവിയുള്ളത് ബിജെപിക്കും കോൺഗ്രസിനും മാത്രമാകും. ഇവിടേക്ക് കടന്നുവരാനാണ് ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം
2014 ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം സിപിഐ, ബിഎസ്‌പി, എൻസിപി പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമാകാതിരിക്കാനുള്ള കാരണംകാണിക്കൽ നോട്ടീസ് കമ്മീഷൻ നൽകിയിരുന്നു. ഇതേത്തുടർന്ന് നിബന്ധനകളിൽ ഇളവ് വേണമെന്ന് പാർട്ടികൾ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല.



