- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമം; ബിജെപിയുടെ ലക്ഷ്യമെന്താണെന്ന് വ്യക്തം; ദൈനിക് ഭാസ്ക്കർ റെയ്ഡിൽ കെജ്രിവാളിന്റെ പ്രതികരണം
കൊൽക്കത്ത: മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്കറിന്റെ ഓഫീസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ അപലപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി. സർക്കാർ നടത്തുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. '' മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ദൈനിക് ഭാസ്കറിലും ഭാരത് സമാചറിലും നടത്തിയ ആദായനികുതി റെയ്ഡുകൾ. അവരുടെ സന്ദേശം വ്യക്തമാണ്- ബിജെപിക്കെതിരെ സംസാരിക്കുന്നവരെ അതിന് വിടില്ലെന്ന്. ഇത്തരത്തിലുള്ള ചിന്ത വളരെ അപകടകരമാണ്. എല്ലാവരും അതിനെതിരെ ശബ്ദമുയർത്തണം,''കെജ്രിവാൾ പറഞ്ഞു.
ദൈനിക് ഭാസ്കർ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്.
Next Story