- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകൾക്ക് നീതി കിട്ടിയിരുന്നെങ്കിൽ 2002ലെ ഗുജറാത്ത് വർഗീയ കലാപവും 2015ലെ ദാദ്രിയും ഉണ്ടാവില്ലായിരുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സിഖ് കൂട്ടക്കൊലയുടെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേജ്‌രിവാൾ. വർഗീയ കലാപങ്ങളിൽ നിന്ന് മാത്രമേ ബിജെപി രാഷ്ട്രീയ നേ
ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകൾക്ക് നീതി കിട്ടിയിരുന്നെങ്കിൽ 2002ലെ ഗുജറാത്ത് വർഗീയ കലാപവും 2015ലെ ദാദ്രിയും ഉണ്ടാവില്ലായിരുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സിഖ് കൂട്ടക്കൊലയുടെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേജ്‌രിവാൾ. വർഗീയ കലാപങ്ങളിൽ നിന്ന് മാത്രമേ ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കിയിട്ടുള്ളൂ. തന്റെ സർക്കാർ അധികാരത്തിൽ വരുന്നതിന് ഒരു ദിവസം മുമ്പാണ് സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ആം ആദ്മി സർക്കാർ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമോ എന്ന ഭയം കേന്ദ്രസർക്കാരിന് ഉള്ളത്‌കൊണ്ടാണിത്. ഇരകൾക്ക് അഞ്ച് ലക്ഷം രൂപയാണ് ഡൽഹി സർക്കാർ നഷ്ടപരിഹാരത്തുകയായി നൽകിയത്. കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചെങ്കിലും പിന്നീടൊന്നും ചെയ്തില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. ബിജെപിക്ക് സിഖുകാരുടെ വോട്ട് മാത്രമേ വേണ്ടൂ എന്ന് കേജ്‌രിവാൾ കുറ്റപ്പെടുത്തി.

