- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തിരുവോണനാളിലെ ഇരട്ടക്കൊല; കോൺഗ്രസ്സിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കൽ കൂടി വെളിപ്പെട്ടു': റിയാദ് കേളി
റിയാദ്: മലയാളികൾ സന്തോഷത്തിന്റേയും സമഭാവനയുടേയും പ്രതീകമായി ഓണം ആഘോഷിക്കുമ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും അരുംകൊല ചെയ്ത കോൺഗ്രസ്സ് അക്രമ രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖമാണ് വെളിവാക്കുന്നതെന്നും വെഞ്ഞാറമ്മൂട് ഇരട്ടകൊലപാതകം തികച്ചും അപലപനീയമാണെന്നും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
നടുറോഡിൽ വച്ച് ആസൂത്രിതമായി നടത്തിയ നരഹത്യ കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ അരുംകൊല ചെയ്ത കോൺഗ്രസ്സിന്റെ പാരമ്പര്യമാണ് ഒരിക്കൽക്കൂടി വെളിവാക്കപ്പെടുന്നത്. പ്രസംഗത്തിൽ ഗാന്ധിസവും പ്രവർത്തിയിൽ ഫാസിസവും മുഖമുദ്രയാക്കിയ കോൺഗ്രസ്സിന്റെ മൃഗീയതയുടെ ഇരകളാണ് വെഞ്ഞാറന്മൂടിൽ കൊലചെയ്യപ്പെട്ട യുവാക്കൾ. യാതൊരു പ്രകോപനവും ഇല്ലാതെ രാഷ്ട്രീയ വൈരാഗ്യത്താൽ നടത്തിയ കൊലപാതകത്തിൽ പൊതു സമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.