- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്ത്രീത്വത്തെ അപമാനിച്ച പ്രസ്താവന പിൻവലിച്ച് രമേശ് ചെന്നിത്തല മാപ്പ് പറയുക': കേളി കുടുംബവേദി
റിയാദ്: സ്ത്രീത്വത്തിനെതിരെ രമേശ് ചെന്നിത്തല നടത്തിയ ഹീനമായ പ്രസ്താവനയിൽ ശ്കതമായി പ്രതിഷേധിക്കുന്നതായും, പ്രതിപക്ഷ നേതാവ് ആ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും റിയാദ് കേളി കുടുംബവേദി ആവശ്യപ്പെട്ടു.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിനുതന്നെ മാതൃകയായി മാറിയിരിക്കുകയാണ് കേരളവും, കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളും. എന്നാൽ ഇതിനു കളങ്കം വരുത്തുന്ന രീതിയിലാണ് ആരോഗ്യ പ്രവർത്തകരായ, പത്തനംതിട്ടയിലെ ആംബുലൻസ് ഡ്രൈവർ നൗഫൽ, കുളത്തൂപ്പുഴയിലെ പ്രദീപ് കുമാർ എന്നിവർ മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിൽ സ്ത്രീകളോട് പെരുമാറിയിരിക്കുന്നത്. ആറന്മുളയിൽ കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചതും, കോവിഡ് രോഗബാധിതയല്ലെന്ന സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ കുളത്തൂപ്പുഴ ഗവൺമെന്റ് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ പീഡനത്തിനിരയാക്കിയതും അത്യന്തം ലജ്ജാകരമായ സംഭവം ആണ്. കുറ്റക്കാരെ ന്യായീകരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിനിടയിൽ നടത്തിയ സ്ത്രീകളെക്കുറിച്ചുള്ള മോശം പരാമർശം മുഴുവൻ സ്ത്രീകൾക്കുനേരെയുള്ള അധിക്ഷേപം ആണ്. ഇത് പിൻവലിച്ച് കേരളത്തിലെ പൊതുസമൂഹത്തോട് രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന് കുടുംബവേദി ആവശ്യപ്പെട്ടു.
ഈ പീഡനത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇവർക്ക് അർഹമായ ശിക്ഷ ലഭിക്കൻ വേണ്ടുന്ന നിയമ നടപടികൾ പൂർത്തിയാക്കി, മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കുടുംബവേദിയുടെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.