ത് പ്രസ്ഥാനത്തിനും ഉയർത്തിക്കാട്ടാൻ അനിഷേധ്യനും അതുല്യമായ പ്രതിഛായയുള്ളതും ജനപ്രിയനുമായ ഏറ്റവും ശക്തനായ ഒരു നേതാവുണ്ടാകുമെന്നുറപ്പാണ്. അയാളെ മുൻനിർത്തി പ്രസ്ഥാനം മുന്നേറുമ്പോഴും അതിന്റെ നട്ടെല്ലായി പ്രവർത്തിക്കാൻ ഏതാനും പേരുടെ ഒരു ശക്തമായ ടീം ഉണ്ടാകുമെന്നുമുറപ്പാണ്. അതില്ലാതെ ഒരിക്കലും ഒരു സംഘടനയ്ക്ക് മുന്നേറാനാവില്ല. ഉദാഹരണമായി ഇന്ത്യൻ സ്വാതന്ത്ര്യസമരത്ത ഗാന്ധിജി നയിച്ചപ്പോഴും അദ്ദേഹത്തിന് ഉറച്ച പിന്തുണയുമായി ഏതാനും പ്രബലരുടെ സംഘം പിന്നിൽ അഹോരാത്രം പ്രയത്‌നിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഡൽഹിയിലെ ചരിത്ര വിജയത്തോടെ ഇന്ത്യൊട്ടാകെ ആംആദ്മി തരംഗത്തിൽ മുങ്ങിയിരിക്കുകയാണല്ലോ.

കെജ്രിവാൾ എന്ന ഒരൊറ്റയാളുടെ കഴിവ് കൊണ്ടാണ് ഈ വിജയം നേടിയെടുത്തത് എന്ന വിധത്തിലാണ് ഭൂരിഭാഗം മാദ്ധ്യമങ്ങളും ഈ നേട്ടത്തെ ചിത്രീകരിക്കുന്നത്. എന്നാൽ ആപ്പിനെ ആം ആദ്മിയെന്ന ജനകീയ പാർട്ടിയാക്കുന്നതിൽ കെജ്രിവാളിന് പുറമെ മറ്റു ചിലരും അഹോരാത്രം വിയർപ്പൊഴുക്കിയിട്ടുണ്ട്. പ്രഫഷണലുകൾ, കവികൾ, പത്രപ്രവർത്തകർ തുടങ്ങിയ വൈവിധ്യമാർന്ന ആളുകളുടെ ഒരു നീണ്ടനിരയാണിതിലുള്ളത്. ആം ആദ്മി തുടക്കം കുറിച്ച ആധുനിക ഗാന്ധിയൻ വിപ്ലവത്തിന്റ അണിയറ ശിൽപികളായ അവർ ആരെല്ലാമാണെന്ന് നോക്കാം.

രാഘവ് ചന്ദ

ർമം കൊണ്ട് ചാർട്ടേഡ് അക്കൗണ്ടന്റായ രാഘവ് ചന്ദയാണ് ആം ആദ്മിയുടെ ഫണ്ട്പിരിവ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഈ രംഗത്ത് വിദഗ്ധനായ അദ്ദേഹം പാർട്ടിയുടെ വക്താവായും പ്രവർത്തിക്കുന്നു. നൂതന ഫണ്ട് സ്വരൂപിക്കൽ പ്രക്രിയകൾ പാർട്ടിക്ക് വേണ്ടി ആവിഷ്‌കരിച്ച് നടപ്പിലാക്കിയതിലൂടെയാണ് ചന്ദയ്ക്ക് പാർട്ടിയിൽ പ്രാമുഖ്യമേറിയത്. ഫണ്ട് സ്വരൂണത്തിനായി കലാ വസ്തുക്കളുടെ ലേലം ഡിന്നറുകൾ തുടങ്ങിയ പരിപാടികൾ വരെ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിലെയും ബിജെപിയിലെയും മുതിർന്ന അംഗങ്ങൾ ചില സ്വകാര്യ കമ്പനികളുടെ താൽപര്യത്തിന് വേണ്ടി നിലകൊള്ളുന്നവെന്നതിനെ സംബന്ധിച്ച ആരോപണത്തെ സംബന്ധിച്ച് അടുത്തകാലത്ത് നടന്ന അന്വേഷണത്തിന് സമ്മർദം ചെലുത്തിയിരുന്നത് ഇദ്ദേഹമാണ്.

സഞ്ജയ് സിങ്

ണ്ണാ ഹസാരെയുടെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തം വഹിച്ച വ്യക്തിയാണ് സഞ്ജയ് സിങ്. യുപിയിലെ ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള ഇദ്ദേഹം പാർട്ടിയുടെ രാഷ്ട്രീയകമ്മിറ്റിയിൽ നിർണായകസ്വാധീനമായി നിലകൊള്ളുന്നു. ആപ്പിന്റെ സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒഴിവാക്കി നല്ലവരെ മാത്രം സ്ഥാനാർത്ഥികളാക്കുന്നതിൽ ഇദ്ദേഹത്തിന്റെ സംഭാവന ചെറുതല്ല.

അങ്കിത് ലാൽ

സോഷ്യൽ മീഡിയയുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് വളർന്ന് വന്ന പാർട്ടിയാണ് ആപ്പ്. ഇതിന് ചുക്കാൻ പിടിക്കുന്നത് അങ്കിതാണ്. പാർട്ടിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ, ബ്ലോഗുകൾ, തുടങ്ങിയവ ഈ സോഫ്റ്റ് വെയർ എൻജിനീയറുടെ നേതൃത്ത്വത്തിലുള്ള ടീമാണ് കൈകാര്യം ചെയ്യുന്നത്. പാർട്ടി പ്രവർത്തനത്തിന് വേണ്ടി 2012ൽ ഇദ്ദേഹം തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റകളുയർത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്ത്വത്തിലാണ്.

ആശിഖ് ഖേത്തൻ

ആം ആദ്മിയുടെ ഡൽഹി ഡയലോഗുകളുടെ നിയന്ത്രണ ശക്തി ആശിഖായിരുന്നു. ആപ്പിളിന്റെ മുൻ എക്‌സിക്യൂട്ടീവായ അലോക് ശാസ്ത്രിയും ഇദ്ദേഹത്തിന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു. മുൻ അന്വേഷണാത്മക പത്രപ്രവർത്തകനാണ് ആശിഖ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും പാർട്ടി സ്ഥാനാർത്ഥിയായി ആശിഖ് മത്സരിച്ചിരുന്നു. വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീസുരക്ഷ, തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പാർട്ടിയാക്കി ആപ്പിനെ മാറ്റുന്നതിൽ ആശിഖ് മുഖ്യ പങ്ക് വഹിച്ചു.

ആശിഷ് തൽവാർ

പാർട്ടിയുടെ നയരൂപീകരണത്തിന്റെ സൂത്രധാരന്മാരിൽ മുഖ്യനാണ്. കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗത്തിൽ പ്രവർത്തിച്ച പരിചയം കൈമുതലായുള്ള ആശിഷിന് ഡൽഹിയിലെ ഓരോ തെരുവിനെയും കോളനിയെയും കുറിച്ച് നന്നായറിയാം. 2013ലെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അദ്ദേഹം ആപ്പിനൊപ്പം പ്രവർത്തിച്ച് വരുന്നു. വാരാണസിയിൽ മോദിക്കെതിരെ ശക്തനായ എതിരാളിയാകാൻ കെജ്രിവാളിന് സാധിച്ചത് ഇദ്ദേഹത്തിന്റെ സംഘനാപാടവം കൊണ്ടാണ്.

നാഗേന്ദ്ര ശർമയും ദീപക്ക് ബാജ്‌പേയിയും

പേനയുടെ ശക്തി കൊണ്ട് ആം ആദ്മിക്ക് കരുത്ത് പകരുന്ന മുൻ പത്രപ്രവർത്തകരാണിവർ. 2013ലാണ് പാർട്ടിയിൽ ചേർന്നത്. മോദി തരംഗത്തിൽ പാർട്ടിയുടെ ശക്തി ചോരാതെയുള്ള മാദ്ധ്യമതന്ത്രങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് ഇവരായിരുന്നു. എതിരാളികൾക്കെതിരെ മാദ്ധ്യമതന്ത്രം പയറ്റുന്നതിലും ഇവർ വിജയിച്ചു.

ദുർഗേഷ് പഥക്കും ദിലീപ് പാണ്ഡെയും

ആം ആദ്മിയുടെ കാംപയിൻ മാനേജരാണ് ദുർഗേഷ് പഥക്. സിവിൽ സർവീസ് ഉപേക്ഷിച്ചാണ് പാർട്ടി പ്രവർത്തകനായത്. ഐടി ജോലി ഉപേക്ഷിച്ചാണ് ദീലീപ് പാണ്ഡെ പാർട്ടിപ്രവർത്തകനായത്. പാർട്ടിക്ക് വേണ്ടി ഡോർ ടു ഡോർ പ്രചാരണങ്ങളിൽ ഏർപ്പെട്ട് ശ്രദ്ധേയനായ വ്യക്തിയാണ് ദിലീപ്. 2013ലെ തെരഞ്ഞെടുപ്പിൽ ഇരുവരും ഗറില്ലാ ശൈലിയിലുള്ള പ്രചാരണമാണ് പാർട്ടിക്ക് വേണ്ടി നടത്തിയത്.

അശുതോഷ്

ൽഹി തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഭാഗഭാക്കായ അശുതോഷ് മുൻ പത്രപ്രവർത്തകനാണ്. ആപ്പിന്റെ ഡൽഹി കൺവീനറുമാണ്. 2014ൽ ചാന്ദ്‌നി ചൗക്കിൽ നിന്നും പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചു. നിർണായക സന്ദർഭങ്ങളിൽ പാർട്ടിയുടെ നാക്കായി പ്രവർത്തിച്ചാണ് അശുതോഷ് ശ്രദ്ധേയനായത്.

മനീഷ് സിസോഡിയ

ടിവി ജേർണലിസ്റ്റായ മനീഷ് പാർട്ടിയുടെ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളിലും ഭാഗഭാക്കാകുന്നുണ്ട്. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിലും വിവിധ പ്രശ്‌നങ്ങളിൽ പാർട്ടിയുടെ നിലപാടുകൾ രൂപീകരിക്കുന്നതിലും ഇദ്ദേഹം നിർണായ പങ്ക് വഹിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇദ്ദേഹം മന്ത്രിയുമായിരുന്നു. ഇപ്രാവശ്യം ആപ്പിന്റെ റിബെലായ വിനോദ് കുമാർ ബിന്നിയോട് മത്സരിച്ച് പാറ്റ്പർഗൻജിൽ നിന്നും വിജയിച്ചു.

അതിഷി മാർലെന

മാർക്‌സിറ്റുപാരമ്പര്യമുള്ള വനിതാ പ്രവർത്തക. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. 2015ലെ പ്രകടനപത്രികയിലും ഇവരുടെ കൈയുണ്ട്. പാർട്ടിയുടെ നയരൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുന്നു.

യോഗേന്ദ്ര യാദവ്

തെരഞ്ഞെടുപ്പ് വിഷയത്തിൽ പണ്ഡിതനാണ് ഇദ്ദേഹം. ഇതിന് പുറമെ ഒരു എഴുത്തുകാരനുമാണ്. പാർട്ടിയുടെ ദേശീയ വക്താവാണ് യോഗേന്ദ്ര യാദവ്. ഡസൻ വക്താക്കൾക്കൊപ്പം പാർട്ടിക്ക് വേണ്ടി മാദ്ധ്യമങ്ങളോടും മറ്റും നിലപാടുകൾ വ്യക്തമാക്കുന്നതിൽ ഇദ്ദേഹം നിർണായക പങ്ക് വഹിക്കുന്നു. അദ്ദേഹത്തിന്റെ ഭരണപരമായ കഴിവും നയങ്ങളും പാർട്ടിക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.

പങ്കജ് ഗുപ്ത

സോഫ്റ്റ് വെയർ വ്യവസായത്തിൽ 25 വർഷത്തെ പരിചയമുള്ള വ്യക്തിയാണ്. ഫണ്ടിംഗിലാണ് ഇയാൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2013ലെ ഇലക്ഷനിൽ പാർട്ടി മൈക്രോ ഫിനാൻസിംഗിലൂടെ 20 കോടി ഫണ്ടുണ്ടാക്കിയതിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ് പങ്കജ്. ഇപ്രാവശ്യത്തെ തെരഞ്ഞടെുപ്പിൽ പാർട്ടി 18 കോടി ഫണ്ടുണ്ടാക്കുന്നതിലും ഇദ്ദേഹം നിർണായകമായ പങ്ക് വഹിച്ചു.

കുമാർ വിശ്വാസ്, ഭഗവന്ത് എസ്. മാൻ, ഗുൾ പനാഗ്

വിത, പ്രചാരണം തുടങ്ങിയ മേഖലകളിൽ ആം ആദ്മിക്ക് കരുത്തു പകരുന്നയാളാണ് കുമാർ . പഞ്ചാബ് എംപിയായ ഭഗവന്ത് മാൻ, ഗുൾ പനാഗ് എന്നിവരും പാർട്ടിയുടെ പ്രചാരണങ്ങൾക്ക് കരുത്ത് പകരുന്നവരാണ്. പാർട്ടി പരിപാടികളിൽ ആളെക്കൂട്ടുന്നതിൽ ഇവർക്ക് പ്രധാന പങ്കാണുള്ളത്.