- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
325 കോടിക്ക് വർഷങ്ങൾക്കു മുമ്പു പദ്ധതിയിട്ട ഫ്‌ലൈ ഓവർ 200 കോടിക്കു തീർത്തു; അഴിമതിക്ക് ശ്രമിച്ചപ്പോൾ സ്വന്തം മന്ത്രിയെയും പുറത്താക്കി; മുകേഷ് അംബാനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാനുള്ള ധൈര്യം കാണിച്ചതും ഞങ്ങൾ: മറക്കാതെ കേൾക്കേണ്ട കെജ്രിവാളിന്റെ ആവേശകരമായ ഗോവൻ പ്രസംഗത്തിന്റെ മലയാള പരിഭാഷ
അങ്ങനെ മറ്റൊരു വഴിയും ഇല്ലാതായപ്പോൾ ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചു.... ആം ആദ്മി പാർട്ടി തുടങ്ങിയപ്പോൾ മാദ്ധ്യമങ്ങളും മറ്റെല്ലാ പാർട്ടികളും പാർട്ടിയെ പരിഹസിക്കാൻ തുടങ്ങി... ഈ രാജ്യത്തെ സാധാരണ ജനങ്ങളെ അവർ കളിയാക്കാൻ തുടങ്ങി.... 'നാട്ടുകാരേ...... ആം ആദ്മിക്ക് ഇലക്ഷനിൽ ഒരു സീറ്റ് പോലും ലഭിക്കാൻ പോകുന്നില്ലാ.. ഒരുപക്ഷെ ആ കേജ്‌രിവാൾ.. അയാൾ സ്വയം രക്ഷപെടുമായിരിക്കും....' എന്ന് പറഞ്ഞു ഇവർ എല്ലാം ഈ രാജ്യത്തെ സാധാരണക്കാരനെ അഥവാ ആം ആദ്മിയെ പരസ്യമായി കളിയാക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. പക്ഷെ, എല്ലാ പാർട്ടികൾക്കും അറിയില്ലായിരുന്നു ഈ രാജ്യത്തെ സാധാരണ പൗരന്റെ ഉള്ളിൽ എത്രമാത്രം അരിശം കത്തി നിൽക്കുന്നുണ്ടായിരുന്നു എന്ന്... രണ്ടായിരത്തി പതിമൂന്നിൽ ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടന്നു.... അതെ, ഞാൻ സമ്മതിക്കുന്നു.... ആം ആദ്മി പാർട്ടിയുടെ കയ്യിൽ ഒരു പൈസയും ഇല്ലായിരുന്നു... ഞങ്ങളുടെ കൂടെ ഒരു മനുഷ്യനുമില്ലയിരുന്നു... ഒരു പൈസയുമില്ലായിരുന്നു... ഒരു സാമാജികനും ഇല്ലായിരുന്നു... എങ്കിലും ഡൽഹി
അങ്ങനെ മറ്റൊരു വഴിയും ഇല്ലാതായപ്പോൾ ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചു.... ആം ആദ്മി പാർട്ടി തുടങ്ങിയപ്പോൾ മാദ്ധ്യമങ്ങളും മറ്റെല്ലാ പാർട്ടികളും പാർട്ടിയെ പരിഹസിക്കാൻ തുടങ്ങി... ഈ രാജ്യത്തെ സാധാരണ ജനങ്ങളെ അവർ കളിയാക്കാൻ തുടങ്ങി.... 'നാട്ടുകാരേ...... ആം ആദ്മിക്ക് ഇലക്ഷനിൽ ഒരു സീറ്റ് പോലും ലഭിക്കാൻ പോകുന്നില്ലാ.. ഒരുപക്ഷെ ആ കേജ്‌രിവാൾ.. അയാൾ സ്വയം രക്ഷപെടുമായിരിക്കും....' എന്ന് പറഞ്ഞു ഇവർ എല്ലാം ഈ രാജ്യത്തെ സാധാരണക്കാരനെ അഥവാ ആം ആദ്മിയെ പരസ്യമായി കളിയാക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. പക്ഷെ, എല്ലാ പാർട്ടികൾക്കും അറിയില്ലായിരുന്നു ഈ രാജ്യത്തെ സാധാരണ പൗരന്റെ ഉള്ളിൽ എത്രമാത്രം അരിശം കത്തി നിൽക്കുന്നുണ്ടായിരുന്നു എന്ന്... രണ്ടായിരത്തി പതിമൂന്നിൽ ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടന്നു.... അതെ, ഞാൻ സമ്മതിക്കുന്നു.... ആം ആദ്മി പാർട്ടിയുടെ കയ്യിൽ ഒരു പൈസയും ഇല്ലായിരുന്നു... ഞങ്ങളുടെ കൂടെ ഒരു മനുഷ്യനുമില്ലയിരുന്നു... ഒരു പൈസയുമില്ലായിരുന്നു... ഒരു സാമാജികനും ഇല്ലായിരുന്നു... എങ്കിലും ഡൽഹിയിലെ ഓരോ മനുഷ്യന്റെ മനസ്സിലും അഗ്‌നി ആളിക്കത്തുവാൻ തുടങ്ങിയിരുന്നു.... ഓരോ മനുഷ്യരുടെ ഉള്ളിലും ദേഷ്യം കൊടുമ്പിരി കൊണ്ടിരുന്നു...
ഡൽഹിയിലെ എല്ലാ ജനങ്ങളും ഒന്നിച്ചു... ഹിന്ദുവും, സിഖും, മുസൽമാനും, ക്രിസ്ത്യാനിയും ഒന്നായി... എല്ലാവരും ഒത്തൊരുമിച്ചു..... ജനങ്ങൾ വീട് വീടാന്തരം കയറിയിറങ്ങി പ്രചരണം നടത്തി.... സോഫ്റ്റ് വെയർ എൻജിനീയർമാർ ഓരോരോ മാസം അവരുടെ ജോലിയിൽ നിന്നും അവധി എടുത്തു.... അറിയാൻ കഴിഞ്ഞു, ചില വ്യാപാരികൾ അവരുടെ കടകൾ മാസങ്ങളോളം വരെ അടച്ചിട്ടെന്നു... ഇവരെല്ലാം ഓരോ വീടുകളും കയറി പ്രചരണം ചെയ്തു.... കാരണം ഡൽഹിയിലെ ജനങ്ങൾ തയ്യാറെടുത്തിരുന്നു... ഇനി മടുത്തു.. ഇനി ഇത് സഹിക്കുവാൻ പറ്റില്ലാ.. ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു...! ബിജെപി യുടെയും കോൺഗ്രസ്സിന്റെയും അഴിമതി ഭരണം ഇനി അനുവദിച്ചു കുടാ..... ഇവരുടെ അഴിമതി രാഷ്ട്രീയം ഇനി അനുവദിച്ചു കുടാ.. ഉത്തരവാദിത്വതോടെയുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തെ ഇനി കൊണ്ട് വന്നേ തീരൂ.... തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നു.... ആം ആദ്മി പാർട്ടിക്ക് 28 സീറ്റ് കിട്ടി... ആർക്കും വിശ്വാസം വന്നില്ലാ... ജനങ്ങൾ മുമ്പേ തീരുമാനിച്ചു കഴിഞ്ഞിരുന്നു... ഒരു നേതാവും അകത്തു കയറി ഞങ്ങളെ ഇനി ഭരിക്കാൻ പാടില്ലാ... ബിജെപിയും ധാരാളമായി, കോൺഗ്രസ്സും ധാരാളമായി... അതുകൊണ്ട് ആം ആദ്മി നിയമ സഭയുടെ അകത്തു കയറി..... പ്രിയ സുഹൃത്തുക്കളെ, ആം ആദ്മി ഡൽഹിയുടെ മുഖ്യമന്ത്രി ആയി. എല്ലാവരും തയ്യാറെടുത്തു തീരുമാനിച്ചു കഴിഞ്ഞിരുന്നു ഇത്തവണ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ നേതൃത്വത്തെ കൊണ്ട് വരണം... അഴിമതിയെ പാടെ തുടച്ചു നീക്കണം... പിന്നെ ആരൊക്കെ ജയിച്ചു തിരഞ്ഞെടുപ്പിൽ..! ഒരു വീട്ടമ്മ ജയിച്ചു... അവർ കഴിഞ്ഞ ഇരുപതു വർഷമായി നാലു തവണ തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ സിറ്റിങ് എംഎൽഎയെ പരാജയപ്പെടുത്തി.. അവരെ അന്നുവരെ ആർക്കും അറിയില്ലായിരുന്നു... ഒരു വ്യക്തി.. യു.പി.എസ്.സിയുടെ പരീക്ഷ എഴുതാൻ ഡൽഹിയിൽ വന്നിരുന്നു.. അയാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയ ശ്രീലളിതനായി.. അയാൾ കോൺഗ്രസ്സിന്റെ പതിനഞ്ചു വർഷമായിട്ടുള്ള എംഎൽഎയെ പരാജയപ്പെടുത്തി... ഒരേയൊരു സന്ദേശമായിരുന്നു ഈ തിരഞ്ഞെടുപ്പിലുടെ ലഭിച്ചത്... സാധാരണക്കാരന്റെ ശക്തിയെ ഒരിക്കലും വിലകുറച്ച് കാണരുത്... ഒരു സാധാരണ മനുഷ്യന്റെ അഥവാ ആം ആദ്മിയുടെ ശക്തിയെ വിലകുറച്ച് കാണിക്കുവാനുള്ള പാഴ് വേല ഒരിക്കലും നടത്തരുത്......ആം ആദ്മിയുടെ സർക്കാർ വന്നു... തുടർന്ന് അഴിമതിക്കെതിരെ കർക്കശമായ നടപടികൾ തുടങ്ങി... ആ ദേഷ്യം ഉണ്ടായിരുന്നല്ലോ ജനങ്ങളുടെ..... പ്രക്ഷോപത്തിന് കാരണഹേതുവായ ആ ജനങ്ങളുടെ അരിശം അഴിമതിക്കാരെ ഓരോന്നായി പിടികുടാൻ തുടങ്ങി.... ആദ്യം നാൽപ്പത്തൊമ്പത് ദിവസം നമ്മുടെ സർക്കാർ നിലനിന്നു.. ആ നാൽപ്പത്തൊമ്പതു ദിവസം കൊണ്ട് കുറഞ്ഞത് മുപ്പത്തഞ്ചു ഓളം ഉദ്യോഗസ്ഥരെ നമ്മൾ അഴിമതിക്ക് പിടിച്ചു ജയിലിൽ അയച്ചു.. ഉദ്യോഗസ്ഥരുടെ ഇടയിൽ ഭയം വർദ്ധിച്ചു..
ഈ നാൽപ്പത്തൊമ്പതു ദിവസവും എല്ലാ സർക്കാർ ഓഫീസുകളിലും കൈക്കുലി വാങ്ങുന്നത് നിർത്തി.. ട്രാഫിക് പൊലീസുകാർ പൈസ വാങ്ങുന്നത് നിർത്തി.. തഹസിൽദാർ ഓഫിസിലും നിർത്തി.. ആ നാൽപ്പത്തൊമ്പതു ദിവസവും നിങ്ങൾ ഏതെങ്കിലും ഓഫീസിൽ പോയാൽ അവിടെയെല്ലാം അഴിമതി പൊടുന്നനെ ഇല്ലാതായതായി കാണാമായിരുന്നു... കാരണം ആം ആദ്മി പാർട്ടിയുടെ സർക്കാരാണ് ഭരിക്കുന്നത്.... പക്ഷെ അതിലൊക്കെ ഉപരി ഏറ്റവും വലിയ കാര്യം സംഭവിച്ചു... ആ നാൽപ്പത്തി ഒൻപത് ദിവസത്തിനുള്ളിൽ ഈ രാജ്യത്തെ ഏറ്റവും ശക്തനായ മനുഷ്യൻ, മുകേഷ് അംബാനിയ്‌ക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു... ഏറ്റവും കൂടുതൽ പൈസയുള്ള മനുഷ്യൻ... ഏറ്റവും കുടുതൽ ശക്തനായവൻ.... അദ്ദേഹത്തിന്റെ പേര് ഉച്ചരിച്ചാൽ പോലും ബി. ജെ.പി-കോൺഗ്രസുകാർ വിയർത്തു പോകുമായിരുന്നു... മുകേഷ് അംബാനി എന്ന വ്യക്തിക്കെതിരെ ഉയർന്ന ആരോപണത്തിന് അദ്ദേഹത്തിന് എതിരായി പേരെടുത്തു തന്നെ എഫ്.ഐ.ആർ ഫയൽ ചെയ്യാനുള്ള ധൈര്യം ആം ആദ്മി പാർട്ടിക്ക് ഉണ്ടായി.. കഴിഞ്ഞ കോൺഗ്രസ് ഭരണത്തിൽ ആയിരുന്ന ഷീല ദിക്ഷിത്ജിയുടെ ഗവർന്മെന്റിനെതിരായി മൂന്ന് എഫ്.ഐ.ആർകൾ ഫയൽ ചെയ്യുകയുണ്ടായി സുഹൃത്തുക്കളെ..... കോമൺവെൽത്ത് അഴിമതി, ജൽ ബോർഡ് അടക്കം മുന്ന് എഫ്.ഐ.ആറുകൾ അവർക്കെതിരെ ഇടുകയുണ്ടായി....
അഴിമതിക്കെതിരെ ഒരു ശരവർഷം തന്നെ നടത്തി ഈ നാൽപത്തിഒൻപത് ദിവസത്തിനുള്ളിൽ.... അതിനു ശേഷം നമ്മുടെ സർക്കാർ പോയി... നമ്മുടെ സർക്കാർ വീണു.... കേന്ദ്രത്തിൽ ബി.ജെ പിയുടെ സർക്കാർ വന്നു.... മോദിജിയുടെ സർക്കാർ വന്നു... നമുക്ക് തോന്നി നമ്മൾ അഴിമതിക്കെതിരെ തുടങ്ങിവച്ച നടപടികൾ കോൺഗ്രസുകാർക്കെതിരെ, ഷീല ദീക്ഷിതജിയുടെ ഗവണ്മെന്റിനെതിരെ ഫയൽ ചെയ്ത കേസുകൾ,കേന്ദ്രത്തിന്റെ രാഷ്ട്രപതി ഭരണം നിലനിൽക്കുന്ന ഡൽഹിയിൽ, ബിജെപി സർക്കാർ തുടർന്നും നടത്തി അഴിമതിക്കാർക്ക് മുഴുവൻ ജയിൽ ശിക്ഷ വാങ്ങിനൽകുമെന്ന് നമ്മൾ ഉറച്ചു വിശ്വസിച്ചിരുന്നു......പക്ഷെ എന്റെ മിത്രങ്ങളെ, ബിജെപി ഗവൺമെന്റ് വന്നയുടൻ തന്നെ മുകേഷ് അംബാനിയുടെ ഫയലും കോൺഗ്രസ് സർക്കാരിനെതിരായ മറ്റു മുന്ന് ഫയലുകളും അവർ അലമാരയിൽ എടുത്തു വച്ച് പുട്ടി താഴിട്ടു.... ഒരു തുടർ നടപടിയും കൈക്കൊണ്ടില്ല.. ആകെ അത്ഭുതപ്പെട്ടുപോയി... ഇതെന്തു കളി... ഇത് ബിജെപിയുടെ ഗവൺമെന്റ്... കോൺഗ്രസ്സുകാരെ എന്തിനു രക്ഷിക്കുന്നു..??.
വീണ്ടും ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടന്നു.. തുടർന്ന് ഇത്തവണ ഡൽഹിയിൽ എഴുപതിൽ അറുപത്തേഴ് സീറ്റ് ലഭിച്ചു.. ജനങ്ങൾ കോൺഗ്രസിനെയും ബിജെപിയെയും പൂർണ്ണമായും നിരാകരിച്ചു പുറം തള്ളി. ഞാൻ മനസ്സിലാക്കിയിടത്തോളം ഭാരതത്തിൽ മാത്രമല്ല ലോകമാകെ, ചരിത്രം സൃഷ്ടിച്ച സംഭവമാണ് ഇത്. ഇത്ര വലിയ ജനപിന്തുണ ലോകത്തൊരിടത്തും ആർക്കും ഒരു പക്ഷെ ലഭിച്ചുട്ടുണ്ടാവില്ല.. എനിക്ക് തോന്നുന്നത് ഇത് തികച്ചും ദൈവികമെന്നാണ്. സത്യത്തിന്റെ പാതയിൽ നാം സഞ്ചരിക്കുമ്പോൾ പ്രപഞ്ചത്തിലെ എല്ലാ ശക്തികളും നമ്മെ പിന്തുണയ്ക്കുന്നു, സഹായിക്കുന്നു..... വീണ്ടും നമ്മുടെ അടി തുടങ്ങി, അഴിമതിക്ക് എതിരായി...
വീണ്ടും കർക്കശ നടപടികൾ തുടങ്ങി... അവർ അലമാരയിൽ വച്ച് പുട്ടിയ ആ ഫയലുകൾ നമ്മൾ പുറത്തെടുത്തു...റിലയൻസ് ഓഫിസേർഴ്‌സിനെ സമസ് അയച്ചു വിളിക്കുവാൻ തുടങ്ങി... ഷീല ദീക്ഷിത്ജിയ്‌ക്കെതിരായ കേസുകളുടെ തുടർനടപടികൾ പുനരാരംഭിച്ചു.. നാലു മാസങ്ങൾക്കകം നമ്മൾ അഴിമതിക്കാരായ മിക്ക ഓഫിസേർഴ്‌സിനെയും ജയിലിൽ അയച്ചു... പിന്നെയും ഇപ്പറഞ്ഞ അഴിമതി ഡൽഹിയിൽ നിന്നും ഉന്മുലനം ചെയ്യപ്പെട്ടു.. പക്ഷെ കഴിഞ്ഞ ജൂൺ മാസം എട്ടാം തീയതി നരേന്ദ്ര മോദി സർക്കാർ അർദ്ധ സൈനിക വിഭാഗത്തെ അയച്ച് ഡൽഹിയിലെ ആന്റി കറപ്ഷൻ ബ്യുറോ കയ്യേറി.. ഇന്ന് വരെ നിങ്ങൾ ഒരിക്കലും കേട്ടിട്ടുണ്ടാവില്ല-കേന്ദ്ര സർക്കാർ പട്ടാളത്തെ അയച്ച് സംസ്ഥാന സർക്കാരിന്റെ ഓഫീസ് പിടിച്ചെടുക്കുക.. ഞങ്ങൾ പാക്കിസ്ഥാനോ അതോ ഏതെങ്കിലും വിദേശ രാജ്യമോ...?? കേന്ദ്ര സേനയെ അയച്ച് ബിജെപി ഗവൺമെന്റ് ഞങ്ങളുടെ ആന്റി കറപ്ഷൻ ബ്രാഞ്ചിനെ പിടിച്ചെടുക്കാൻ...?? ശരി സമ്മതിച്ചു, നിങ്ങൾ എല്ലാം പിടിച്ചെടുത്തു.. എങ്കിൽ നിങ്ങൾ തന്നെ കേസുകളൊക്കെ നടത്തി അന്വേഷിക്കു... നമ്മളെ അനുവദിക്കുന്നില്ല എങ്കിൽ നിങ്ങൾ നടത്തു.. അതുമില്ല.. പക്ഷെ ചെയ്തതോ.. ആ നാലു ഫയലുകളും വീണ്ടും അലമാരയിൽ എടുത്തു പുട്ടി വച്ചു... പക്ഷെ നിങ്ങൾ എന്ത് ചെയ്താലും ഒന്നോർത്തോളു...... അഴിമതിക്കെതിരെയുള്ള ഞങ്ങളുടെ യുദ്ധം തുടർന്ന് കൊണ്ടേയിരിക്കും...!
[BLURB#1-VL]ഇന്ന് എനിക്ക് വളരെ ദൃഢമായി പറയാൻ സാധിക്കും-ഡൽഹി ഏറ്റവും കുറവ് അഴിമതിയുള്ള സ്ഥലമെന്ന്... അഴിമതി നൂറ് ശതമാനവും നീക്കി എന്ന് ഞാൻ പറയുന്നില്ല... ഡൽഹിയുടെ അകത്തു ഏകദേശം 70-80 ശതമാനം വരെ അഴിമതി ഞങ്ങൾക്കു കുറച്ചു കൊണ്ടുവരാൻ സാധിച്ചു. സുഹൃത്തുക്കളേ..... ഒരു ദിവസം ഒരു മനുഷ്യൻ എന്റെ അടുത്ത് വന്നു പറഞ്ഞു സാർ അങ്ങയുടെ ഫുഡ് മിനിസ്റ്റർ ഒരു കാര്യത്തിനായി പൈസ ചോദിക്കുന്നു... എനിക്ക് അങ്ങയോടു വളരെ ആദരവുണ്ട് എന്നൊക്കെ അയാൾ പറഞ്ഞു, ഞാൻ പറഞ്ഞു തെളിവ് കൊണ്ടുവരു.. അദ്ദേഹം പറഞ്ഞു.. ശബ്ദം റെക്കോഡ് ചെയ്തു കൊണ്ടുവന്നിട്ടുണ്ട്... ഞാൻ പുറത്താരോടും പറഞ്ഞില്ല. ശരിയാണ്.. ആർക്കും ഇക്കാര്യും അറിയില്ലായിരുന്നു.. മാദ്ധ്യമങ്ങൾക്കോ മറ്റാർക്കോ ഇക്കാര്യം അറിയില്ലായിരുന്നു. ഉടൻ തന്നെ ഞാൻ മനിഷിനെ (മനിഷ് തിവാരി ) വിളിച്ചു. ഞങ്ങൾ രണ്ടുപേരും റെക്കോഡ് ചെയ്ത ശബ്ദം ശ്രവിച്ചപ്പോൾ മനസ്സിലായി സംഗതി സത്യമെന്ന്.. ആറു ലക്ഷം രൂപ ഫുഡ് മിനിസ്റ്റർ ചോദിക്കുന്നു... വേണമെങ്കിൽ ഇത് ഞങ്ങൾക്കു ഒതുക്കാമായിരുന്നു.... പക്ഷെ രണ്ടു മണിക്കൂറനുള്ളിൽ പ്രസ് കോൺഫറൻസ് വിളിച്ചു ആ മന്ത്രിയെ ക്യാബിനറ്റിൽ നിന്നും പുറത്താക്കി. മാത്രമല്ല, ഈ വിഷയത്തെ സംബന്ധിച്ച എല്ലാ ഫയലുകളും ഞാൻ നേരിട്ട് സിബിഐക്ക് കൈമാറി. ഇന്നുവരെ ഭാരതത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല.. സ്വന്തം സർക്കാർ തന്നെ മന്ത്രിസഭയിലെ ഒരു അംഗത്തെ സ്വന്തം ഇഷ്ടപ്രകാരം ആരും അറിയാതെ ആരുടേയും സമ്മർദം കുടാതെ പുറത്താക്കി, ബന്ധപെട്ട ഫയലുകൾ സിബിഐക്ക് കൈമാറിയ ചരിത്രം...! പക്ഷെ ഇവിടെ ചില ആളുകൾ ഇരിക്കുന്നുണ്ട്... എല്ലാ മാദ്ധ്യമങ്ങളും ''കള്ളത്തരം നടന്നു..., കള്ളത്തരം നടന്നു...' എന്ന് ബഹളം ഉണ്ടാക്കിയാലും മറ്റെല്ലാ പാർട്ടികളും ഒച്ചയുണ്ടാക്കി സഭവരെ നിർത്തി വച്ചാലും ആരെയും പുറത്താക്കില്ല.. പക്ഷെ നമ്മൾ തെളിവുകളുടെ അടിസ്ഥാനത്തിൽ... അതും പൈസ കൈമാറിയിട്ടില്ല-ആവശ്യപ്പെട്ടത് മാത്രം, എന്നിട്ടും നമ്മൾ പുറത്താക്കി.. ഞാൻ ഇത് കൂടി പറയാൻ ആഗ്രഹിക്കുന്നു.. നാളെ എന്റെ സ്വന്തം മകൻ അഴിമതി കാണിച്ചാലും ഞാൻ അവനെ സംരക്ഷിക്കുകയില്ല.. മറിച്ച് നിയമാനുസൃതം അവനെതിരായി നടപടി എടുക്കുന്നതായിരിക്കും.
ഡൽഹിയിൽ കരണ്ട് വിതരണം ചെയ്യുന്നത് സ്വകാര്യ കമ്പനികളാണ്... 2002 മുതൽ ഈ മേഖലയിൽ സ്വകാര്യവല്ക്കരണം നടത്തി.. കഴിഞ്ഞ പതിനഞ്ചു വർഷമായി ബിജെപി, കോൺഗ്രസ് സർക്കാരുകൾ ആയിരുന്നു.... ഈ കാലയളവിലെല്ലാം കറന്റിന്റെ വില കുടി കുടി വരുന്നു എന്ന് ജനങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.... പൊതുജനം പറഞ്ഞു ഈ കമ്പനികളെ ഓഡിറ്റ് ചെയ്യിപ്പിക്കു.. ഇവർ ക്രമക്കേടുകൾ കാണിക്കുന്നു.... അഴിമതി നടത്തുന്നു... കണക്കുകളിൽ കള്ളക്കളി നടത്തുന്നു.. ജനങ്ങൾ മുറവിളി കുട്ടി.. കോൺഗ്രസുകാരും ഒന്നും ചെയ്തില്ല .. ബിജെപിക്കാരും ഒന്നും ചെയ്തില്ല... ഇവർ രണ്ടു പാർട്ടിക്കാരും കമ്പനികളുമായി കൂട്ടുപിണഞ്ഞുകിടക്കുന്നു... അങ്ങനെ ബിൽ വീണ്ടും വീണ്ടും കുടിക്കൊണ്ടിരുന്നു...! ഞാൻ ഡൽഹിയുടെ മുഖ്യമന്ത്രി ആയി അധികാരമേറ്റ അവസരത്തിൽ ഡൽഹിയിലെ കറന്റ് ബിൽ, ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതലായിരുന്നു.... ഇന്ന് ഒന്നേകാൽ വർഷം കഴിഞ്ഞ ഈ അവസരത്തിൽ എനിക്ക് നിങ്ങളോട് പങ്കു വെയ്ക്കുന്നതിൽ സന്തോഷം ഉണ്ട്-ഇപ്പോൾ കറന്റ് ബിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കാൾ വളരെ കുറവാണ്. അതായതു ഏറ്റവും കുറവുള്ള രണ്ടാമത്തെ സംസ്ഥാനം.. ഹിമാചൽ പ്രദേശ് കഴിഞ്ഞാൽ.... ഞങ്ങൾ ആയിരത്തിനാനൂറു കോടി രൂപ സബ്‌സിടി നല്കി- കറന്റ് ബിൽ കുറക്കാൻ... കോൺഗ്രസ്, ബിജെപിക്കാർ ബഹളം വെയ്ക്കാൻ തുടങ്ങി -കേജ്രിവാൾ സബ്‌സിഡി നല്കുന്നു.. എന്ന് പറഞ്ഞ്... മുപ്പത്താറ് ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ഉണ്ടായി.. നമ്മൾ 36 ലക്ഷം കുടുംബങ്ങൾക്ക് സബ്‌സിടി നൽകിയപ്പോൾ കോൺഗ്രസ് ഒരേയൊരു വ്യക്തിക്ക് ഒൻപതിനായിരം കോടിയുടെ സബ്‌സിടി നല്കി - അതും വിജയ് മല്ല്യക്ക്. പറയു.. ഞാൻ തെറ്റാണോ ചെയ്യുന്നത്....?? തുടർന്ന് ബിജെപി വന്നപ്പോൾ മല്ല്യയെ രാജ്യത്തു നിന്നും രക്ഷപെടാനും അനുവദിച്ചു...
അതുകൊണ്ട് ആരാലും പിടിക്കപ്പെടുകയില്ല.. ഞങ്ങൾ കറന്റ് കമ്പനികൾക്കെതിരെ സി എ ജി യുടെ ഓടിറ്റ് നടത്തിപ്പിച്ചു... കഴിഞ്ഞ പതിനഞ്ചു വര്ഷമായി കോൺഗ്രസ് ബിജെപി ഗവൺമെന്റുകൾ പറഞ്ഞു കൊണ്ടിരുന്നത്, ഓഡിറ്റ് ചെയ്യുന്നത് പ്രയോഗികമാല്ലെന്നാണ്...പക്ഷെ ഞങ്ങൾ അധികാരത്തിലേറി അഞ്ചു ദിവസത്തിനകം ഓടിറ്റ് ചെയ്യാനുള്ള ക്രമീകരണങ്ങൾ തുടങ്ങി.. എന്തുകൊണ്ട്..എന്നറിയാമോ...? ഞങ്ങൾക്ക് ഈ കമ്പനികളുമായി യാതൊരു ബാന്ധവവുമില്ല... ഞങ്ങളുടെ ബാന്ധവം സാധാരണ ജനങ്ങളുമായിട്ടാണ്..അഥവാ ആം അദ്മിയുമയി. ഈ കമ്പനികളുമായി ബിജെപി -കോൺഗ്രസ് ഗവൺമെന്റുകൾക്ക് ഇടപാടുകൾ ഉണ്ടായിരുന്നു... സി.എ.ജിയുടെ റിപ്പോർട്ട് അവസാനിച്ചു... കരടു റിപ്പോർട്ട് തയ്യാറായി.. ഞാൻ ആ റിപ്പോർട്ട് എടുത്തുനോക്കി...ഈ കമ്പനികൾ എണ്ണായിരം കോടി രൂപയുടെ ക്രമക്കേടുകൾ നടത്തി.. എണ്ണായിരം കോടിയുടെ.... പക്ഷെ ചില കാരണങ്ങൾ കൊണ്ട് ഹൈക്കോടതി ആ റിപ്പോർട്ട് പുറത്തു വിടുന്നത് സ്റ്റേ ചെയ്തു.. ഞങ്ങൾ സുപ്രിം കോടതിയിൽ പോയി.. പൂർണ പ്രതീക്ഷയുണ്ട്, സുപ്രിം കോടതിയിൽ- ഈ കേസ് നമ്മൾ ജയിക്കുമെന്ന്.. അങ്ങനെയെങ്കിൽ ഈ കമ്പനികളിൽ നിന്ന് കിട്ടാനുള്ള ആയിരങ്ങൾ കിട്ടും.. അപ്പോൾ വീണ്ടും നമുക്ക് കറന്റ് ചാർജ് കുറയ്ക്കുവാൻ സാധിക്കും...!
മിത്രങ്ങളെ.. ഇത് മുഴുവൻ ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെ പ്രകടനങ്ങളാണ്...! കാരണം ഇന്ന് ഡൽഹിയിൽ ഉത്തരവാദിത്വമുള്ള ഒരു സർക്കാർ ആണുള്ളത്.. മാത്രമല്ല, ഡൽഹിയിലുള്ള എല്ലാ സർക്കാർ ഓഫീസർമാർക്കും മെസ്സേജ് കൊണ്ടുത്തിട്ടുണ്ട്... ആര് ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്നുവോ..അവർക്ക് പാരിതോഷികം നല്കുന്നതായിരിക്കും.. നിരുത്തരവാദികൾക്ക് ജയിൽ ശിക്ഷയായിരിക്കും ലഭിക്കുക....
[BLURB#2-VR]ഡൽഹിയിൽ ഇയിടെ ഒരു ഫ്‌ലൈ ഓവർ നിർമ്മിച്ചു.. നിങ്ങളിൽ ആരെങ്കിലും ഡൽഹിയിൽ പോയിട്ടുണ്ടെങ്കിൽ.. കുറച്ചൊക്കെ ഡൽഹി അറിയാമെങ്കിൽ, പിതംപുരയിൽ മധുബെൻ ചോക്കിന്റെ സമീപം ഒരു ഫ്‌ലൈ ഓവർ ഉണ്ടാക്കി... മുന്നൂറ്റി ഇരുപത്തഞ്ചു കോടിയുടെ ഫ്‌ലൈ ഓവർ നിർമ്മിക്കണമായിരുന്നു... ഷീല ദിക്ഷിത്ജിയുടെ സമയത്ത് നിർമ്മാണം തുടങ്ങിയിരുന്നു... മുന്നുറ്റി ഇരുപത്തഞ്ചു കോടി അതിന്റെ ചെലവ് പ്രതീക്ഷിച്ചിരുന്നു.. നമ്മുടെ സർക്കാർ വന്നപ്പോൾ വെറും പത്തു ശതമാനം മാത്രം പണി തീർന്നിരുന്നു... നമ്മൾ അത് പൂർത്തീകരിച്ചു..മുന്നൂറ്റി ഇരുപത്തഞ്ചു കോടിയുടെ ഫ്‌ലൈ ഓവർ നമ്മൾ വെറും ഇരുന്നൂറു കോടി രൂപ കൊണ്ട് പണി തീർത്തു.. നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ...? സ്വന്തത്ര ഭാരതത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞ അറുപത്തഞ്ചു വർഷമായി നിങ്ങൾ ഇങ്ങനെ ഒരു കാര്യം കേട്ടിട്ടുണ്ടോ...? സാധാരണ മുന്നൂറ് കോടി, ഉയർന്നുയർന്ന് ആയിരത്തി അഞ്ഞൂറു വരെയെങ്കിലും പോകാറുണ്ട്. ഇന്ന് വരെ ഞാൻ കേട്ടിട്ടില്ല ഏതെങ്കിലും ഗവൺമെന്റ് മുന്നൂര് കോടിയുടെ കാര്യം വെറും 200 കോടിക്ക് തീർത്തിട്ടുണ്ടെന്ന്....! ഇപ്പോൾ ന്യൂസ് പേപ്പറുകളിൽ... നിങ്ങൾ വായിച്ചിട്ടുണ്ടവണം..ഫെബ്രുവരി മാസത്തിൽ പ്രധാനമന്ത്രി ബീഹാറിൽ ഒരു ഫ്‌ലൈഓവറിന്റെ ഉത്ഘാടനത്തിന് പോയിരുന്നു- ഹാജിപുരിൽ.. ആറു വർഷം മുമ്പ് വെറും അറുനൂറു കോടി രൂപ കൊണ്ട് തീർക്കേണ്ടതായിരുന്നു, നിർമ്മിച്ചു നിർമ്മിച്ചു മൂവായിരം കോടി രൂപ വരെ ചെലവായി-അത് പണിതു തീർക്കാൻ.. ബീഹാറിലെ അറൂനൂറു കോടിയുടെ ഫ്‌ലൈ ഓവർ മൂവായിരം കോടി ചെലവാക്കി പണി തീർത്തു... ഡൽഹിയിലെ മുന്നൂറ്റി ഇരുപത്തഞ്ചു കോടിയുടെ ഫ്‌ലൈ ഓവർ വെറും ഇരുന്നുറു കോടി മുടക്കി തയ്യാറായി... ഇതാണ് ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെ പരിച്ചേദം..! ഇത് മാത്രമല്ല, ഇന്നലെ ഞാൻ ഡൽഹിയിൽ മറ്റൊരു ഫ്‌ലൈ ഓവർ ഉത്ഘാടനം കഴിഞ്ഞിട്ടാണ് വരുന്നത്.. അറുപത്തഞ്ചു കോടിയുടേത് വെറും നാല്പത്തഞ്ചു കോടിയിൽ തീർത്തു.. കഴിഞ്ഞ മാസം നമ്മൾ ഡൽഹി മംഗൽപുരിയിൽ ഒരു ഇന്‌സ്ടിറ്റിയുറ്റിന്റെ ഉത്ഘാടനം നടത്തി... ഇരുപത്താറ് കോടിയുടെത് നമ്മൾ വെറും പതിനാറു കോടിക്ക് നിർമ്മിച്ചു...ഡൽഹിയിൽ എല്ലായിടത്തും നമ്മൾ ഇപ്പോൾ മൊഹല്ലക്ലിനിക്കുകൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു...പണ്ട് ഡൽഹിയിൽ അഞ്ചു കോടിയുടെ ഡിസ്‌പെൻസരികൾ നിര്മ്മിച്ചിരുന്നുവെങ്കിൽ ഇന്ന് നമ്മൾ വെറും ഇരുപതു ലക്ഷം മുടക്കുള്ള ഓരോ ഡിസ്‌പെൻസരികൾ തുറക്കുന്നു..അതും എയരകണ്ടിഷനുകളോടെ...ഇതാണ് ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെ ഉദാഹരണം...!
ഇന്ന് ഡൽഹി ഭരണത്തെക്കുറിച്ചുള്ള ചർച്ച ലോകം മുഴുവൻ നടക്കുകയാണ്.. അമേരിക്കയിലെ ഏറ്റവും വലിയ പത്രങ്ങളിലോന്നായ 'വാഷിങ്ങ്ടൻ പോസ്റ്റ്' ഡൽഹി സർക്കാരിനെക്കുറിച്ച് പരാമർശിക്കുന്നു...നമ്മൾ ഡൽഹിയിലെ പാവങ്ങൾ അധിവസിക്കുന്ന പ്രദേശത്ത് ഒരു ഡിസ്‌പെൻസറി നിർമ്മിച്ചു.. ആം ആദ്മി ക്ലിനിക്... മൊഹല്ലക്ലിനിക്..ഇരുപതു ലക്ഷം രൂപയുടെ എയര് കണ്ടിഷനോട് കുടിയുള്ള ചെറിയ എല്ലാ സൗകര്യമുള്ള ഡിസ്‌പെൻസറി... അവിടെയുള്ള ഇരുന്നുറ്റി പന്ത്രണ്ടോളം ടെസ്ടുകളെല്ലാം സൗജന്യമാണ്. ഡോക്ടർ ഉണ്ട്. യാതൊരു ഫീസുമില്ല...മുഴുവൻ മരുന്നുകളും അവിടെ സൗജന്യമായി ലഭിക്കുന്നു... അവിടെ എല്ലാവരും സന്തോഷവാന്മാരാണ്... ''വാഷിങ്ങ്ടൻ പോസ്റ്റി''ൽ അച്ചടിച്ച് വന്നു ...''ക്യാൻ അമേരിക്ക ലേൺ ഫ്രം ഡൽഹിസ് മൊഹല്ല ക്ലിനിക് ...??'' വളരെ ചെറുപ്പം മുതലേ നമ്മൾ കേൾക്കുന്നതാണ്,അമേരിക്കയിൽ അങ്ങനെ നടക്കുന്നു...അമേരിക്കയിൽ ഇങ്ങനെ നടക്കുന്നു.....നമ്മുടെ ഭാരതത്തിനു അമേരിക്കയിൽ നിന്ന് നിരവധി പഠിക്കേണ്ടതുണ്ട്-എന്നൊക്കെ...പക്ഷെ ഇപ്പോൾ കാര്യങ്ങൾ നേരെ തിരിച്ചായി..അമേരിക്ക ഇന്ത്യയിൽ നിന്നും പഠിക്കേണ്ടതുണ്ട് എന്നായി...
'ഓഡി വൺ' നടത്തി നമ്മൾ ഡൽഹിയിൽ. നിങ്ങൾ പത്രങ്ങളിൽ വായിച്ചു കാണും ..ഇതിനു മുമ്പ് മറ്റു സ്ഥലങ്ങളിൽ നടത്തിയവ എല്ലാം ജനങ്ങൾക്ക് പ്രിയങ്കരമല്ലായിരുന്നു.. ജനങ്ങൾ അതിനെ എതിർത്ത് സംസാരിച്ചിരുന്നു..പക്ഷെ ഇത്തവണ 'ഓഡി വൺ' നടത്തിയപ്പോൾ ജനങ്ങൾ പുർണമായി സഹകരിച്ചു.. ഈ ജനുവരിയിൽ കഴിഞ്ഞപ്പോൾ വീണ്ടും നടത്തണം, വീണ്ടും നടത്തണം എന്നവശ്യപ്പെടുകയുണ്ടായി...അമേരിക്കയിലെ 'ഫോർച്യുൻ' മാസിക ഉഗ്ര പ്രകടനം കാഴ്ചവച്ചതിനു ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിക്കുകയുണ്ടായി...
ലോകമാകെ ഡൽഹിയിലെ ഭരണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടന്നു കൊണ്ടിരിക്കുന്നു.....ഇന്നലെ സി.ബി.എസന്റെ പന്ത്രണ്ടാം സ്റ്റാൻഡേർടിന്റെ റിസൽട്ട് വന്നു ..ആദ്യമായി ഡൽഹിയിലിങ്ങനെ സംഭവിച്ചു..അതായതു ഡൽഹിയിലെ സർക്കാർ സ്‌കുളിന്റെ റിസൽട്ട് സ്വകാര്യ സ്‌കുളിനെക്കൾ മെച്ചമുള്ളതായി പുറത്തു വന്നു.. ചരിത്രത്തിൽ ആദ്യമായി സർക്കാർ സ്‌ക്‌ളുകളുടെ നിലവാരം ഉയർന്നു.. ഞാൻ പറയുന്നില്ല- എല്ലാം ശരിയായെന്നു.. ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്, ബഹുദുരം മുന്നോട്ടു പോകാനുണ്ട്.. പക്ഷെ ആദ്യമായി ഇങ്ങനെ സംഭവിച്ചു...പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സർക്കാർ സ്‌കുളിന്റെ റിസൽട്ട് സ്വകാര്യ സ്‌കുളിലെതിനെക്കൾ മെച്ചപ്പെട്ടു....! എന്ന് മുതൽ നമ്മുടെ സർക്കാർ വന്നോ അന്ന് മുതൽ ഏറ്റവും കുടുതൽ പ്രാധാന്യം വിദ്യാഭാസ -ആരോഗ്യ മേഖലകൾക്കണ് നല്കിയത്.. ഭാരതത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം നല്കുക വഴി നമ്മുടെ രാജ്യം പുരോഗതി നേടുകയും അതുവഴി ഒരു വികസിത രാജ്യമായി പെട്ടെന്ന് മാറുകയും ചെയ്യും... വിദ്യാഭാസത്തിന്റെ ബജറ്റ് പണ്ട് അഞ്ചു കോടിയായിരുന്നത് നമ്മൾ ഇപ്പോൾ അതിനെ ഇരട്ടിയാക്കി പത്തു കോടിയാക്കി മാറ്റി.. എണ്ണായിരത്തോളം പുതിയ ക്ലാസ്സ് റുമുകൾ തുറന്നു...നുറോളം പുതിയ സ്‌കുളുകൾ ആരംഭിച്ചു... കുടാതെ എല്ലാ സർക്കാർ സ്‌കുളുകളിലും അടിസ്ഥാന സൗകര്യങ്ങളുടെ വർദ്ധനവ് വരുത്തികൊണ്ടിരിക്കുന്നു...പക്ഷെ, ഇവിടെ ഗോവയുടെ കാര്യമോർക്കുമ്പോൾ എനിക്ക് വളരെ സങ്കടമുണ്ട്.. സർക്കാർ സ്‌ക്‌ളുകൾ അടച്ചു പുട്ടിക്കൊണ്ടിരിക്കുന്നു.. ഗോവയിലെ സർക്കാർ സ്‌കുളുകളുടെ കാര്യം വളരെ പരിതാപകരമാണ്.. ഗോവയിലെ ആരോഗ്യ പരിപാലന സെന്ററുകളുടെ നിലവാരം വളരെ ശോചനീയമാണ്.. ഗോവയിൽ പ്രൈമറി ഹെൽത്ത് സെന്ററുകൾ തീർത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.. സുഹൃത്തുക്കളെ....ഡൽഹിയിൽ അനവധി കാര്യങ്ങൾ ചെയ്തു...നിരവധി കാര്യങ്ങൾ ചെയ്തു...അതിനുവേണ്ടിയുള്ള പൈസ എവിടെ നിന്ന് വരുന്നു ??...നിങ്ങൾ ഏത് സര്ക്കാരിനോട് എപ്പോൾ ചോദിച്ചാലും പറയും പൈസ ഇല്ല ...പൈസ ഇല്ലായെന്ന്.. എങ്കിൽ നമ്മുടെ കൈയിൽ പൈസ എവിടെ നിന്ന് വരുന്നു..? ഞങ്ങൾ കരണ്ടു ചാർജ് പകുതിയാക്കി കുറച്ചു,,, ഞങ്ങൾ വെള്ളം സൗജന്യമാക്കി,,ഞങ്ങൾ വെള്ളത്തിന്റെ പഴയ കരം എഴുതിത്ത്ത്ത്ത്ത്ത്തള്ളി.. ഞങ്ങൾ കർഷകർക്ക് ഏറ്റവും നല്ല സാഹചര്യങ്ങൾ ഒരുക്കി കൊടുത്തു... കടാശ്വാസം നല്കി.. ഞങ്ങൾ ആര്യോഗ്യ-വിദ്യാഭാസ മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു....! ഇത്രയും പൈസ എവിടെ നിന്ന് വന്നു കൊണ്ടിരിക്കുന്നു...?? കാരണം ഇന്ന് ഡൽഹിയിൽ അഴിമതി തുടച്ചു നീക്കപ്പെട്ടതുകൊണ്ട് സർക്കാരിലേക്ക് കിട്ടേണ്ട പൈസ മുഴുവൻ കൃത്യമായി ലഭിച്ചു കൊണ്ടിരിക്കുന്നു.... ഇവിടെനിന്നാണ് പൈസ വന്നുകൊണ്ടിരിക്കുന്നത്....! ഇത് മുഴുവൻ ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെ പ്രകടനങ്ങളാണ്, എന്റെ പ്രിയ സുഹൃത്തുക്കളെ...!
ഗോവയും അഴിമതിയുടെ ഇരയായി തീർന്നിരിക്കുകയാണ്...ബിജെപി, കോൺഗ്രസ് ഇവർ രണ്ടു കുട്ടരും ചേർന്ന് ഗോവയെ കട്ടുമുടിചിരിക്കുകയാണ്... വർഷങ്ങൾക്കപുറം അന്ന് ഞാൻ ഡൽഹിയിൽ ദർശിച്ച അഴിമതിയോടുള്ള ആ ജനങ്ങളുടെ അരിശവും ദേഷ്യവും, ഇന്ന് ഞാൻ ഗോവയിൽ ജനങ്ങളുടെ ഇടയിൽ കാണുകയാണ്... അഴിമതി കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.. രണ്ടായിരത്തി പന്ത്രണ്ടിൽ ഗോവയിലെ ജനങ്ങൾ നിയസഭയിൽ ഭരണകക്ഷിയെ മാറ്റി.. രണ്ടായിരത്തി പന്ത്രണ്ടു വരെ ഗോവയിൽ കോൺഗ്രസ് ഭരണമായിരുന്നു...എത്രയോ അഴിമതികൾ നടത്തി കോൺഗ്രസ്‌കാർ.. മൈനിങ് സ്‌കാം...എം.ബി ഷായുടെ റിപ്പോർട്ടിൽ പറയുന്നു മുപ്പത്തയ്യായിരം കോടി രൂപയുടെ അഴിമതി നടത്തി...മുപ്പത്തയ്യായിരം കോടിയുടെ... ലുയിസ് ബർഗർ സ്‌കാം.. എസ് സി ഇസഡ് സ്‌കാം ലാൻഡ് കൺവേർഷൻ സ്‌കാം...എത്രയോ ഭുമി കൈമാറ്റം പൈസ വാങ്ങി ചെയ്തു...ഗാർബേജ് സ്‌കാം.. ഈ മുഴുവൻ സ്‌കാമുകളുടെ പേര് പറഞ്ഞാണ് മനോഹർ സർക്കാർ അധികാരത്തിൽ ഏറിയത്... ലോകരെ..അന്ന് ഗോവയിലെ ജനങ്ങൾ കോൺഗ്രസിനെ ഇത്രമാത്രം വെറുത്തിരുന്നു-എല്ലാവരും ഒറ്റക്കെട്ടായി. ഞാൻ ഓർക്കുന്നു..ഹിന്ദുവും മുസ്സൽമാനും ക്രിസ്ത്യാനിയും സിഖുമെല്ലം ഒന്നിച്ച് കൊണ്ഗ്രസിനെ തറപറ്റിച്ചു.. മനോഹർ പാരിഖിനെ തോളിലേറ്റി,, ബിജെപിയെ വിജയിപ്പിച്ചു... എന്തുകൊണ്ട് വിജയിപ്പിച്ചു..?? കാരണം, മനോഹർ പാരിഖ് വാഗ്ദാനം ചെയ്തിരുന്നു..മൈനിങ് സ്‌കാമിനു ഉത്തരവാദികളായവരെ പിടിച്ച് അകത്തിടുമെന്നു....വാഗ്ദാനം ചെയ്തിരുന്നോ ഇല്ലയോ...??? മൈനിങ് ഇടപാട് നടത്തിയവർ ജയിലിൽ പോയോ...?? പക്ഷെ, മനോഹർ പാരിഖ് വാഗ്ദാനം ലംഘിച്ചു... മനോഹർ പാരിഖ് പറഞ്ഞില്ലായിരുന്നോ .. കാസിനോകളെല്ലാം അടച്ചു പുട്ടുമെന്ന്... കാസിനോകൾ അടച്ചു പുട്ടിയോ ...?? ഇല്ലാ.... മനോഹർ പാരിഖ് വാഗ്ദാനം ലംഘിച്ചു...!
കൊണ്ഗ്രസിന്റെ കാലത്തെ അഴിമതികളെക്കുരിച്ചൊന്നും ചെയ്തില്ല..ബിജെപി വന്നതിനു ശേഷവും അഴിമതികൾ പേര് മാറ്റി തുടർന്ന് കൊണ്ടിരുന്നു.. 2001 ലെ റീജിയണൽ ടെവെലപ്‌മെന്റ് പ്ലാൻ കാലാവധി കഴിഞ്ഞിരുന്നു... 2021 വരെയുള്ള ഈ ആക്റ്റ് മരവിപ്പിച്ചു കൊണ്ട് ഭുമി അവർ മുറക്ക് തുരു തുരെ എഴുതിമാറ്റിക്കോണ്ടെയിരുന്നു... മാത്രമല്ല, ബിജെപിയുടെ പുതിയ സ്‌കാമുകളായ ബിറ്റമിൻ സ്‌കാം.. ബീച്ച് ക്ലിനിങ് സ്‌കാം, എന്റർ റ്റൈന്മെന്റ് സൊസൈറ്റി സ്‌കാം...... എന്തെങ്കിലും മാറ്റം വന്നോ...? അന്ന് കോൺഗ്രസ്‌കാർ പൈസ തിന്നിരുന്നു..ഇന്ന് ബിജെപിക്കാർ അതെ കാര്യം തന്നെ ചെയ്തുകൊണ്ടിരിക്കുന്നു... ഞാൻ തെറ്റാണോ പറയുന്നത്..?? എന്തെങ്കിലും മാറ്റം വന്നോ..??? ശരി, വലിയ സ്‌കാമുകളൊക്കെ വിടു.... ഇന്ന് ഗോവയിലുള്ള ഒരു സാധാരണക്കാരൻ ഏതെങ്കിലും ഓഫീസിൽ ചെന്നാൽ പൈസ കൊടുക്കാതെ കാര്യം സാധിക്കുമോ...?? ഇല്ല.. അതേ അഴിമതി ഒരു സാധാരണക്കാരന്റെ ജീവിതത്തിലും അവനു അഭിമുഖീകരിക്കേണ്ടി വരുന്നു.. അതേ അഴിമതി വീണ്ടും, വീണ്ടും... എനിക്ക് ഷീല ദീക്ഷിത്ജിക്കെതിരെ പരാതി കൊടുക്കാമെങ്കിൽ..അഥവാ മുകേഷ് അംബാനിജിക്കെതിരെ പരാതി നൽകാമെങ്കിൽ, എന്തുകൊണ്ട് മനോഹർ പരിഖിനു കോൺഗ്രസിന്റെ കാലത്ത് നടന്ന അഴിമതിക്കെതിരെ നടപടി സ്വീകരിച്ചു കുടാ...?? എന്റെ ചോദ്യം ഇതാണ്..
ഗോവ വളരെ പ്രകൃതിസുന്ദരമായ ഭുപ്രദേശമാണ്.. സാംസ്-കാരികതയാൽ സമ്പന്നമായ സ്ഥലമാണ്... ഗോവയിൽ സമുദ്രമുണ്ട്...ലോകത്തിലെ മുഴുവൻ ജനങ്ങളും ഗോവയുടെ സൗന്ദര്യം നുകരാൻ ഇവിടെ വരാൻ ആഗ്രഹിക്കുന്നു.
പക്ഷെ അന്ന് കോൺഗ്രസ്സിന്റെ സമയത്തും ഗോവയിലെ ടുറിസത്തിന്റെ പര്യായങ്ങളായിരുന്നു, സെക്‌സ്, ഡ്രഗ്, ഗാംബ്ലിങ്ങ്. പക്ഷെ, ഇത് ഗോവയുടെ സംസ്‌കാരമല്ല... ഇത് കോൺഗ്രസ്‌കാരുടെ ടുറിസത്തെക്കുറിച്ചുള്ള നിർവചനമാണ്.. ഇന്ന് ബിജെപിക്കാരും ഇത് തന്നെ ചെയ്തു കൊണ്ടിരിക്കുന്നു...ഒന്നിനും മാറ്റം വന്നിട്ടില്ല.. പക്ഷെ, ഗോവയിലെ ജനങ്ങൾ ഇതല്ല ആഗ്രഹിക്കുന്നത്... ഗോവയിലെ ജനങ്ങൾ ടുറിസതെ ജനങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായാണ് കണക്കാക്കുന്നത്... ഗോവയിലെ ജനങ്ങൾ തീര്ച്ചയായും ആഗ്രഹിക്കുന്നു ഇവിടെ ടുറിസ്ടുകൾ സന്ദർശിക്കണമെന്ന് .പക്ഷെ അത് മറ്റൊന്നിനുമല്ല..ഗോവയുടെ പ്രകൃതിസൗന്ദര്യം നുകരാൻ വേണ്ടിയാകണമെന്നു മാത്രം ...! ഇവിടുത്തെ സംസ്‌കാര സമ്പന്നതയെ കാണുവനയിരിക്കണം,സുഹൃത്തുക്കളെ..
എല്ലാറ്റിനുമുപരി, നമുക്കറിയാം..ഗോവയുടെ നാലു വശവും മനോഹരങ്ങളായ തെങ്ങിൻ തോപ്പുകളുണ്ട്..പക്ഷെ ഇവിടുത്തെ ബി.ജെ. പി. സർക്കാർ ഇപ്പോൾ പറയുന്നത് അത് മനോഹരങ്ങളായ തെങ്ങിൻ തോപ്പുകളല്ല, മറിച്ച് വെറും ചപ്പുകൾ നിറഞ്ഞ കാടാണ് എന്നാണ്.. ..തെറ്റായ ദിശയിൽ ചരിക്കണമെന്ന് തോന്നിയാൽ അവർ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് അർഥം..!. ഞാൻ മനസ്സിലാക്കി യിടത്തോളം അവർക്ക് ഉഗെ ഗ്രാമത്തിൽ ഒരു ബിയറിന്റെ ഫാക്ടറി തുറക്കണമായിരുന്നു.. അവർ അതിന്ന് അനുവാദം കൊടുക്കുന്നതിലെക്കായി..ഗോവയുടെ സൗന്ദര്യത്തിന്റെ ഭാഗമായ തെങ്ങിൻ തോപ്പുകൾക്ക് വിലയിടാൻ തുടങ്ങിയിരിക്കുകയാണ്...! ഇങ്ങനെയാണെങ്കിൽ കോൺഗ്രസ്‌കാരും ബിജെപികാരും കുടി ചേർന്ന് ഗോവയ്ക്ക് മൊത്തം വിലയിട്ടു ഒരു ദിവസം വിറ്റ് കളയും...! അതുകൊണ്ട് ഇവിടെ യാതൊരു മാറ്റവും വന്നിട്ടില്ല...ഇത് തന്നെയാണ് ഡൽഹിയിൽ സംഭവിച്ചു കൊണ്ടിരുന്നതും...! ഒരിക്കൽ ബിജെപി, പിന്നെ കോൺഗ്രസ്...ബിജെപി,,കോൺഗ്രസ്...കുടാതെ അവർ സ്ഥിരം സാധാരണക്കാരെ കളിയാക്കിക്കൊണ്ടിരുന്നു.. കാരണം അവർക്കറിയ മായിരുന്നു..സാധാരണക്കാരന് മറ്റൊരു വഴിയുമില്ലെന്ന്.. ഒരിക്കൽ ബിജെപി വന്നു കൊള്ളയടിച്ചാൽ പിന്നെ അടുത്ത അഞ്ചു വർഷം കോൺഗ്രസ്.. ഇവർ പരസ്പരം അഴിമതിക്കെതിരായി നടപടി എടുത്തിരുന്നില്ല...! ഇന്ന് ഞാൻ ഗോവയിലേക്ക് വരുമ്പോൾ വിമാനത്തിൽ വച്ച് ഒരാളെ കണ്ടുമുട്ടി..അദ്ദേഹമെന്നോട് പറയുകയാണ്..മനോഹർ പരിഖിന്റെ കൈയിൽ കൊണ്ഗ്രസിന്റെ കുറെ എംഎൽഎമാർക്കെതിരെയുള്ള ഫയലുകൾ ഉണ്ടെന്ന്.....ശരിയല്ലേ..?
പക്ഷെ ഒന്നും ചെയ്യില്ലാ.. അതങ്ങനെ കൈയിൽ വച്ച് കൊണ്ടേയിരിക്കും ...! കാരണം കോൺഗ്രസ്‌കാരുടെ കൈയിൽ ബിജെപി ക്കാർക്കെതിരെയുള്ള ഫയലുകളുണ്ട്...ബിജെപിയുടെ ഗവെന്മെന്റ് വന്നാൽ കൊണ്ഗ്രസുകാർക്ക് എതിരെ ഒന്നും ചെയ്യില്ലാ...കോൺഗ്രസ് ഗവെന്മെന്റ് വന്നാൽ ബിജേപിക്കാർക്കെതിരെ ഒന്നും ചെയ്യില്ലാ...! അങ്ങനെ കാര്യങ്ങളെല്ലാം മുറപോലെ സുഗമമായി നീങ്ങുമ്പോഴാണ് ഡൽഹിയിൽ ആം ആദ്മിയുടെ സർക്കാർ വരുന്നത്... ഇവരുടെ കാര്യങ്ങളെല്ലാം കുഴപ്പത്തിലാക്കി..!ഇന്ന് ഇവിടെ ബിജെപി സർക്കാർ വന്നിട്ട് നാലു വർഷം കഴിഞ്ഞിരിക്കുന്നു.. ഞാൻ ഇവരുടെ പ്രകടന പത്രിക ഇന്ന് നോക്കുകയായിരുന്നു..ഇവർ ഇത് വരെ ഇതിൽ പറഞ്ഞ ഒരു അഞ്ചു കാര്യങ്ങൾ ചെയ്തതായി നിങ്ങൾക്ക് ചുണ്ടിക്കാ ണിക്കാൻ സാധിക്കുമോ..?? ഞാൻ പരിഖർജിയെ വെല്ലുവിളിക്കുന്നു..! അവർ ഇപ്പോഴും പറയുന്നു, പരിഖരിന്റെ സർക്കാരാണ് ഇവിടെ ഭരിക്കുന്നത്.. അദ്ദേഹം ഡൽഹിയിൽ താമസിക്കുന്നു..ജോലി ഗോവയിൽ ചെയ്യുന്നു..
സെക്രട്ടറിയേറ്റിന്റെ എല്ലാ ഫയലുകളും ശനി, ഞായർ ദിവസങ്ങളിൽ വന്നു ക്ലിയറാക്കി പോകുന്നു.. തെറ്റാണോ സഹോദരാ ഞാൻ പറയുന്നത്...? സർക്കാർ അദ്ദേഹത്തിന്റെതാണ്..ഇവിടെ വെറും നീക്കുപോക്ക് സംവിധാനമാണ്..! ഡിഫെൻസിനെക്കാളും താല്പര്യം അദ്ദേഹത്തിന് ഗോവയോടാണ്...................
എന്നിരുന്നാലും സുഹൃത്തുക്കളെ....ദേശീയ തലത്തിലും നിരവധി പ്രശ്‌നങ്ങൾ ആണുള്ളത്...വളരെ ഖേദകരമായ കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്...ജനങ്ങൾ ഇന്ന് വളരെ ദുഃഖിതരാണ് ... രണ്ടു വർഷം മുമ്പ് മോദിക്ക് വോട്ടു ചെയ്തവർ ഇന്ന് വിഷണ്ണരാണ്... മുപ്പത്തിയൊന്നു ശതമാനം ആൾക്കാർ വോട്ടു നല്കിയിരുന്നു... ഇവർ എന്തുകൊണ്ട് വോട്ടു ചെയ്തു..? മോടിജി പറഞ്ഞിരുന്നു-വികസനം കൊണ്ടുവരുമെന്ന്...അദ്ദേഹം പറഞ്ഞിരുന്നു, ''ഗുജറാത് മോഡൽ'' പുരോഗതി രാജ്യത്താകെ കൊണ്ടുവരുമെന്ന്....! പക്ഷെ ഇന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്..? എല്ലാ വശത്ത് നിന്നും ഗുണ്ടായിസം വളർന്നു...പറയുന്നു,,, ഭാരത് മാതാ കീ ജയ് പറയു...ഇല്ലെങ്കിൽ അടിക്കും ചവിട്ടും.. കാശ്മീരിൽ പറയുന്നു ഭാരത് മാതാ കീ ജയ് പറയുമെങ്കിൽ അടിക്കുമെന്ന്,,, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ പറയുന്നു ഭാരത് മാതാ കീ ജയ് പറഞ്ഞില്ലെങ്കിൽ അടിക്കുമെന്ന്... ഞാൻ ഓർക്കുന്നു-അണ്ണാ ആന്ദോളൻ...അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പ്രഷോഭം....ഞാനും ഉണ്ടായിരുന്നു അണ്ണാജിയുടെ കൂടെ റാം ലീല മൈതാനത്ത്. അണ്ണാജി ഉറക്കെ ശബ്ദിച്ചു...ഭാരത് മാതാ കീ ജയ്....അപ്പോൾ അദ്ദേഹത്തിന്റെ കൂടെ രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ വിളിച്ചു പറഞ്ഞു ...കീ ജേയ്...അണ്ണാജിക്ക് പറയേണ്ടി വന്നില്ല-ഇത് പറഞ്ഞില്ലെങ്കിൽ അടി തരുമെന്ന്..ജനങ്ങൾ ഹ്രുദയത്തിൽ നിന്നും പറഞ്ഞിരുന്നു..ഒറ്റ പ്രാവശ്യം അണ്ണാ ജി ആ വാക്ക് ഉരുവിടുമ്പോൾ ..ജനങ്ങളുടെ മനസ് ദേശസ്‌നേഹത്താൽ വികരാധിക്യം കൊണ്ടിരുന്നു..എല്ലാവരും ഒന്നിച്ച്; ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ..രാജ്യത്തിന്റെ എല്ലാ മുലയിൽ നിന്നും ഒരേ വികാരത്തോടെ ഏറ്റു ചൊല്ലി -ഭാരത് മാതാ കീ ജയ്... ഇതാണ് യഥാർത്ഥ ദേശഭക്തി..!അല്ലാതെ ഭാരത് മാതാ കീ ജയ് വടി കൊണ്ട് അടി കൊടുക്കുമെന്ന് പേടിപ്പിച്ചു കൊണ്ടല്ല പറയിപ്പിക്കേണ്ടത്.
ഇതിൽ എന്തോ പന്തികേടുണ്ട്.. ഇവർ രാജ്യത്തെ സകല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥിതി ഇന്ന് വഷളാക്കി... ഹൈദെരാബദ് യുണിവേഴ്‌സിടി.. ഇതൊരു യുദ്ധമുഖമായി മാറിയിരിക്കുകയാണ്...പൊലീസും വിദ്യാർത്ഥികളുടെയുമിടയിൽ എന്നും വഴക്കാണവിടെ.. ഇതെന്താണ്..?? ഇവർ ജെ.എൻ.യുവിന്റെ സ്ഥിതിയും വഷളാക്കിയിരിക്കുകയാണ്... ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട ജെ. എൻ.യുവിന്റെയും കാര്യങ്ങൾ ഇവർ അവതാളത്തിലാ ക്കിയിരിക്കുകയാണ്.. അവിടെയും എന്നും പൊലീസും കുട്ടികളും തമ്മിൽ കലഹിക്കേണ്ടി വരുന്നു... അവിടെ കുട്ടികൾ സത്യഗ്രഹമിരിക്കുന്നു..കാര്യപ്രാപ്തി ഇല്ലാത്ത ഡയരക്ടാരെയും വൈസ് ചാൻസെലർയും മാറ്റണം എന്നാവശ്യപ്പെട്ട്...അതുപോലെ തന്നെ അലിഗഡ് മുസ്ലിം യുണിവേഴ്‌സിടി...വര്ഷങ്ങളായി ന്യുനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്റ്റാറ്റസുള്ള ഈ യുണിവേഴ്‌സിടിയുടെ ആ പ്ര്യത്യേക സ്റ്റാറ്റസ് അവർക്ക് ഇപ്പോൾ എടുത്തു കളയണമത്രെ...! ജാമിയ മിലിയ.. ഇതും ഒരു ന്യുനപക്ഷ സ്ഥാപനം- ദശാബ്ദങ്ങളായി...ഇതിന്റെയും സ്റ്റാറ്റസ് അവർക്ക് എടുത്തു കളയണം...! എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമെതിരെ ഇവർ ഭീഷണി
മുഴക്കിയിരിക്കുകയാണ്...ജെ.എൻ.യുവിൽ അഞ്ചു കുട്ടികൾ വന്നു... അവർ ദേശവിരുദ്ധ പ്രസ്താവനകൾ ഇറക്കി കടന്നു കളഞ്ഞു.. അതിനു ശേഷം മോദി സർക്കാർ പൊലീസിനെ അഴിച്ചു വിട്ട് അവിടെ എത്ര അധിനിവേശം നടത്തി ... ഹരേ.. നിങ്ങൾ ആ അഞ്ചു കുട്ടികളെ പിടിക്കൂ ...! ദേശവിരുദ്ധ പ്രസ്താവനകൾ നടത്തി കടന്നു കളഞ്ഞ ആ അഞ്ചു പേരെ പിടിക്കു.. നിങ്ങളുടെ കൈയിൽ ആർമിയുണ്ട്..പാര മിലിടരിയുണ്ട്..ഐബിയുണ്ട്...റോയുണ്ട്..സിബിഐയുണ്ട്..ഡൽഹി പൊലീസുണ്ട്..എ.സി.ബിയുണ്ട്...അഞ്ചു കുട്ടികളെ പിടിക്കാൻ നിങ്ങൾക്ക് പറ്റില്ലേ...ഇന്ന് വരെ അവരെ പിടികുടിയിട്ടില്ല...അവരുടെ ഫോടോയുണ്ട്..വിഡിയോ ഉണ്ട്..എന്നിട്ടെന്തു കൊണ്ട് അവരെ പിടിക്കുന്നില്ല..??? എല്ലാവർക്കും സംശയമുണ്ട്, അവരെ ബിജെപി തന്നെ അയച്ചതാണ് എന്ന്..! ഉപായം ഫലിക്കുന്നതിനു വേണ്ടി അവർ മുന് കൂട്ടി ആസൂത്രണം കുട്ടികളെ അങ്ങോട്ട് അയച്ചതാണ്...
സുഹൃത്തുക്കളെ..ജനങ്ങൾ വോട്ടു ചെയ്തു ഇവരെ വിജയിപ്പിച്ചത് പുരോഗതി കൊണ്ടുവരുമെന്ന് പറഞ്ഞതുകൊണ്ടാണ്...മുപ്പത്തി ഒന്ന് ശതമാനം പേര് വോട്ടു ചെയ്തത് ഹിന്ദ്വത്വതിനു വേണ്ടിയല്ല..വേണമെങ്കിൽ ഒരു പത്തു ശതമാനം പേർ ഹിന്ദ്വത്ത്വത്തിനു വേണ്ടി ആയിരിക്കാം. പക്ഷെ ബാക്കി ഇരുപത്തൊന്നു ശതമാനം പേർ പുരോഗതി വേണ്ടി വോട്ടു ചെയ്തവരാണ്....ഇന്നവരെല്ലാം കബളിക്കപ്പെട്ടിരിക്കുന്നു...വഞ്ചിക്കപ്പെട്ടിരിക്കുന്നു...
സുഹൃത്തുക്കളെ, ഈ രാജ്യത്തിന് വേണ്ടി നമുക്കെല്ലാം ഒന്നിക്കേണ്ടതുണ്ട്... ഗോവയുടെ ചരിത്രത്തിൽ ഐതിഹാസികമായ ഒരു അവസരമാണ് ഇപ്പോൾ വന്നെത്തിയിരിക്കുന്നത്...ഡൽഹിയിൽ ജനങ്ങൾ ഒന്നിച്ചതുപോലെ സാധാരണ ജനങ്ങൾ നിയമസഭാക്കകത്തു കയറി,സാധാരണ ജനം മുഖ്യമന്ത്രിയായി,,സാധാരണ ജനം സർക്കാർ രൂപീകരിച്ചു. അതുപോലെ ഗോവയിലെ ജനങ്ങൾക്കും ഇതാ അവസരം വന്നെത്തിയിരിക്കുന്നു... ഗോവയിലെ ജനങ്ങളെല്ലാം ഒന്നിക്കേണ്ടതുണ്ട്..ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങി എല്ലാ മതങ്ങളും ഒന്നിച്ച് നിന്നുകൊണ്ട് ഈ തിരഞ്ഞെടുപ്പിനെ നേരിടണം...നമ്മളുടെ കൈയിൽ പൈസ ഇല്ല-തിരെഞ്ഞെടുപ്പിനു ചെലവാക്കാൻ.. പക്ഷെ നമ്മൾ ഡൽഹിയിൽ കണ്ടതുപോലെ ജോലിയിൽ നിന്ന് അവധിയിൽ പ്രവേശിച്ചും, വീട് വീടാന്തരം കയറി പ്രചരണം നടത്തിയും..ഒന്നിച്ച് മുന്നേറെണ്ടി വരും.. പക്ഷെ സ്ഥാനമാനങ്ങൾക്ക് വേണ്ടി വോട്ടു ചോദിക്കരുത്.. പാർട്ടിക്ക് വേണ്ടി വോട്ടു ചോദിക്കരുത്..കേജ്രിവാൾ മുഖ്യമന്ത്രി ആകുവാൻ വേണ്ടി ആരോടും വോട്ടു ചോദിക്കാൻ പോയില്ല.... ഇവിടുത്തെ സാധാരണ ജനത്തിന് വേണ്ടി...നമ്മുടെ കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി പോകണം, ഉത്തരവാദിത്വ രാഷ്ട്രീയത്തിന് വേണ്ടി പോകണം..അതുപോലെ ഇന്ന് ഗോവക്കാരുടെ കൈയിൽ അവസരം വന്നു ചേർന്നിരിക്കുന്നു..അതുകൊണ്ട് ഇന്ന് ഞാൻ നിങ്ങളോട് ചോദിക്കുന്നു..നിങ്ങൾ ബിജെപിയെയും കോൺഗ്രസിനെയും ഇല്ലാതാക്കുന്നതിന് തയ്യാറാണോ...???എന്താ ഗോവയിലെ ജനങ്ങൾ തയ്യാറാണോ ഈ തിരഞ്ഞെടുപ്പിൽ മാറ്റുരക്കാൻ...??? എങ്കിൽ വരുന്ന തിരഞ്ഞെടുപ്പ് ഒരു വലിയ പ്രഷോഭം തന്നെ ആയിരിക്കും ഗോവയിൽ സംഭവിക്കുക... എങ്കിൽ എല്ലാവരും ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിടും,,സ്ഥിരമായി സാധാരണക്കാരന്റെ നേത്രുത്വത്തിലുള്ള ഉത്തരവാദിത്വ രാഷ്ട്രീയം ഗോവയിൽ കൊണ്ടുവരും..
ഭാരത് മാതാ കീ...ജേയ്..