- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഓപ്പൺ സർവ്വകലാശാല; സ്വാഗതം ചെയ്ത് റിയാദ് കേളി
റിയാദ്: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന് കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവ്വകലാശാല ആരംഭിക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി റിയാദ് കേളി കലാസാംസാകാരിക വേദി. ഒക്ടോബർ 2, ഗാന്ധി ജയന്തി ദിനത്തിൽ ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലാണ് ഓപ്പൺ സർവ്വകലാശാല ആരംഭിക്കുന്നത്. കൊല്ലം ആസ്ഥാനമായി ആരംഭിക്കുന്ന സർവ്വകലാശാല കേരളത്തിലെ ഉന്നത വിദ്യാഭ്യസ രംഗത്തെ ജനകീയവൽക്കരണത്തിൽ ഒരു കുതിച്ചു ചാട്ടത്തിനു തന്നെ നാന്ദി കുറിക്കും.
കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ ശ്രീനാരായണ ഗുരുവിന് തിളക്കമുള്ള ഒരു സ്മാരകമായി ഓപ്പൺ സർവ്വകലാശാല മാറും. വിദൂര വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകൾ ഓപ്പൺ സർവ്വകലാശാല നിലവിൽ വരുന്നതിലൂടെ കേരളത്തിന് സ്വായത്തമാവും. പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി അതിജീവനത്തിനായി പ്രവാസം തിരഞ്ഞെടുത്ത കേരളത്തിലെ നിരവധി യുവതീ-യുവാക്കൾക്ക് ഓപ്പൺ സർവ്വകലാശാല നിലവിൽ വരുന്നതോടെ അവരുടെ തുടർപഠന സാധ്യതകൾ നിലനിർത്താനും അതിലൂടെ മെച്ചപ്പെട്ട തൊഴിലുകൾ നേടിയെടുക്കാനുമുള്ള അവസരം സൃഷ്ടിക്കപ്പെടുമെന്നും കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഭരണം ഏറ്റെടുത്തത് മുതൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത എല്ലാവിധ പ്രതിബന്ധങ്ങളെയും നേരിട്ട് കൊണ്ട് ജനക്ഷേമകരമായ പദ്ധതികളിലൂടെ കേരളത്തിന്റെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി മുന്നേറുന്ന പിണറായി സർക്കാരിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും കേളിയുടെ ആശംസയും അഭിനന്ദനവും അറിയിച്ചു.