ഡബ്ലിൻ: നൃത്തേതര ഇനങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച, അയർലണ്ടിന്റെ അഭിമാനം സ്വര രാമൻ നമ്പൂതിരിക്ക് ഫാ : ആബേൽ മെമോറിയൽ പുരസ്‌കാരം. സ്വിറ്റ്സർലണ്ടിലെ സൂറിച്ചിൽ .നടന്ന പതിനഞ്ചാമതു അന്തർദേശീയ കേളി കലാമേളയിൽ ഈ അവാർഡ് കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന പദവിയും ഈ കൊച്ചുമിടുക്കിക്ക് സ്വന്തം.

വിധികർത്താക്കളെയും സദസ്യരേയും ഒരേപോലെ അത്ഭുതപ്പെടുത്തിയ സ്വര പങ്കെടുത്ത എല്ലാ മത്സരയിനങ്ങളിലും ഉയർന്ന മാർക്കോടെ സമ്മാനങ്ങൾ വാരിക്കൂട്ടി. എട്ടു വയസ്സ് മാത്രം പ്രായമുള്ള ഈ കൊച്ചുമിടുക്കി തനിക്കേറ്റവും ഇഷ്ട്ടപെട്ട സംഗീതത്തിലും ചേച്ചിയുടെ പാത പിന്തുടർന്ന് നൃത്തത്തിലും അമ്മയുടെ ഇഷ്ട ഇനമായ പ്രസംഗത്തിലും മാറ്റുരച്ചാണ് ഈ അവാർഡിന് അർഹയായത്.

എട്ടു മുതൽ മുപ്പതു വയസ്സ് വരെയുള്ള മുന്നൂറോളം മത്സരാർഥികളിൽ നിന്നും ഈ അപൂർവനേട്ടം കൈവരിച്ച കൊച്ചുമിടുക്കി ഭാവി സംഗീതത്തിന്റെ ഒരു വാഗ്ദാനമാണ്. അയര്‌ലണ്ടിനകത്തും പുറത്തുമായി ഇതിനോടകം പങ്കെടുത്ത മത്സരങ്ങളിലെല്ലാം തന്നെ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയ സ്വര അയർലണ്ടിൽ താമസിക്കുന്ന ഇടശേരി രാമൻ നമ്പൂതിരിയുടെയും ബിന്ദു രാമന്റെയും രണ്ടാമത്തെ മകളാണ്. മികച്ച നർത്തകിയായ സപ്തയാണ് സഹോദരി