- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേജ്രിവാളിനെതിരെയുള്ള കേന്ദ്രത്തിന്റെ പകപോക്കൽ തുടരുന്നു; ആപ്പ് എംഎൽഎയെ അറസ്റ്റ് ചെയ്തത് മുതിർന്ന പൗരനെ അപമാനിച്ചെന്നും പരാതി പറയാൻ എത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്നും ആരോപിച്ച്
ന്യൂഡൽഹി: ആംആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയെ വാർത്താസമ്മേളനത്തിനിടയിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിവാദം കത്തുന്നു. ഡൽഹി മുഖ്യമന്ത്രിക്ക് എതിരായ കേന്ദ്ര സർക്കാരിന്റെ പകപോക്കലാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. അറസ്റ്റിലായ എംഎൽഎയ്ക്കു ജാമ്യവും ലഭിച്ചില്ല. പരാതി പറയാനെത്തിയ സ്ത്രീകളെ അപമാനിച്ചു എന്നും എംഎൽഎയെ തിരിച്ചറിയാത്തതിന്റെ പേരിൽ മുതിർന്ന പൗരനെ ഉപദ്രവിച്ചു എന്നുമുള്ള രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണു എംഎൽഎയെ അറസ്റ്റ് ചെയ്തത്. സൗത്ത് ഡൽഹിയിലെ ഖാൻപൂരിലുള്ള സ്വന്തം ഓഫീസിൽ വാർത്ത സമ്മേളനം നടത്തുന്നതിനിടയിലായിരുന്നു സംഭവം. ബലമായി അറസ്റ്റ് ചെയ്തതിനു ശേഷം തെരുവിലൂടെ നടത്തിക്കൊണ്ടു പോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. തിങ്കളാഴ്‌ച്ച വരെ റിമാൻഡ് ചെയ്തു. എംഎൽ എയെ അറസ്റ്റ് ചെയ്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗതെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നു കേജ്‌രിവാൾ ആരോപിച്ചു. അടിസ്ഥനരഹിതമായ ആരോപണങ്ങളാണ് എംഎൽഎയ്ക്കു നേരെ
ന്യൂഡൽഹി: ആംആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയെ വാർത്താസമ്മേളനത്തിനിടയിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിവാദം കത്തുന്നു. ഡൽഹി മുഖ്യമന്ത്രിക്ക് എതിരായ കേന്ദ്ര സർക്കാരിന്റെ പകപോക്കലാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. അറസ്റ്റിലായ എംഎൽഎയ്ക്കു ജാമ്യവും ലഭിച്ചില്ല. പരാതി പറയാനെത്തിയ സ്ത്രീകളെ അപമാനിച്ചു എന്നും എംഎൽഎയെ തിരിച്ചറിയാത്തതിന്റെ പേരിൽ മുതിർന്ന പൗരനെ ഉപദ്രവിച്ചു എന്നുമുള്ള രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണു എംഎൽഎയെ അറസ്റ്റ് ചെയ്തത്.
സൗത്ത് ഡൽഹിയിലെ ഖാൻപൂരിലുള്ള സ്വന്തം ഓഫീസിൽ വാർത്ത സമ്മേളനം നടത്തുന്നതിനിടയിലായിരുന്നു സംഭവം. ബലമായി അറസ്റ്റ് ചെയ്തതിനു ശേഷം തെരുവിലൂടെ നടത്തിക്കൊണ്ടു പോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. തിങ്കളാഴ്‌ച്ച വരെ റിമാൻഡ് ചെയ്തു. എംഎൽ എയെ അറസ്റ്റ് ചെയ്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗതെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നു കേജ്‌രിവാൾ ആരോപിച്ചു. അടിസ്ഥനരഹിതമായ ആരോപണങ്ങളാണ് എംഎൽഎയ്ക്കു നേരെ ഉയർത്തിയതെന്നും ഇതിന് പൊലീസിനെ കുട്ടുപിടിച്ചിരിക്കുകയാണെന്നും കേജ്‌രിവാൾ പറഞ്ഞു.
രണ്ട് കേസുകളിലായി ആറ് വകുപ്പുകൾ ചേർത്താണു കേസ് എടുത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഒരു കൂട്ടം സ്ത്രീകൾ കുടിവെള്ള പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ജലബോർഡ് ഉപാധ്യക്ഷൻ കൂടിയായ എംഎൽഎയെ സമീപിച്ചിരുന്നു. ഇവരെ എംഎൽഎയും കൂട്ടരും ചേർന്ന് അപമാനിച്ചു എന്നും, പ്രശ്‌നം ഒത്തുതീർപ്പാക്കാൻ കൈക്കൂലി ചോദിച്ചു എന്നുമാണ് ആദ്യത്തെ കേസ്. എംഎൽഎയെ തിരിച്ചറിയാത്തതിന്റെ പേരിൽ 60 കാരന്റെ കരണത്തടിച്ചു എന്നാണ് രണ്ടാമത്തെ കേസ്.
തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ എല്ലം അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയാറാണെന്നും എംഎൽഎ പ്രതികരിച്ചു.



